ചേച്ചിക്ക് മുന്നേ കുഞ്ഞനുജത്തിക്ക് കല്യാണം.!! സഹോദരിയുടെ വിവാഹ നിശ്ചയത്തിൽ തിളങ്ങി സായി പല്ലവി പ്രണയ സാഫല്യ നിമിഷത്തിൽ മനം നിറഞ്ഞ് പൂജ കണ്ണൻ.!! | Sai Pallavi Sister Pooja Kannan Engagement

Sai Pallavi Sister Pooja Kannan Engagement : പ്രേമം, കലി എന്നീ സിനിമയിലൂടെ മലയാളികളുടെ മനസിൽ ഇടം പിടിച്ച നടിയാണ് സായിപല്ലവി. താരത്തിൻ്റെ അഭിനയത്തെ പോലെ തന്നെ ഡാൻസിനും നിരവധി ആരാധകരാണ് ഉള്ളത്. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും, താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന വിശേഷങ്ങളൊക്കെ തന്നെയും നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്.

എന്നാൽ ഇപ്പോഴിതാ താരത്തിൻ്റെ വീട്ടിലെ സന്തോഷകരമായ വാർത്തയാണ് വൈറലായി മാറുന്നത്. താരത്തിൻ്റെ സഹോദരിയും അഭിനേത്രിയുമായ പൂജകണ്ണൻ്റെ വിവാഹ നിശ്ചയമാണ് കഴിഞ്ഞ ദിവസം നടന്നത്. ആൽബത്തിലൂടെയും, ഹ്രസ്വചിത്രത്തിലൂടെയും അഭിനയരംഗത്തെത്തിയ താരം പിന്നീട് ‘ചിത്തിര സെവാനം ‘ എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു. ചിത്തിര സെവാനത്തിൽ മധുരക്കെനിയുടെ മകളായി തിളങ്ങിയ പൂജയെ പിന്നീട് അധികം സിനിമകളിലൊന്നും കണ്ടില്ല.

സായി പല്ലവിയുടെ കൂടെ അവാർഡ് നിശകളിലും മറ്റും പ്രത്യക്ഷപ്പെടാറുള്ള പൂജയെ പ്രേക്ഷകർക്കും വളരെ സുപരിചിതമാണ്. വിവാഹം ചെയ്യാൻ പോകുന്ന ആളെ പരിചയപ്പെടുത്തി കൊണ്ട് പൂജ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ എത്തിയിരുന്നു. ഭാവിവരനാകാൻ പോകുന്ന വിനീതിൻ്റെ കൂടെയുള്ള നിരവധി വീഡിയോകൾ പങ്കുവെച്ചുകൊണ്ട് താരം ഇങ്ങനെ കുറിച്ചു. ‘നിസ്വാർത്ഥമായി സ്നേഹിക്കുകയും, ക്ഷമയോടെ എങ്ങനെയാണ് സ്നേഹത്തിൽ സ്ഥിരത പുലർത്തേണ്ടതെന്നും, സ്നേഹം ഭംഗിയായി നിലനിർത്താനും അദ്ദേഹം എന്നെ പഠിപ്പിച്ചു. ഇതാണ് വിനീത്. എൻ്റെ സൂര്യകിരണം. എൻ്റെ പാർട്ണർ ഇൻകൈം, ഇപ്പോൾ എൻ്റെ പങ്കാളി’.

എന്നാണ് കാമുകനായ ഭാവിവരനെ പരിചയപ്പെടുത്തി പൂജ കണ്ണൻ എത്തിയത്. ഞായറാഴ്ച നടന്ന വിവാഹ നിശ്ചയത്തിൻ്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. സാരിയിൽ സിംപിൾ ലുക്കിലാണ് പൂജ കണ്ണൻ വിവാഹ നിശ്ചയത്തിന് ഒരുങ്ങിയത്. നിശ്ചയം കഴിഞ്ഞ ഉടനെ സായി പല്ലവിയുടെ രസകരമായ നൃത്തവും ഉണ്ടായിരുന്നു. നിരവധി പേരാണ് സായിപല്ലവിയുടെ സഹോദരി പൂജയ്ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. എന്നാൽ ചിലർ കമൻ്റിൽ ചേച്ചിനിൽക്കെ അനിയത്തി വിവാഹിതയാവുന്നതിനെ കുറിച്ചും അന്വേഷിക്കുന്നുണ്ട്.