ലാലേട്ടാ… ഈ വിളിയിൽ എല്ലാം ഉണ്ട്; താര രാജാവിനൊപ്പം ദോഹൻ വിശേഷങ്ങൾ പങ്കുവെച്ച് റിമി ടോമി; കൂട്ടത്തിൽ ഒരു ഐഫോൺ സെൽഫിയും.!! | Rimi Tomy With Mohanlal At Qatar

Rimi Tomy With Mohanlal At Qatar : പിന്നണി ഗാനരംഗത്തിന് വ്യത്യസ്തമായ ഒരു മുഖമുദ്ര ചാർത്തിയ ഗായികയാണ് റിമി ടോമി. ലാൽ ജോസഫ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമ പിന്നണി ഗാനരംഗത്തേക്ക് കടന്നു വന്ന ഈ പാലാക്കാരി വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് നിരവധി ആരാധകരെ നേടിയെടുത്തത്.

ഗാനരംഗത്തോടൊപ്പം തന്നെ സ്റ്റേജ് ഷോകളിലും ചുരുക്കം ചില ചിത്രങ്ങളിലും വേഷം കൈകാര്യം ചെയ്യുവാൻ റിമിക്ക് അവസരം ലഭിച്ചു. തിങ്കൾ മുതൽ വെള്ളിവരെ, കുഞ്ഞിരാമായണം തുടങ്ങിയ ചിത്രത്തിലെ റിമിയുടെ കഥാപാത്രങ്ങൾ വളരെയധികം ശ്രദ്ധിക്കപ്പെട്ടെങ്കിലും പിന്നീട് അഭിനയത്തേക്കാൾ അധികം താരം ശ്രദ്ധ ചെലുത്തിയത് പിന്നണി ഗാനരംഗത്ത് തന്നെയാണ്. ഓരോ സ്റ്റേജ് ഷോയിലും റിമിയുടെ ഗാനം മുഖ്യമായ ഒരു നില തന്നെ എത്തിനിൽക്കുകയാണ്.

പാട്ടും ഡാൻസും വാചകക്കസറത്തും ഒക്കെയായി ആളുകളെ കയ്യിലെടുക്കുവാൻ റിമിക്കുള്ള കഴിവ് മറ്റേതെങ്കിലും താരത്തിന് ഉണ്ടോ എന്ന കാര്യം പോലും സംശയമാണ്. സിനിമ സംഗീത ലോകത്തെ പല താരങ്ങളുമായി അടുത്ത സൗഹൃദം കൂടി കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് റിമി. മലയാള സിനിമയുടെ താരരാജാവ് എന്നറിയപ്പെടുന്ന മോഹൻലാലിനൊപ്പം ഗാനം ആലപിക്കുവാൻ അവസരം ലഭിച്ച റിമി ഇപ്പോൾ അദ്ദേഹത്തിനൊപ്പം പകർത്തിയ ഏറ്റവും പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത രംഗത്തെത്തിയിരിക്കുകയാണ്.

ക്യാപ്ഷൻ ഒന്നും കിട്ടുന്നില്ല, ലാലേട്ടാ എന്ന വിളിയിൽ എല്ലാമുണ്ട് എന്ന അടിക്കുറിപ്പോടെയാണ് റിമി മോഹൻലാലിനൊപ്പം ഉള്ള ചിത്രം പകർത്തിയിരിക്കുന്നത്. കേരള ഫിലിം പ്രൊഡ്യൂസ് അസോസിയേഷൻ ഖത്തറിൽ സംഘടിപ്പിക്കുന്ന മോളിവുഡ് മാജിക് ഷോ എന്ന പരിപാടിയുടെ റിഹേഴ്സല്നിലിടയിൽ പകർത്തിയ ചിത്രങ്ങളാണ് റിമി പങ്കുവെച്ചിരിക്കുന്നത്. മോഹൻലാലും റിമിയും ഒന്നിച്ചുള്ള പാട്ടും ഷോയുടെ ആകർഷണങ്ങളിൽ ഒന്നാണെന്ന് പോസ്റ്റിൽ നിന്ന് തന്നെ വ്യക്തമാകുന്നു. നിരവധി പേരാണ് പോസ്റ്റിനു താഴെ കമൻറുകൾ രേഖപ്പെടുത്തി എത്തിയിരിക്കുന്നത്.