രാജകുമാരിയും നക്ഷത്ര കണ്ണുള്ള മാലാഖ കുഞ്ഞും; നിറ്റാര ബേബിയോടൊപ്പം പുതിയ ഫോട്ടോഷൂട്ട്, ചിത്രങ്ങൾ പങ്കുവെച്ച് പേളി മാണി.!! | Pearle Maaney Photoshoot With Nitara Baby

Pearle Maaney Photoshoot With Nitara Baby : അവതാരികയും റിയാലിറ്റി ഷോകളിലും സിനിമകളിലും മലയാളികൾക്ക് സുപരിചിതയായ പേളി മാണിയുടെ പുതുപുത്തൻ ഇൻസ്റ്റഗ്രാം പോസ്റ്റ് ആണ് വൈറലായി കൊണ്ടിരിക്കുന്നത്. ഹീരാമണ്ടി എന്ന ഹിന്ദി സീരിസ് ഒറ്റയിരിപ്പിൽ വാച്ച് ചെയ്തതിനു ശേഷം പലരും ഹിരാമണ്ടിയിലെ അണിഞ്ഞൊരുങ്ങിയ സ്ത്രീകളെ അനുകരിച്ചുള്ള റീലുകൾ ഇൻസ്റ്റഗ്രാമിൽ ചെയ്യാറുണ്ട്.

ഇപ്പോഴിതാ പേളി മാണിയും. പക്ഷേ ഫോട്ടോ മറ്റു താരങ്ങളുടെ ക്രിയേറ്റിവിറ്റിയിൽ നിന്നൊക്കെ വിട്ടുനിൽക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്. പേളി മാണിയുടെയും ശ്രീനീഷിന്റെയും രണ്ടാമത്തെ കുഞ്ഞ് നിതാരയാണ് ഫോട്ടോയിലെ താരം. വളരെ കുറഞ്ഞ പ്രായം മാത്രമുള്ള നിതാര ഹീരാമണ്ടി ഇൻസ്പെയ്ഡ് വേഷം ധരിച്ച അമ്മ പേളി മാണിയുടെ കൂടെ പോസ് ചെയ്യുന്നതാണ് ഇതിന്റെ ഹൈലൈറ്റ്. ബിഗ് ബോസ് വേദിയിൽ പരിചയപ്പെട്ട്, മലയാളികളുടെ ഇടയിൽ ചർച്ചയായ ഒരു പ്രണയ വിവാഹമായിരുന്നു പേളിയുടേയും ശ്രീനീഷിന്റെയും.

റിയാലിറ്റി ഷോയിൽ പ്രണയിക്കുകയും പിന്നീട് വീട്ടുകാരുടെ പൂർണ്ണസമ്മത്തോടെ ഒന്നാകുകയും ചെയ്ത ദമ്പതിമാരാണ് ഇവർ. 2019 മെയ് 5,8 തിയ്യതികളിലായി ഹിന്ദു ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു വിവാഹം. വിവാഹത്തിനുശേഷം 2021 ലാണ് ഒരു പൊന്നോമനയെ പേളി പ്രസവിക്കുന്നത്. നിലാ ബേബി എന്ന് നമ്മൾ മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന കുഞ്ഞിന് പേളിയെക്കാളും ശ്രീനിഷിനെക്കാളും സാമൂഹികമാധ്യമങ്ങളിൽ ആരാധകരുണ്ട്. നിലയുടെ ക്യൂട്ട് ഫോട്ടോകൾക്കും വീഡിയോകൾക്കുമായി ആരാധകർ കാത്തിരിപ്പാണ്.

പേളിയുടെയോ ശ്രീനീഷിന്റെയോ ഇൻസ്റ്റഗ്രാമിലൂടെ പണ്ട് പങ്കുവെച്ചിരുന്ന ഫോട്ടോകൾ മതിയാവില്ല എന്ന സ്ഥിതി വന്നപ്പോൾ നിലാ ബേബിക്ക് വേണ്ടി മാത്രം ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിക്കുകയാണ് പേളി ശ്രീനിഷ് ദമ്പതികൾ ചെയ്തത്. പിന്നീടാണ് നിതാരയെ പേളി മണി പ്രസവിക്കുന്നത്.നിലാ ബേബി ചേച്ചിയാകാൻ പോകുന്നതിന്റെ ആവേശത്തിലായിരുന്നു അന്ന് . ഹീരാമണ്ടിയിലെ അതിഥിയുടെ നടത്തം വൈറലായി കൊണ്ടിരിക്കുന്ന സമയത്ത് പേളി മാണിയും ഇത്തരത്തിൽ ഒരു മേക്കോവറിന് തയ്യാറാവുകയാണ്. ഒപ്പം നിതാരാ ബേബിയും ഉണ്ട്. പിങ്ക് കളർ ഔട്ട് ഫിറ്റാണ് പേളി ധരിച്ചിരിക്കുന്നത്. അതിനൊത്ത മേക്കപ്പും. ഒപ്പം കുഞ്ഞു നിതാരയും ആയപ്പോൾ സംഭവം കിടുക്കി. ഇതിനു മുൻപേ ഈ വേഷത്തിലുള്ള ഹീരാമണ്ടി ഇൻസ്പെയ്ഡ് റീലും പേളി മാണി പങ്കുവെച്ചിരുന്നു.