ഇത് ഞാൻ ഏറെ കൊതിച്ച നിമിഷം.!! പൃഥ്വിരാജിനൊപ്പം പുതിയ സന്തോഷം പങ്കിട്ട് ദേവനന്ദ മാളികപ്പുറം; കുട്ടി താരത്തെ ചേർത്ത് പിടിച്ച് രാജുവേട്ടൻ.!! | Malikappuram Devanandha Jibin With Prithviraj Sukumaran

Malikappuram Devanandha Jibin With Prithviraj Sukumaran : മാളികപ്പുറം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച കുഞ്ഞു താരമാണ് ദേവനന്ദ. ഉണ്ണിമുകുന്ദൻ നായകനായ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ഈ കൊച്ചു സുന്ദരിയാണ്. ആരെയും അതിശയിപ്പിക്കുന്ന അഭിനയ മിക്കവാണ് ഈ ചെറുപ്രായത്തിൽ തന്നെ താരം കാഴ്ച വെച്ചത്.

അയ്യപ്പനെ കാണാൻ പോകാൻ ആഗ്രഹിച്ചു ജീവിക്കുന്ന എന്നാൽ ഓരോ തവണയും ശബരിമലയിൽ പോകാൻ ഒരുങ്ങുമ്പോൾ നിറയെ തടസ്സങ്ങൾ വരുന്ന കല്ലു എന്ന ഒരു പെൺകുട്ടി ആയാണ് ദേവനന്ദ ചിത്രത്തിൽ അഭിനയിക്കുന്നത്. ഒടുവിൽ സുഹൃത്തിനൊപ്പം വീട്ടിൽ നിന്നും ശബരിമലയിലേക്ക് പോകുന്ന കല്ലുവിന് വഴിയിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ. അയ്യപ്പൻ കല്ലുവിനെ രക്ഷിക്കുന്ന നിമിഷങ്ങൾ തമാശകൾ എല്ലാം ആണ് ചിത്രത്തിൽ കാണാൻ കഴിയുക.

ചിത്രത്തിന്റെ കേന്ദ്ര കഥാപാത്രമാണ് ദേവനന്ദ. ഭക്തിയും നർമ്മവും ആക്ഷനും എല്ലാം നിറഞ്ഞ ഒരു മുഴുനീള എന്റർടൈനർ ആയിരുന്നു മാളികപ്പുറം എന്ന ചിത്രം. ചിത്രം ഇറങ്ങിയതോടെ ഒരുപാട് മുത്തശ്ശന്മാരുടെയും മുത്തശ്ശിമാരുടെയും ഹൃദയം കീഴടക്കി മുന്നേറുകയാണ് ദേവനന്ദ. മാളികപ്പുറം ആണ് ദേവാനന്ദയ്ക്ക് കൂടുതൽ പ്രശസ്തി നേടിക്കൊടുത്തത് എങ്കിലും താരത്തിന്റെ ആദ്യ ചിത്രം ഇതല്ല.

തൊട്ടപ്പൻ, മൈ സാന്റാ, മിന്നൽ മുരളി, ആറാട്ട് എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. 2022 ലെ മികച്ച ബാല തരത്തിലുള്ള കേരള സംസ്ഥാന ഫിലിം ക്രിട്ടിക്സ് അവാർഡും താരം സ്വന്തമാക്കിയിരുന്നു. വളർന്നു വരുന്ന ഒരു മികച്ച നടി തന്നെയാണ് ഈ കുഞ്ഞു താരം എന്നതിൽ സംശയമില്ല. ഇപോഴിതാ പൃഥ്വിരാജിനൊപ്പം ഉള്ള ഒരു മനോഹര ചിത്രമാണ് ദേവ നന്ദ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുന്നത്. പുതിയ ചിത്രത്തെക്കുറിച്ചുള്ള സൂചനയാണോ എന്നത് വ്യക്തമല്ല. ഫാൻ ഗേൾ മൊമെന്റ് എന്ന അടിക്കുറിപ്പോടെയാണ് താരം പൃഥ്വിരാജിനോപ്പമുള്ള ചിത്രം പങ്ക് വെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ലൈകുകളും കമന്റുകളുമായി എത്തിയിരിക്കുന്നത്.