വീണ്ടും വിശേഷ വാർത്ത.!! രുദ്രയെ ചേർത്ത് പിടിച്ച് സംവൃത സുനിൽ; അമേരിക്കയിൽ വൻ ആഘോഷ പരിപാടികൾ.!! | Samvrutha Sunil Share Happy News Of Son Rudra

Samvrutha Sunil Share Happy News Of Son Rudra : നിരവധി മലയാള സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച നടിയാണ് സംവൃത സുനിൽ. താരം അഭിനയിച്ച ചില പ്രധാന മലയാള ചിത്രങ്ങളാണ് രസികൻ, നീലത്താമര, ചോക്ലേറ്റ് വൈര്യം, റോബിൻഹുഡ്, ഹാപ്പി ഹസ്ബൻസ്, അസുരവിത്ത് എന്നിവ.

താര ജാഡകൾ ഒന്നും തന്നെ ഇല്ലാത്ത ഒരു നടിയാണ് ഇവർ. തന്റെ പ്രേക്ഷകരെ എന്നും തന്നോട് ചേർത്ത് നിർത്താനുള്ള ഇവരുടെ മനസ്സിനെ ആരാധകർ വളരെയധികം സ്നേഹിക്കുന്നു. 2004 ലാണ് അഭിനയ ലോകത്തേക്ക് താരം കടന്നുവന്നത്. അഖിൽ ജയരാജ് ആണ് താരത്തിന്റെ ഭർത്താവ്. 2012 ലാണ് ഇരുവരും വിവാഹിതരാകുന്നത്. 2006 ഉയർ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് തമിഴ് സിനിമ രംഗത്തേക്ക് താരം കടന്നുവരുന്നത്.

ഇപ്പോൾ സിനിമ മേഖലയിൽ അത്രതന്നെ സജീവമല്ല എങ്കിലും സോഷ്യൽ മീഡിയയിലൂടെ തന്നെ എല്ലാ വിശേഷങ്ങളും ആരാധകരെ അറിയിക്കാൻ താരം മടിക്കാറില്ല. പ്രിയതാരം പങ്കുവെക്കുന്ന എല്ലാ വിശേഷങ്ങളും വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. മക്കളോടും ഭർത്താവിനോടും ഒപ്പമുള്ള നിരവധി ചിത്രങ്ങൾ താരം ഇതിനോടകം തന്നെ ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്. സംവൃതയ്ക്കും ഭർത്താവ് അഖിലിനും രണ്ടു മക്കളാണ് ഉള്ളത്. അഗസ്ത്യ എന്നും രുദ്ര എന്നും ആണ് മക്കളുടെ പേര്. ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്നത് തന്റെ മകൻ രുദ്രയുടെ പിറന്നാൾ വിശേഷങ്ങൾ ആണ്.

മകൻ രുദ്ര സംവൃതയ്ക്ക് ഉമ്മ കൊടുക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്. ഒരു നല്ല നായിക എന്നത് പോലെ തന്നെ നല്ല ഒരു അമ്മയും കൂടിയാണ് പ്രിയ താരം. വിവാഹശേഷം സിനിമാ മേഖലയിൽ താരം അത്രതന്നെ സജീവമല്ല എന്ന് വേണം പറയാൻ. തിരഞ്ഞെടുത്ത വേഷങ്ങളിൽ മാത്രമാണ് താരം അഭിനയിക്കാറുള്ളത്. എന്നാൽ ഇപ്പോൾ മകന് ആശംസകൾ നേർന്നുകൊണ്ടുള്ള ചിത്രത്തിന് താഴെ താരം കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.Our little Rudra is turning 4 today. പങ്കുവയ്ക്കപ്പെട്ട ഈ ചിത്രത്തിന് താഴെയായി നിരവധി ആരാധകരാണ് പിറന്നാളാശംസകൾ നേർന്നുകൊണ്ട് എത്തിയിരിക്കുന്നത്.