‘ന്നാ താൻ കേസ് കൊട്’ സുമലത ടീച്ചറെ മറന്നോ.!? 14 വയസുള്ള മകന്റെ അമ്മയാണ് ഡിവോഴ്സിയും; മനസ് തുറന്ന് ചിത്ര നായർ.!! | nna thaan case kodu sumalatha teacher chithra nair inteview

nna thaan case kodu sumalatha teacher chithra nair inteview : കുഞ്ചാക്കോ ബോബൻ പ്രധാന കഥാപാത്രത്തിലെത്തിയ എന്ന താൻ കേസ് കൊട് എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് താരമാണ് ചിത്ര നായർ. ഈ സിനിമയ്ക്ക് ശേഷം തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ സുരേഷേട്ടന്റെ സുമലതയായി ചിത്ര ആളുകൾക്കിടയിൽ നിറഞ്ഞുനിന്നു. എന്നാൽ ആദ്യ ചിത്രത്തിലെ സുമലത- സുരേഷ് കോമ്പോ ഏറ്റെടുത്ത മലയാളികൾക്കിടയിൽ ഇന്ന് തിങ്കളാഴ്ച നിശ്ചയത്തിലെ ഇവരുടെ ജോഡിയും പ്രിയമായി കഴിഞ്ഞിരിക്കുകയാണ്.

ഈ രണ്ടു ചിത്രങ്ങൾക്കും ശേഷം വയസ്സ് എത്രയായി എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ ആയി ചിത്ര വേഷം കൈകാര്യം ചെയ്തത്. ചിത്രത്തിൻറെ പ്രമോഷനുമായ ബന്ധപ്പെട്ട് താരം നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലെ വാക്കുകളാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്.തികഞ്ഞ ഒരു ഗ്രാമാന്തരീക്ഷത്തിൽ വളർന്നിരിക്കുന്നത് കൊണ്ടുതന്നെ തൻറെ ജീവിതത്തിൽ സിനിമയ്ക്ക് ശേഷവും സിനിമയ്ക്ക് മുമ്പും വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്ന് തന്നെയാണ് ചിത്ര പറയുന്നത്.

ഇപ്പോൾ ആളുകൾ കാണുമ്പോൾ ചോദിക്കുന്നത് സിനിമയൊന്നുമില്ലേ എന്ന് മാത്രമാണെന്നും താരം പറയുന്നു. മകൻ ഒൻപതാം ക്ലാസിലാണ് പഠിക്കുന്നതെന്നും ഇരുപത്തിയൊന്നാമത്തെ വയസ്സിൽ തന്റെ വിവാഹം കഴിഞ്ഞു എന്നും എന്നാൽ അത് വിവാഹമോചനത്തിലേക്ക് മാറിയെന്നും ആണ് ചിത്ര പറയുന്നത്. എട്ടാം ക്ലാസ് വരെ സ്കൂളിൽ മികച്ച വിദ്യാർത്ഥി എന്ന് പേരുകേട്ട താൻ അതിനുശേഷം കുറച്ചൊക്കെ ഉഴപ്പു കാണിച്ചിട്ടുണ്ടെങ്കിലും സിനിമ അഭിനയത്തിനുശേഷം പഠിച്ച സ്കൂളിൽ തന്നെ ഉദ്ഘാടനത്തിന് പങ്കെടുക്കാൻ കഴിഞ്ഞത് ഏറ്റവും വലിയ സന്തോഷങ്ങളിൽ ഒന്നാണെന്നും താരം പറയുന്നു. നിലവിൽ തനിക്ക് 36 വയസ്സുണ്ടെന്നും എന്നാൽ ഒരു 30 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്ക് ചെറുക്കൻമാരെ കിട്ടുക എന്നത് വളരെയധികം പ്രയാസമേറിയ ഘടകമാണെന്നും ചിത്ര പറയുന്നു

കുടുംബവും കുട്ടികളും ഒക്കെ ഉള്ള ഒരു ലോകത്തെയാണ് താൻ ഇഷ്ടപ്പെടുന്നതെന്നും അതുകൊണ്ടുതന്നെ തന്നെ മനസ്സിലാക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരാൾ വന്നാൽ ഉറപ്പായും വീണ്ടും വിവാഹം കഴിക്കുമെന്നും മകന് അതിനു പൂർണ്ണസമതം ആണെന്നും ചിത്ര പറയുന്നു. നമ്മൾ ഇന്ന് കാണുന്നവരെല്ലാം സന്തൂർ മമ്മി ആണെന്നും മകൻ എന്റെ കൂടെ നടക്കുമ്പോൾ അനിയൻ ആണോ എന്നാണ് പലരും ചോദിക്കാറുള്ളത് എന്നും ചിത്ര പറയുന്നുണ്ട്. നാട്ടുകാരുടെ വാക്കുകൾ ഒന്നും താൻ കാര്യമാക്കാറില്ല എന്നും നമ്മളെക്കുറിച്ച് നമുക്കറിയുന്നതുപോലെ മറ്റാർക്കും അറിയില്ലെന്ന് ആണ് ചിത്ര പറയുന്നത്. ആദ്യവിവാഹം ജാതകം ഒക്കെ നോക്കിയാണ് നടത്തിയത് എങ്കിൽ ഇനി താൻ ജാതകം നോക്കില്ലെന്നും മനസ്സിൻറെ പൊരുത്തമാണ് ഏറ്റവും മികച്ചത് എന്നും താരം തുറന്നു പറയുന്നു.