
തട്ടീം മുട്ടീം അമ്മ കാണില്ലായിരുന്നു!! മാറ്റി ബിഗ്ഗ്‌ബോസ് വെക്കും; ഇന്ന് ഞാൻ ബിഗ് ബോസിൽ നിൽക്കുമ്പോൾ അത് കാണാൻ അമ്മയില്ല… | Sagar Surya Mother Bigg Boss Malayalam Season 5 Entertainment News
Sagar Surya Mother Bigg Boss Malayalam Season 5 Entertainment News : മലയാളം ടെലിവിഷൻ പ്രേക്ഷകരെ ദിവസേന ത്രില്ലടിപ്പിക്കുന്ന റിയാലിറ്റി ഷോയാണ് ബിഗ്ഗ്‌ബോസ്. മത്സരവീര്യം ഏറെയുള്ള കുറച്ചധികം ഒറിജിനൽ മുഖങ്ങളാണ് ഇത്തവണ ബിഗ്‌ബോസ് ഷോയിൽ എത്തിയിരിക്കുന്നത്. ഷോയിൽ പങ്കെടുക്കുന്ന ഓരോ മത്സരാർത്ഥിക്കും അവരുടേതായ വേറിട്ട കഥയുണ്ട് പറയാൻ. അക്കൂട്ടത്തിൽ എടുത്തുപറയേണ്ട ഒരാളാണ് തൃശൂരുകാരനായ സാഗർ സൂര്യ.
മഴവിൽ മനോരമയിലെ തട്ടീം മുട്ടീം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് സാഗർ ശ്രദ്ധിക്കപ്പെടുന്നത്. 2021ല്‍ പുറത്തിറങ്ങിയ കുരുതിയിലൂടെ സാഗർ സിനിമയിലെത്തി. ചിത്രത്തില്‍ സാഗര്‍ അവതരിപ്പിച്ച വിഷ്ണു എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു എന്നത് എടുത്തു പറയണം. പിന്നീട് കുറി, കാപ്പ, ജോ ആന്റ് ജോ തുടങ്ങിയ നിരവധി സിനിമകളിലും സാഗർ അഭിനയിച്ചിട്ടുണ്ട്. തട്ടീം മുട്ടീമിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് സാഗറിന്റെ അമ്മയുടെ അകാല മ രണം സംഭവിക്കുന്നത്.

അത് വലിയ ആഘാതമാണ് സാഗറിൽ ഉണ്ടാക്കിയത്. സാഗർ അഭിനയിച്ച തട്ടീം മുട്ടീം ടെലിവിഷനിൽ പ്രക്ഷേപണം നടക്കുമ്പോഴും അത് മാറ്റിയിട്ട് അമ്മ ബിഗ്ഗ്‌ബോസ് കാണുമായിരുന്നു എന്ന് സാഗർ മോഹൻലാലിനോട് പറഞ്ഞിരുന്നു. അമ്മക്ക് അത്രയും ഇഷ്ടമുള്ള പരിപാടി ആയിരുന്നു ബിഗ്ഗ്‌ബോസ്. മാത്രമല്ല നാളെ നീ ബിഗ്ഗ്‌ബോസ്സിൽ വരുമ്പോൾ അത് കാണാം എന്നും അമ്മ പറഞ്ഞിട്ടുണ്ടത്രേ. എന്നാൽ ഇന്നിപ്പോൾ താൻ ബിഗ്‌ബോസിൽ എത്തി നിൽക്കുമ്പോൾ അത് കാണാൻ അമ്മയില്ല.
തട്ടീം മുട്ടീം എന്ന പരമ്പരയിൽ സാഗറിന്റെ കഥാപാത്രത്തിന്റെ അമ്മവേഷം ചെയ്യുന്നത് നടി മനീഷ ആണ്. ബിഗ്‌ബോസിൽ ഇത്തവണ മനീഷയും എത്തിയിട്ടുണ്ട്. അമ്മ മരി ച്ചതിന് ശേഷമുള്ള ഒരു അർദ്ധ രാത്രിയിൽ സാഗർ തന്നെ വിളിച്ചിരുന്നു എന്ന് മനീഷ പറഞ്ഞിട്ടുണ്ട്. എനിക്കിപ്പോൾ അമ്മ എന്ന് വിളിക്കാൻ വേറെ ആരുമില്ല എന്ന് പറഞ്ഞ് സാഗർ അന്ന് കരഞ്ഞു എന്നാണ് മനീഷ പറഞ്ഞത്. മനീഷയെ ഓഫ് ക്യാമറയിലും അമ്മ എന്നാണ് സാഗർ വിളിക്കാറ്.