കല്യാണ പെണ്ണിനേക്കാൾ മൊഞ്ചിൽ കാവ്യാ മാധവൻ; ചക്കിയുടെ കല്യാണത്തിന് അതി സുന്ദരിയായി കാവ്യ ഒരുങ്ങിയത് ഇങ്ങനെ; നോ മേക്കപ്പ് ലുക്ക് മേക്കോവർ വീഡിയോ വൈറൽ.!! | Kavya Madhavan Make Over Video

Kavya Madhavan Make Over Video : അടിമുടി കേരളത്തനിമ നിറഞ്ഞ മലയാള സിനിമ താരം ആരെന്ന ചോദ്യത്തിന് എല്ലാ മലയാളികളും ഒരേ സ്വരത്തിൽ പറയുന്ന ഉത്തരം കാവ്യാ മാധവൻ എന്നായിരിക്കും വിടർന്ന കണ്ണുകളും സമൃദ്ധമായ മുടിയഴകുമെല്ലാം കാവ്യയെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാക്കിയിട്ടുണ്ട്.

ബാലതാരമായി സിനിമയിലെത്തുകയും പിന്നീട് മലയാള സിനിമ ലോകത്ത് മുൻനിര നായികമാരിൽ ഒരാളായി തിളങ്ങുകയും ചെയ്ത കാവ്യ ഇപ്പോൾ സിനിമയിൽ നിന്നും ഒരു ഇടവേള എടുത്തിരിക്കുകയാണ്. പൂക്കാലം വരവായി, ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്നീ ചിത്രങ്ങളിലാണ് കാവ്യാ ബാലതാരമായി അഭിനയിച്ചത്. ദിലീപുമായുള്ള വിവാഹത്തിന് ശേഷമാണു താരം സിനിമയിൽ ആക്റ്റീവ് ആകാതെ മാറി നിൽക്കുന്നത്. സിനിമയിൽ ആക്റ്റീവ് അലെങ്കിലും തന്റെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് താരം.

മകൾ ജനിച്ച ശേഷം മുഴുവൻ സമയവും മകൾക്ക് വേണ്ടി ചിലവഴിക്കുന്ന തിരക്കിൽ കൂടി ആയിരുന്നു കാവ്യാ .2016 ലാണ് കാവ്യ ദിലീപിനെ വിവാഹം കഴിച്ചത്. ആ വർഷം തന്നെ പുറത്തിറങ്ങിയ പിന്നെയും എന്ന ചിത്രത്തിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്.എപ്പോഴും കാണുന്ന കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തയായി കാവ്യ അവതരിപ്പിച്ച ഒരു കഥാപാത്രം ആയിരുന്നു ഗദാമ്മ എന്ന ചിത്രത്തിലെ കഥാപാത്രം കാവ്യ എന്ന നടിയിലെ അഭിനയ മികവ് പ്രേക്ഷകർ തിരിച്ചറിഞ്ഞത് ഈ ചിത്രത്തിലെ കഥാപാത്രത്തിലൂടെയാണ്. ഇപ്പോഴും കാവ്യയുടെ തിരിച്ചു വരവിനു വേണ്ടി ആരാധകർ കാത്തിരിക്കുകയാണ്.

കാവ്യയുടെ തിരിച്ചു വരവിനെപ്പറ്റി ദിലീപിനോട് എപ്പോഴും മാധ്യമങ്ങളിൽ നിന്ന് ചോദ്യങ്ങൾ ഉയരാറുണ്ട്. ദിലീപിനൊപ്പം വിവാഹ ചടങ്ങുകളിലും മറ്റും വരുമ്പോഴാണ് ആരാധകർ കാവ്യയെ കാണാറുള്ളത്. ഇപോഴിതാ ഒരു ബ്രൈഡൽ മേക്കോവർ വീഡിയോയിൽ അഭിനയിച്ചിരിക്കുകയാണ് കാവ്യ. അതിസുന്ദരിയായി ഒരുങ്ങി വരുന്ന കാവ്യയോടൊപ്പം വീഡിയോയിൽ ദിലീപിനെയും കാണാം. എക്താ എന്ന ബ്രൈഡൽ മേക്ഓവർ കമ്പനിയുടെ പരസ്യത്തിൽ ആണ് താരങ്ങൾ പ്രത്യക്ഷപ്പെട്ടത്.