പ്രേക്ഷകരെ കരയിച്ച് സാന്ത്വനം അവസാനിക്കുന്നു.!! ദേവൂട്ടിയെ സ്നേഹിച്ച് കൊതി തീരത്തെ ബാലേട്ടനും ദേവിയേട്ടത്തിയും; കണ്ണൻ വന്നത് ആദിത്യൻ സർ മനസ്സിൽ കണ്ട ക്ലൈമാക്സ് പൂർത്തിയയാക്കാൻ.!! | Santhwanam Climax Episode

Santhwanam Climax Episode : ജനമനസ്സുകളിൽ നിറഞ്ഞുനിൽക്കുന്ന നിരവധി സീരിയലുകൾ ഇതിനോടകം തന്നെ ടെലിവിഷനിലൂടെ കടന്നുപോയിട്ടുണ്ട്. അവയിൽ ഒന്നാണ് ഏഷ്യാനെറ്റിൽ ഇപ്പോൾ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന പരമ്പര സാന്ത്വനം .ഈ സീരിയൽ തുടങ്ങിയതിൽ പിന്നെ ടെലിവിഷൻ സീരിയലുകളിൽ ഏറ്റവും അധികം റേറ്റിംഗ് ഉള്ളതും ഇതിനു തന്നെയായിരുന്നു.തമിഴ് പരമ്പരയായ

പാണ്ഡ്യൻ സ്റ്റോഴ്സിന്റെ മലയാളം റീമേക്ക് ആണ് സാന്ത്വനം. ഈ പരമ്പരയിലുള്ള ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർ തങ്ങളുടെ കുടുംബത്തിലെ ഓരോ അംഗങ്ങളെ പോലെയാണ് ഈ കാലമത്രയും കണ്ടുകൊണ്ടിരുന്നത്.ബാലൻ ,ശ്രീദേവി, അപർണ, അഞ്ജലി, ശിവൻ,കണ്ണൻ,ഹരി ഈ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകരോട് വളരെ അടുത്തുനിൽക്കുന്നു. എന്നാൽ ഇപ്പോൾ ഇതാ പരമ്പരയെ സംബന്ധിച്ചുള്ള പുതിയ

വാർത്തകളാണ് സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. പരമ്പര ക്ലൈമാക്സ് സീനുകളിലേക്ക് അടുക്കുകയാണ് എന്നതാണ് ആ വാർത്ത. പരമ്പര അവസാനിക്കുകയാണ് എന്ന് പറയുമ്പോൾ നിരവധി ആരാധകർക്ക് അത് വലിയ വിഷമമായി മാറിയിട്ടുണ്ട്. അത് കമന്റുകളായി പലയിടത്തും ആരാധകർ അറിയിക്കുന്നുമുണ്ട്.ബാലന്റെയും ശ്രീദേവിയുടെയും ജീവിതവും, അപർണയുടെയും ഹരിയുടെയും

അവരുടെ കുഞ്ഞിന്റെയും, അഞ്ജലിയുടെയും ശിവന്റെയും പ്രേമ കഥകളും മലയാളികൾ ഇനിയെന്നും ഓർമ്മിച്ചു കൊണ്ടേയിരിക്കും. ഈ പരമ്പരയിൽ ജനങ്ങൾ എല്ലാം തന്നെ ഏറ്റവും അധികം എടുത്തു പറഞ്ഞുകൊണ്ടിരുന്ന ഒരു പേരായിരുന്നു ശിവാഞ്ജലി, ഇവരുടെ കോമ്പോ ഇഷ്ടപ്പെടാത്ത മലയാളികൾ ഇല്ല എന്ന് തന്നെ പറയാം. ഇവരുടെ വിവാഹം മുതൽ അടിയും പിടിയും വഴക്കും ആയിരുന്നു എങ്കിലും പിന്നീട് അത് വളരെ രസകരമായ രീതിയിലാണ് ഇവരുടെ പ്രണയത്തിൽ എത്തി നിന്നത്. അതുതന്നെയാണ് ഈ കോംബോ മലയാളികൾ ഏറ്റെടുക്കാനുള്ള കാരണമായി മാറിയതും.എടുത്തു പറയുകയാണെങ്കിൽ ടെലിവിഷൻ പരമ്പരകളിൽ ഏറ്റവും അധികം ആളുകൾ കാണുന്ന ഒരു പരമ്പരയാണിത്. എങ്ങനെയാണ് പരമ്പര അവസാനിക്കുക എന്ന് കാണാനും നിരവധി പ്രേക്ഷകരാണ് കാത്തിരിക്കുന്നത്. നല്ല ഒരു ശുഭപര്യ അവസാനമായിരിക്കണം ഈ പരമ്പരയ്ക്ക് എന്ന് ചിന്തിക്കുന്ന ആരാധകരും കുറവല്ല. നിരവധിക്കാലമായി കാണാറുണ്ടായിരുന്ന ഒരേയൊരു പരമ്പരയായിരുന്നു ഇതെന്നും അവസാനിക്കുമെന്ന് ഓർക്കുമ്പോൾ വിഷമമാകുന്നു എന്ന് പറയുന്നവരെയും നമുക്ക് കാണാൻ സാധിക്കും.മനുഷ്യമനസ്സുകളെ ബോറടിപ്പിക്കാത്ത പരമ്പരകളിൽ ഒന്നായി എക്കാലവും ഇടം പിടിക്കുകയാണ് സാന്ത്വനം.