ജീവിതത്തിലെ പുതിയ തുടക്കം.!! മൗനരാഗം താരത്തിന്റെ വിശേഷം അറിഞ്ഞോ.!? ഇരട്ടി മധുരമായി ഐശ്വര്യ പുതു ജീവിതത്തിലേക്ക്.!! | Mounaragam Fame Aishwarya Ramsai Happy News

Mounaragam Fame Aishwarya Ramsai Happy News : മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി ഐശ്വര്യ റാംസായി. മൗനരാഗം എന്ന സൂപ്പർഹിറ്റ്‌ പരമ്പരയിലെ കല്യാണി എന്ന നായികാവേഷത്തിലാണ് താരം തകർത്തഭിനയിക്കുന്നത്. സംസാരശേഷിയില്ലാത്ത ഒരു പെൺകുട്ടിയാണ് മൗനരാഗത്തിലെ കല്യാണി. കുട്ടിക്കാലത്ത് തന്റെ ജീവൻ രക്ഷിച്ച കല്യാണിയെ ആകസ്മികമായി കണ്ടുമുട്ടുന്നതോടെ കിരണിൽ പ്രണയം ജനിക്കുകയാണ്. ഒന്നും സംസാരിച്ചില്ലെങ്കിലും ഹൃദയം കൊണ്ടാണ് കല്യാണി കിരണിനോട് മനസ് തുറക്കുന്നത്.

വെറുമൊരു നാട്ടിൻപുറത്തുകാരിയായ കല്യാണിയെ അവൾ പോലുമറിയാതെ പുതിയ കാലത്തിന്റെ പെൺതിളക്കമാക്കിയത് കിരൺ തന്നെയായിരുന്നു. ഒന്നിന് പിറകെ ഒന്നായുള്ള പ്രതിസന്ധികളെല്ലാം താണ്ടി ഇപ്പോൾ കിരണും കല്യാണിയും ഒന്നിച്ചിരിക്കുകയാണ്. കല്യാണിയായി വേഷമിടുന്ന ഐശ്വര്യ റാംസായി ഒരു മലയാളിയല്ല. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലെത്തി മൗനരാഗത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഐശ്വര്യ ഇതുവരെയും ഒരു അഭിമുഖത്തിലോ ടീവിഷോയിലോ ഒന്നും തന്നെ സംസാരിച്ചുകണ്ടിട്ടുമില്ല. അതുകൊണ്ട് തന്നെ പ്രേക്ഷകരിൽ പലർക്കുമുള്ള സംശയമാണ് ഐശ്വര്യ യഥാർത്ഥത്തിൽ സംസാരിക്കുമോ എന്നത്.

Mounaragam Fame Aishwarya Ramsai Birthday
Mounaragam Fame Aishwarya Ramsai Birthday

ഒരു സംശയവും വേണ്ട, ഐശ്വര്യ സംസാരിക്കും… താരത്തിന്റെ കഥാപാത്രമായ കല്യാണിയാണ് സംസാരിക്കാത്തത്. ഇപ്പോഴിതാ താരം ജന്മദിനം ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്. ബെർത്ഡേ സ്പെഷ്യൽ പുത്തൻ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് ഐശ്വര്യ. താരത്തിന്റെ പോസ്റ്റിന് താഴെ സഹതാരങ്ങളും ആരാധകരുമെല്ലാം ആശംസകൾ നേർന്ന് രംഗത്തെത്തിയിട്ടുമുണ്ട്. അതേ സമയം കരിയറിൽ മറ്റൊരു സന്തോഷം കൂടി ഇപ്പോൾ പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് ഐശ്വര്യ.

തമിഴിൽ പുതിയൊരു സീരിയൽ ചെയ്യുകയാണ് താരം. സാന്ത്വനം പരമ്പരയുടെ നിർമ്മാതാക്കളായ നടി ചിപ്പിയും ഭർത്താവ് രഞ്ജിത്തും ചേർന്ന് നിർമ്മിക്കുന്ന ‘ഭാരതിദാസൻ കോളനി’ എന്ന സീരിയലിലാണ് താരം നായികയായെത്തുന്നത്. മൗനരാഗത്തോടൊപ്പം മറ്റൊരു മികച്ച പ്രോജെക്ട്ടിന്റെ കൂടി ഭാഗമാകുന്നതിന്റെ സന്തോഷം ഈ ജന്മദിനത്തിൽ ഐശ്വര്യക്കുണ്ട്. എന്തായാലും താരത്തിന് ജന്മദിനാശംസകൾ നേരുകയാണ് ഇപ്പോൾ മൗനരാഗം പ്രേക്ഷകർ.