കൺമണി അൻപോട് കാതലൻ നാൻ എഴുതും കടിതമേ, പ്രണയം നിറച്ച് പത്തരമാറ്റ് താരങ്ങൾ; ഇത് ഞങ്ങളുടെ മഞ്ഞുമ്മൽ ബോയ്സ്.!! | Patharamattu Actors Manjummel Boys Effect

Patharamattu Actors Manjummel Boys Effect : ഏഷ്യാനെറ്റ് എന്ന ടെലിവിഷൻ ചാനലിലൂടെ നിരവധി പരമ്പരകൾ ദിവസവും പ്രേക്ഷകർക്കു മുൻപിലേക്ക് എത്താറുണ്ട്. ഈ ചാനലിലൂടെ സംപ്രേക്ഷണം ചെയ്യപ്പെടുന്ന ഒട്ടുമിക്ക പരമ്പരകൾക്കും ആരാധകരും ഏറെയാണ്. 2023 മെയ് 15 മുതൽ ഏഷ്യാനെറ്റിലൂടെ സംപ്രേക്ഷണം ചെയ്തു തുടങ്ങിയ പരമ്പരയാണ് പത്തരമാറ്റ്. ഇത് ഡിസ്നി ഹോട്ട് സ്റ്റാറിലും ലഭ്യമാണ്.

ഇന്ന് ഈ പരമ്പരയ്ക്ക് ഏറെ ആരാധകരാണ് ഉള്ളത്. നീന കുറുപ്പ്, ലക്ഷ്മി കീർത്തന, വിഷ്ണു വി നായർ,ക്രിസ് വേണുഗോപാൽ, ബിന്ദു രാമകൃഷ്ണൻ എന്നിവരാണ് പരമ്പരയിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. സ്റ്റാർ ജൽഷയുടെ നാടകമായ ഗാച്ചോരയുടെ ഔദ്യോഗിക റീമേക്കാണ് ഈ ടെലിവിഷൻ പരമ്പര. പ്രദീപ് പണിക്കരാണ് ഇതിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. അത്യാഗ്രഹിയായ ഒരു അമ്മ തന്റെ സുന്ദരിയായ മൂന്നു പെൺമക്കളെ സമ്പന്നരായ വരൻ മാർക്ക് വിവാഹം കഴിച്ചു കൊടുക്കാൻ തീരുമാനിക്കുന്നതാണ് ഈ സീരിയലിന്റെ കഥാപരിസരം.

സംപ്രേക്ഷണം ആരംഭിച്ച് കുറച്ച് ദിവസങ്ങൾക്കകം തന്നെ ഈ പരമ്പര പ്രേക്ഷകർ ഹൃദയത്തിലേറ്റുകയായിരുന്നു. ഓരോ ദിവസവും പരമ്പരയിൽ അടുത്ത ദിവസത്തെ കഥ ഏതു രീതിയിൽ സഞ്ചരിക്കുമെന്നറിയാൻ നിരവധി പേരാണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ പത്തരമാറ്റ് കുടുംബം ഇൻസ്റ്റഗ്രാമിൽ ട്രെൻഡിനൊപ്പം സഞ്ചരിക്കുന്ന ഒരു പാട്ടൊടുകൂടി പങ്കുവെച്ച വീഡിയോ ആണ് ജനശ്രദ്ധ നേടുന്നത്.

ഇപ്പോൾ നൂറുകോടി ക്ലബ്ബിൽ കയറിയ മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലൂടെ ട്രന്റിങ് ആയ ‘കണ്മണി അൻപോട് കാതല ‘ എന്ന പാട്ടിനൊത്താണ് റീൽ രംഗം ചിത്രീകരിച്ചിരിക്കുന്നത്. പരമ്പരയിലുള്ള എല്ലാ കഥാപാത്രങ്ങളും റിൽസിൽ ഉൾപ്പെട്ടിട്ടുണ്ട്. മനോഹരമായ ഗാനത്തിന് റൊമാന്റിക് ചുവടുകൾ വെച്ച് ആരാധകർക്കായി പങ്കുവെച്ച ഈ വീഡിയോ വളരെ പെട്ടെന്ന് ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ രസകരമായ നിരവധി കമന്റുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്.പത്തരമാറ്റ് ആദർശ് ചേട്ടൻ നയന ചേച്ചി ഇഷ്ടം, So pretty പത്തരമാറ്റ് ഫാമിലി, എല്ലാവരും പൊളിച്ചു, അപ്പച്ചി മാത്രം ഒറ്റയ്ക്കായി…. എന്നു പോകുന്നു കമന്റുകൾ.