വന്നില്ലെങ്കിൽ കൊന്നേനെ ഞാൻ.!! ദേവിയേട്ടത്തി വന്നില്ല, കുഞ്ഞനുജത്തിക്ക് വിവാഹ സമ്മാനവുമായി ഓടിയെത്തി വല്യേട്ടൻ; രാജീവ് പരമേശ്വർ – ഗോപിക അനിൽ ചിത്രം ശ്രദ്ധനേടുന്നു.!! | Rajeev Parameshwar Special Wish To Gopika Anil

Rajeev Parameshwar Special Wish To Gopika Anil : മോഡലായി കരിയർ ആരംഭിച്ച് ആൽബങ്ങളിൽ സജീവമായ താരമായിരുന്നു രാജീവ് പരമേശ്വർ, പിന്നീട് നിരവധി സിനിമകളിലും ഭാഗമായി. പാപ്പി അപ്പച്ച എന്ന ചിത്രത്തിലെ ദാസൻ മാഷ് എന്ന കഥാപാത്രത്തിലൂടെയാണ് താരം മലയാള സിനിമയിൽ ശ്രദ്ധേയമായത്. പിന്നീട് നിരവധി സീരിയലുകളുടെ ഭാഗമാവുകയും ചെയ്തു.

തമിഴിലെ രണ്ടു പരമ്പരകളിൽ ഇപ്പോൾ അഭിനയിച്ചു വരികയും, കഥാനായിക എന്ന മലയാളസീരിയലിൽ അതിഥി വേഷത്തിലും താരം എത്തിയിരുന്നു. താരം അഭിനയിച്ച സീരിയലുകളൊക്കെ വിജയകരമാവുകയും ചെയ്തിരുന്നു. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ‘സാന്ത്വനം’ എന്ന പരമ്പരയിലെ ബാലകൃഷ്ണൻ എന്ന കഥാപാത്രത്തിലൂടെ നാലു വർഷക്കാലം മലയാളി മനസിൽ കൂടുതൽ ആഴത്തിലിറങ്ങാൻ താരത്തിന് കഴിഞ്ഞു.

ജനുവരി 27നായിരുന്നു സാന്ത്വനം പരമ്പര അവസാനിച്ചത്. സാന്ത്വനത്തിലെ പ്രധാന താരമായിരുന്ന അഞ്ജലിയായി അഭിനയിച്ച ഗോപിക അനിലിൻ്റെ വിവാഹമായിരുന്നു ജനുവരി 28ന്. നിരവധി സീരിയൽ താരങ്ങളും, സിനിമ താരങ്ങളും പങ്കെടുത്ത വിവാഹമായിരുന്നു ഗോപികയുടേത്. വിവാഹത്തലേന്ന് നടന്ന ഹൽദി ചടങ്ങുകളിലും, സംഗീത് ചടങ്ങിലും നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു.

ഇപ്പോഴിതാ ഗോപികയുടെ വിവാഹത്തിൻ്റെ തലേ ദിവസത്തെ ചടങ്ങിൽ രാത്രി എത്തിയ വിവരം അറിയിച്ച് എത്തിയിരിക്കുകയാണ് രാജീവ് പരമേശ്വർ. ‘വൈകിയിട്ടുള്ള രാത്രി എത്തിയ ഞാൻ വൈകിയുളള പോസ്റ്റാണ് ഇത്. കൂടെ എൻ്റെ ചെറിയ കുട്ടിയും. നിങ്ങളുടെ പ്രത്യേക ദിനത്തിൽ എത്താൻ കഴിഞ്ഞതിൽ സന്തോഷമെന്നും, നിങ്ങളുടെ സ്വപ്നങ്ങളും, സ്നേഹവും ജീവിതകാലം മുഴുവൻ ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു’. ഗോപികയുടെ കൂടെയുള്ള മനോഹരമായ ചിത്രം പങ്കുവച്ചാണ് താരം പോസ്റ്റ് പങ്കിട്ടിരിക്കുന്നത്. നിരവധി പേരാണ് രാജീവിൻ്റെ ഫോട്ടോയ്ക്ക് താഴെ കമൻ്റുമായി വന്നിരിക്കുന്നത്. എന്നാൽ ഗോപിക അനിൽ പങ്കുവെച്ച കമൻ്റ് ഇങ്ങനെയായിരുന്നു. ‘വന്നില്ലെങ്കിൽ ഞാൻ കൊന്നേനെയെന്നും. എൻ്റെ ആഘോഷത്തിൽ പങ്കെടുത്തതിന് നന്ദി വല്യേട്ടാ’ എന്നാണ് താരം കുറിച്ചത്.