പ്രേക്ഷകർക്ക് ഇത് സന്തോഷ വാർത്ത.!! സാന്ത്വനം 2 ഉടൻ വരുന്നു നമ്മുടെ ഏഷ്യാനെറ്റിൽ; പ്രമോ വിഡിയോ വൈറൽ.!! | Santhwanam 2 Promo

Santhwanam 2 Promo : മലയാള സീരിയൽ പ്രേമികൾ കാത്തിരുന്നു കാണുന്ന ചാനലാണ് ഏഷ്യാനെറ്റ്. നിരവധി ഷോകൾ സംപ്രേക്ഷണം ചെയ്യുന്ന ചാനലിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാണുന്നത് പരമ്പരകളാണ്.

നിരവധി പരമ്പരകൾ സംപ്രേക്ഷണം ചെയ്തിരുന്ന ചാനലിൽ പ്രേക്ഷകർ കൈ നീട്ടി സ്വീകരിച്ചിരുന്നത് കുറച്ച് പരമ്പരകൾ മാത്രമാണ്. അതിൽ കഴിഞ്ഞ നാലുവർഷക്കാലം പ്രേക്ഷകരുടെ മനം കവർന്ന പരമ്പരയായിരുന്നു സാന്ത്വനം. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന പരമ്പരയായ സാന്ത്വനം സംപ്രേക്ഷണം തുടങ്ങി കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ പ്രേക്ഷക മനം കവർന്നിരുന്നു. നാലു വർഷത്തിനു ശേഷം സാന്ത്വനം സീരിയൽ 2024 ജനുവരി 27നായിരുന്നു അവസാനിച്ചത്.

എന്നാൽ പരമ്പര അവസാനിച്ചതു മുതൽ പ്രേക്ഷകർ ചോദിച്ചിരുന്നത് മറ്റു പരമ്പരകളുടെ രണ്ടാം ഭാഗം വന്നതു പോലെ സാന്ത്വനത്തിനും രണ്ടാം ഭാഗം ഉണ്ടോ എന്നാണ്. ഏഷ്യാനെറ്റ് ആദ്യം മുതൽ തന്നെ അതിന് മറുപടിയായി സാന്ത്വനത്തിന് രണ്ടാം ഭാഗം ഉണ്ടെന്ന് അറിയിച്ചിരുന്നു.എന്നാൽ സാന്ത്വനം ഒന്നാം ഭാഗത്തിലെ കഥാപാത്രങ്ങളൊന്നും സാന്ത്വനം രണ്ടാം ഭാഗത്തിൽ ഉണ്ടാവില്ലെന്ന സൂചനയും സാന്ത്വനം താരങ്ങൾ പറഞ്ഞിരുന്നു.

ഇപ്പോഴിതാ അതിനെല്ലാം മറുപടിയുമായാണ് ഏഷ്യാനെറ്റ് എത്തിയിരിക്കുന്നത്. പുറമേ അകന്നും അകമേ അടുത്തുമായി ഉടൻ വരുന്നു എന്ന ക്യാപ്ഷനോടെയാണ് സാന്ത്വനം രണ്ടാം ഭാഗത്തിൻ്റെ വരവിൻ്റെ പോസ്റ്റുമായി ഏഷ്യാനെറ്റ് എത്തിയിരിക്കുന്നത്. ഞങ്ങൾ കാത്തിരിക്കുകയാണെന്ന മറുപടിയാണ് പ്രേക്ഷകർ കമൻ്റായി വന്നിരിക്കുന്നത്. സാന്ത്വനം രണ്ടാം ഭാഗത്തിൻ്റെ ഷൂട്ടിംങ്ങ് രംഗങ്ങളൊക്കെ ഇതിന് മുൻപ് തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അതിനാൽ പുതിയ താരങ്ങളുടെ വരവിനായി കാത്തിരിപ്പിലാണ് പ്രേക്ഷകർ.