സുഖ പ്രസവം ആയിരുന്നു.!! പ്രസവ വീഡിയോ പങ്കുവെച്ച് പേളി മാണി; ലേബർ റൂമിലെ മ,ര,ണ വേദനയിലും മകൾക്കായി പുഞ്ചിരിച്ച് പേളി.!! | Nitara’s Arrival Pearle Maaney Delivery Video Srinish Aravind Nila Srinish

Nitara’s Arrival Pearle Maaney Delivery Video Srinish Aravind Nila Srinish : മലയാള മിനിസ്‌ക്രീൻ പ്രേക്ഷകർ ഒരുപാട് സ്നേഹിക്കുന്ന അവതാരകയാണ് പേളി മാണി. പേളി മാത്രമല്ല പേളിയുടെ ഭർത്താവ് ശ്രീനിഷും പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ഒരു താരമാണ്. നടനും മോഡലും ആയ ശ്രീനിയെ പേളി കണ്ട് മുട്ടുന്നത് ബിഗ്‌ബോസ് ഷോയിലൂടെയാണ്.

ബിഗ്‌ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ ആദ്യ പ്രണയ ജോഡികളാണ് ഇരുവരും. ബിഗ്‌ബോസ് ഷോയിൽ ഇരുവരുടെയും പ്രണയം ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഷോയ്ക്ക് ശേഷം ഇരുവരും രണ്ട് പേരുടെയും കുടുംബങ്ങളുടെ ആശിർവാദങ്ങളോടെ വിവാഹിതരാകുകയും ചെയ്തു. ഇപ്പോൾ ഇരുവർക്കും രണ്ട് പെൺകുഞ്ഞുങ്ങളും ഉണ്ട്. നിലു ബേബിയും നിതാരയും. നിലു ജനിച്ചതിനു ശേഷം സിനിമയിൽ നിന്നും ഒക്കെ മാറി നിന്ന പേളി പക്ഷെ വെറുതെ ഇരിക്കാൻ തയ്യാറായില്ല ലക്ഷക്കണക്കിന് സബ്സ്ക്രൈബ്ഴ്സ് ഉള്ള യൂട്യൂബ് ചാനലിൽ വളരെ ആക്റ്റീവ് ആണ് താരം.

തന്റെ വിശേഷങ്ങൾ എല്ലാം യൂട്യൂബ് ചാനലിലൂടെ താരം ആരാധകാരുമായി പങ്ക് വെയ്ക്കാറുണ്ട്. നിലു ബേബിയെ പ്രെഗ്നന്റ് ആയത് മുതൽ എല്ലാ വിശേഷങ്ങളും താരം യൂട്യൂബിൽ അപ്ഡേറ്റ് ചെയ്തിരുന്നു. പിന്നീട് രണ്ടാമത് പ്രെഗ്നന്റ് ആയപ്പോഴും താരം അത് ആരാധകാരുമായി പങ്ക് വെച്ചു. ജനുവരി മൂന്നിനാണ് പേളിക്ക് രണ്ടാമത്തെ കുഞ്ഞു ജനിച്ചത്. നിതാരാ എന്നാണ് പേളിയുടെയും ശ്രീനിയുടെയും രണ്ടാമത്തെ കണ്മണിയുടെ പേര്.

ഇപോഴിതാ നിതാരയുടെ ഡെലിവറിക്കായി വീട്ടിൽ നിന്ന് പോയത് മുതൽ കുഞ്ഞു ജനിച്ചത് വരെയുള്ള നിമിഷങ്ങൾ വ്ലോഗ്ഗിലൂടെ പങ്ക് വെച്ചിരിക്കുകയാണ് പേളി. പെയിൻ തുടങ്ങുന്നത് മുതലുള്ള വീഡിയോ ആണ് താരം പങ്ക് വെച്ചത്. ഹോസ്പിറ്റലിലേക്ക് പോകുന്നതും അവിടെ എത്തിയ പേളി അവിടുത്തെ നേഴ്സ്മാരുമൊക്കെയായി സൗഹൃദം പങ്കിടുന്നതുമെല്ലാം ആണ് വിഡിയോയിൽ കാണുന്നത്. കടുത്ത വേദനയ്ക്കിടയിലും തന്റെ പതിവ് ശൈലിയിൽ കൂൾ ആയി ഇരിക്കുന്ന പേളിയേ കണ്ട് അത്ഭുതപെടുകുകയാണ് താരത്തിന്റെ ആരാധകർ.