ആദ്യ വിവാഹ വാർഷികത്തിൽ ഇതിലും വലിയ സമ്മാനം വേറെയില്ല; പോന്നോമനക്ക് ഒരു മുത്തവുമായി റെയ്ച്ചൽ റൂബിൻ ദമ്പതികൾ… | Rachel Maaney First Wedding Anniversary

മോഡൽ, ഡാൻസർ, എന്റർ പ്രണർ എന്നീ നിലകളിലെല്ലാം തിളങ്ങി നിൽക്കുന്ന താരമാണ് റെയ്ച്ചൽ മാണി. ചെറിയ പ്രായത്തിൽ തന്നെ കഴിവുകൊണ്ട് തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അവതാരകയും മോഡലും ആയ പേളി മാണിയുടെ സഹോദരിയാണ് റെയ്ച്ചൽ. ഈയടുത്താണ് റെയ്ച്ചലിന്റെ ബേബി ഷവറിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത്.

പേളി മാണിയും ഭർത്താവ് ശ്രീനിഷ് അരവിന്ദും തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ ഇതിന്റെ വിവരങ്ങൾ ജനങ്ങളോട് പങ്കുവെച്ചിരുന്നു. D2 ഡാൻസ് റിയാലിറ്റി ഷോയിലെ കണ്ടസ്റ്റൻഡ് കൂടിയായിരുന്നു റെയ്ച്ചൽ. ഫോട്ടോഗ്രാഫറായ റൂബിൻ ബിജി തോമസ് ആണ് റെച്ചലിന്റെ ഭർത്താവ്. ഇരുവരും തങ്ങളുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

rachel maaney First Wedding Anniversary
rachel maaney First Wedding Anniversary

വളരെയധികം സ്വീകാര്യതയുള്ള താരമാണ് റെയ്ച്ചൽ. താരത്തിന്റെ വിശേഷങ്ങൾ അറിയാൻ സോഷ്യൽ മീഡിയയും ആരാധകരും കാത്തിരിക്കുകയാണ്. വിവാഹം കഴിഞ്ഞ് ഒരുവർഷം ആയിരിക്കുന്നു. ഇരുവരുടെയും ഫസ്റ്റ് വെഡിങ് ആനിവേഴ്സറിയുടെ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയകൾ ഏറ്റെടുത്തിരിക്കുന്നത്. റെച്ചൽ തന്നെയാണ് തങ്ങളുടെ ഇൻസ്റ്റഗ്രാമിലൂടെ ഈ വിവരം ജനങ്ങളെ അറിയിച്ചിരിക്കുന്നത്.

തങ്ങളുടെ പൊന്നോമനയെ ചേർത്തുപിടിച്ച് നെറുകയിൽ മുത്തുന്ന റെയ്ച്ചലിന്റെയും കുഞ്ഞിനെ എടുത്ത് താലോലിക്കുന്ന ഭർത്താവ് റൂബിന്റെയും ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. ചിത്രത്തിനു താഴെയായി ഞങ്ങളുടെ സന്തോഷം ആരാധകരെ അറിയിക്കുന്ന ചെറിയൊരു കുറിപ്പും ചേർത്തിരിക്കുന്നു.