തുർക്കി രാജാവും റാണിയും.!! ഗുഹയിൽ താമസവും തെരുവിൽ കറക്കവും; തുർക്കി വിശേഷങ്ങളുമായി പേർളിഷ് ദമ്പതികൾ.!! | Pearle Maaney Srinish Aravind And Baby Nila In Turkey

Pearle Maaney Srinish Aravind And Baby Nila In Turkey : മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന താരാജോഡികൾ ആണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. സീരിയൽ താരമായ ശ്രീനിഷിന്റെയും മലയാളത്തിലെ പ്രമുഖ അവതാരകയായ പേളിയുടെയും പ്രണയകഥ തുടങ്ങിയത് ബിഗ്‌ബോസിൽ നിന്നാണ്. ബിഗ്‌ബോസ് സീസൺ വണ്ണിലെ ഈ പേളീഷ് പ്രണയ ജോഡിക്ക് പ്രത്യേക ഫാൻ ബേസ് തന്നെ ഉണ്ട്. ഇവരുടെ വിവാഹവും സോഷ്യൽ മീഡിയ ഒരുപാട് ആഘോഷിച്ച ഒരു സംഭവം ആയിരുന്നു.

ഹിന്ദുമതത്തിൽപ്പെട്ട ശ്രീനിഷും ക്രിസ്ത്യൻ മതത്തിൽപ്പെട്ട പേർളിയുടെയും വിവാഹം ഈ ഇരു മതങ്ങളുടെയും ആചാരപ്രകാരവും നടത്തുകയായിരുന്നു. വിവാഹത്തിന് ശേഷം കുഞ്ഞു ജനിച്ചതിൽ പിന്നെയാണ് പേളി മീഡിയജോലികളിൽ നിന്ന് മാറി നിന്നത്. എന്നാൽ ജോലിയിൽ നിന്ന് ബ്രേക്ക്‌ എടുത്തു എങ്കിലും സോഷ്യൽ മീഡിയയിൽ സജീവ സാനിധ്യമാണ് പേളി. യൂട്യൂബ് ചാനലിൽ അഭിമുഖങ്ങൾ അടക്കം പേളി ചെയ്യുന്നുണ്ട്. ഇപോഴിതാ പേളിയോടൊപ്പം കട്ടക്ക് തന്നെ ശ്രീനിഷും നിലു ബേബിയും ഉണ്ട്.

ഇൻസ്റ്റാഗ്രാമിലും യൂട്യൂബ് ചാനലിലും നിരവധി കണ്ടെന്റ് വീഡിയോസ് ആണ് ദിനംപ്രതി ഇവർ പോസ്റ്റ്‌ ചെയ്യുന്നത്. ഇപോഴിതാ ഇവരുടെ ജീവിതത്തിൽ പുതിയൊരു സന്തോഷം കൂടി എത്തിയിരിക്കുന്നു. നിലു ബേബിക്ക് ശേഷം മറ്റൊരു കുഞ്ഞും കൂടി ജനിക്കാൻ പോകുകയാണ് താരങ്ങൾക്ക്. ബേബി മൂണിന്റെ ആഘോഷത്തിൽ ആണ് ഇപ്പോൾ പേളീഷ് കുടുംബം. കുറച്ചു ദിവസങ്ങളായി തുർക്കിയിലാണ് മൂവരും.

തുർക്കിയിൽ അടിച്ചു പൊളിക്കുന്ന നിരവധി ചിത്രങ്ങളും വീഡിയോകളും ആണ് താരങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെയ്ക്കുന്നത്. തുർക്കി ലൈഫിലെ ഓരോ നിമിഷങ്ങളും വ്ലോഗ്ഗുകളിലൂടെ താരം പങ്ക് വെക്കുന്നുണ്ട്. തുർക്കിയിലെ ഏറ്റവും വലിയ നഗരമായ ഇസ്താംബൂൾ നഗരത്തിൽ ആണ് ഇവർ ഇപ്പോൾ ഉള്ളത്. അവിടുത്തെ രാജാവിന്റെയും റാണിയുടെയും വേഷം അണിഞ്ഞു കൊണ്ടുള്ള ചിത്രം ശ്രീനിഷ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്ക് വെച്ചിട്ടുണ്ട്.നിരവധി ആരാധകരാണ് ചിത്രത്തിന് ലൈക്കുകളും കമന്റുകളുമായി എത്തിയിരിക്കുന്നത്.