രാവണപ്രഭു ജാനകിയെ ഓർക്കുന്നുണ്ടോ.!? ലാലേട്ടൻ – മമ്മുക്ക നായികയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ.!? തമിഴ് അയ്യങ്കാർ ബ്രാഹ്മണ നടിയും ഗായികയും.!! | Ravanaprabhu Movie Vasundhara Das Life Story

Ravanaprabhu Movie Vasundhara Das Life Story : കേവലം രണ്ടേ രണ്ട് മലയാള സിനിമകളിൽ മാത്രമെ ഒരുവേള അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളികൾ എല്ലാം തന്നെ ഒരിക്കലും മറക്കാത്തൊരു മുഖമാണ് നടി വസുന്ധര ദാസിന്റേത്.രാവണപ്രഭു’വില്‍ മോഹൻലാലിന്റെ നായികയായി മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന സുന്ദരിയാണ് വസുന്ധര ദാസ്. ഒരു കാലത്ത് തെന്നിന്ത്യയിലെ തിരക്കുള്ള അഭിനേത്രിയായിരുന്നു പ്രശസ്ത ഗായിക കൂടിയായ അവർ.

‘രാവണപ്രഭു’വിലെ ജാനകി താരത്തിന് മികച്ച തുടക്കമാണ് മോളിവുഡിൽ നൽകിയത്. എന്നാൽ അധികകാലം താരത്തെ വെള്ളിത്തിരയിൽ കണ്ടില്ല. അയ്യങ്കാര്‍ സമുദായത്തില്‍ ജനിച്ച വസുന്ധര വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത് ബെംഗളൂരുവിലാണ്. തന്റെ ആറാമത്തെ വയസ്സില്‍ തുടങ്ങി വസുന്ധര ഹിന്ദുസ്ഥാനി സംഗീതം പഠിച്ചു തുടങ്ങിയിരുന്നു.1999 കമലഹാസന്റെ കൂടെ ഹേ റാം എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് അഭിനയജീവിതം ആരംഭിക്കുന്നത്.

പിന്നീട് അജിത് കുമാര്‍ നായകനായി സിറ്റിസണ്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. മോഹന്‍ലാല്‍ നായകനായ രാവണപ്രഭു എന്ന മലയാളചിത്രത്തില്‍ നായികയായും അഭിനയിച്ചിട്ടുണ്ട്.മമ്മൂട്ടിയോടൊപ്പം അഭിനയിച്ച വജ്രമാണ് പിന്നീട് അഭിനയിച്ച മലയാള ചിത്രം. ചലച്ചിത്ര അഭിനയത്തിനുപുറമെ നിരവധി ചിത്രങ്ങളില്‍ ഗാനം ആലപിക്കുകയും ചെയ്തിട്ടുണ്ട്. മുതല്‍വന്‍ എന്ന തമിഴ് ചിത്രത്തിലാണ് ആദ്യമായി പാടിയത്. രാവണപ്രഭുവിലെ ജാനകി എന്ന കഥാപാത്രമാണ് മലയാളത്തിൽ വസുന്ധരയെ ശ്രദ്ധേയയാക്കിയത്.

വജ്രത്തിൽ മമ്മൂട്ടിയുടെ നായികയായും വസുന്ധര അഭിനയിച്ചു.ഹിന്ദി, കന്നട, മലയാളം, തമിഴ് സിനിമകളിലായി 15-ൽ താഴെ ചിത്രങ്ങളിലെ വസുന്ധര അഭിനയിച്ചുള്ളൂ. മുതൽ‌വൻ എന്ന തമിഴ് ചിത്രത്തിൽ പാടികൊണ്ടാണ് വസുന്ധര തന്റെ സംഗീത ജീ‍വിതം ചലച്ചിത്ര മേഖലയിൽ ആരംഭിച്ചത്. ഇതിന്റെ സംഗീതം AR റഹ്‌മാൻ ആയിരുന്നു. പിന്നീട് ബാംഗ്ലൂരിൽ നിന്ന് മുംബൈയിലേക്ക്തന്റെ  താമസം മാറിയതിനു ശേഷമാണ് താരം വൈകാതെ റോബർട്ടൊ നരേനുമായി ചേർന്ന് ആര്യ എന്ന സംഗീത പ്രമുഖ ബാൻ‌ഡ് തുടങ്ങിയത്. ഒപ്പം ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള സംഗീതജ്ഞരെ കോർത്തിണക്കിക്കൊണ്ടാണ് ഈ സംരംഭം തുടങ്ങിയത്. ഇളയരാജ തുടങ്ങിയ പ്രശസ്ത സംഗീതകാരന്മാരുടെ പാട്ടുകൾ വസുന്ധര പാടിയിട്ടുണ്ട്. നടിയായ പ്രീതി സിൻ‌ഡക്ക് വേണ്ടിയാണ് ഹിന്ദിയിൽ കൂടുതൽ പാട്ടുകൾ പാടിയിട്ടുള്ളത്. 15 വർഷത്തോളമായി അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് വസുന്ധര.ഗായിക എന്ന രീതിയിലും തന്റെ ഒരു നിർണായക കയ്യൊപ്പു ചാർത്താൻ കൂടി ഭംഗിയായി വസുന്ധരയ്ക്ക് കഴിഞ്ഞു. അഭിനേത്രി, ഗായിക എന്നതിനപ്പുറം മ്യൂസിക് കമ്പോസർ, സ്പീക്കർ,പ്രശസ്ത ഗാനരചയിതാവ്, പരിസ്ഥിതി പ്രവർത്തക എന്നീ നിലകളിലും വസുന്ധര അറിയപ്പെടുന്നു.