അച്ഛന്റെ കുഞ്ഞു പാട്ടുകാരൻ എത്തി.!! എല്ലാ പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി; രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റ് ലിബിൻ സക്കറിയ.!! | Play back Singer Libin Scaria Again Blessed With Baby Boy

Play back Singer Libin Scaria Again Blessed With Baby Boy : സീ മലയാളത്തിൽ സംപ്രേക്ഷണം ചെയ്ത പ്രേക്ഷക പ്രിയ സംഗീത റിയാലിറ്റി ഷോ ആയിരുന്നു സ രി ഗ മ പ. സ രി ഗ മ പ യിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിച്ച താരമാണ് ലിബിൻ സ്കറിയ. സുജാത, ഗോപി സുന്ദർ, ഷാൻ റഹ്മാൻ എന്നിവർ ജഡ്ജസ് ആയെത്തിയ ഈ ഷോ ഐഡിയ സ്റ്റാർ സിങ്ങറിന് ശേഷം ഏറ്റവും

കൂടുതൽ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ റിയാലിറ്റി ഷോ കൂടി ആയിരുന്നു. ഭക്തിഗാനങ്ങൾ പാടി ഫേമസ് ആയിരുന്നു എങ്കിലും ലിബിൻ സ്കറിയ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ഷോയിൽ വന്നത്തോടെയാണ്. വളരെ മനോഹരമായി പാടി പ്രേക്ഷകരെയും ജഡ്ജസിനെയും കയ്യിലെടുത്ത ലിബിൻ തന്നെ ആയിരുന്നു ഷോയുടെ വിന്നറും. ഷോയ്ക്ക് ശേഷവും താരം നിരവധി പ്രോഗ്രാകുകളിലൂടെയും മറ്റും ജനശ്രദ്ധ പിടിച്ചു പറ്റി.

സോഷ്യൽ മീഡിയയിലും വളരെ ആക്റ്റീവ് ആണ് താരം. തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ പങ്ക് വെയ്ക്കാൻ താരം സമയം കണ്ടെത്താറുണ്ട്. വിവാഹ വിശേഷവും പുതിയ വീട് വാങ്ങിയതും കുഞ്ഞു ജനിച്ചതുമെല്ലാം താരം പ്രേക്ഷകരോട് പങ്ക് വെച്ചിരുന്നു.ജോൺ എന്നാണ് ആദ്യത്തെ കുട്ടിയുടെ പേര്. ഇപോഴിതാ രണ്ടാമത് ഒരു കുഞ്ഞു കൂടി ജനിച്ചിരിക്കുകയാണ് താരത്തിന്.

അവൻ വന്നു എല്ലാ പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങൾക്കും ഒരുപാട് നന്ദി എന്ന് പറഞ്ഞു കൊണ്ടാണ് രണ്ടാമത്തെ കുഞ്ഞു ജനിച്ച വിവരം ലിബിൻ തന്റെ ആരാധകരെ അറിയിച്ചത്. തെരേസയെ ആണ് ലിബിൻ വിവാഹം കഴിച്ചത്. പ്രണയ വിവാഹം ആയിരുന്നു തരത്തിന്റേത്. സ രി ഗ മ പ തന്നെയാണ് ലിബിന് തെരേസയെയും സമ്മാനിച്ചത്. പാട്ട് കേട്ട് അഭിനന്ദിക്കാൻ വിളിച്ചപ്പോൾ ആണ് ലിബിനും തെരേസയും പരിചയത്തിൽ ആയത്. പിന്നീട് സൗഹൃദത്തിൽ ആകുകയും സൗഹൃദം പ്രണയം ആകുകയും ചെയ്യുകയായിരുന്നു. എറണാകുളം ഹൈ കോടതിയിലെ വക്കീൽ ആണ് തെരേസ.