പുതുവർഷത്തിൽ പുതിയ വീട്ടിലേക്ക്.!! ഞങ്ങളുടെ ജീവിതത്തിലെ ഒരു പുതിയ നാഴികക്കല്ല്; പുതിയ വീടിൻ്റെ പാലുകാച്ചൽ വിശേഷവുമായി ശിവദ.!! | Actress Shivada New House Warming

Actress Shivada New House Warming : ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ തൻ്റേതായ ഒരു ഒരു ഇടം നേടിയെടുക്കാൻ കഴിഞ്ഞ നടിയാണ് ശിവദ. 2009-ൽ പുറത്തിറങ്ങിയ ചിത്രമായ ‘കേരള കഫേ’യായിരുന്നു ശിവദയുടെ ആദ്യ ചിത്രം. പിന്നീട് നിരവധി സിനിമകളിൽ താരമായി മാറുകയും ചെയ്തു. എന്നാൽ ‘സുസുസുധി വാത്മീകം’ എന്ന ചിത്രത്തിലെ അഭിനയത്തോടെ ശിവദ കൂടുതൽ ശ്രദ്ധേയയാകുന്നത്.

മലയാളത്തിന് പുറമെ തമിഴിലും സജീവമാണ് ശിവദ. നീണ്ട കാലത്തെ പ്രണയത്തിനു ശേഷം 2015 ലായിരുന്നു സുഹൃത്തും നടനുമായ മുരളികൃഷ്ണനുമായുള്ള വിവാഹം നടക്കുന്നത്. വിവാഹ ശേഷവും സിനിമയിൽ സജീവമാണ് താരം. 2019-ലായിരുന്നു ഇവർക്കൊരു മകൾ ജനിക്കുന്നത്. മകൾ അരുന്ധതി വന്നതിനു ശേഷവും സിനിമയിൽ സജീവമായി തുടർന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം താരത്തിൻ്റെ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

‘ശിവദഒഫീഷ്യൽ’ എന്ന യുട്യൂബ് ചാനലിലൂടെയാണ് താരം താരത്തിൻ്റെ വിശേഷങ്ങളൊക്കെ കൂടുതലായും പങ്കുവയ്ക്കുന്നത്. ഇപ്പോൾ താരം പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലായി മാറുന്നത്. താരത്തിെൻ്റെ വീടിൻ്റെ പാലുകാച്ചൽ ചടങ്ങിൻ്റെ വീഡിയോയിരുന്നു അത്. വീഡിയോയ്ക്ക് താരം ഇങ്ങനെ കുറിച്ചു. ‘ഞങ്ങളുടെ ജീവിതത്തിലെ ഒരു പുതിയ നാഴികക്കല്ല് ആഹ്ലാദപൂർവ്വം ഇവിടെ അടയാളപ്പെടുത്തുകയാണ്. ഞങ്ങളുടെ പുതിയ കൂടായ സ്വപ്നഭവനം ഒരുങ്ങുകയാണ്.

പുതിയ പ്രതീക്ഷകളോടും, തുടക്കങ്ങളോടും, സ്വപ്നങ്ങളോടും കൂടി 2024 ജനുവരി 22 ന് ഞങ്ങൾ കുടുംബത്തോടൊപ്പം അത് ആഘോഷിച്ചു. ഞങ്ങളുടെ പുതിയ വാസസ്ഥലത്തിൽ കൂടുതൽ മനോഹരമായ ഓർമ്മകൾ ഉണ്ടാകുവാൻ നിങ്ങളുടെ പ്രാർത്ഥന ആവശ്യമാണ്’. താരത്തിൻ്റെ ഈ പോസ്റ്റിന് താഴെ നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.