എന്താണ് ഇത്ര വൈകിയത്.!? നസ്രിയയെ സ്നേഹ ചുംബനം കൊണ്ട് മൂടി നയൻ‌താര; ചേർത്ത് പിടിച്ച് ഫഹദും വിക്കിയും.!! | Nazriya Nazim Meet Up With Nayanthara

Nazriya Nazim Meet Up With Nayanthara : മലയാള – തമിഴ് സിനിമ ലോകത്തെ രണ്ട് അടിപൊളി താരജോഡികൾ ആണ് നസ്രിയ ഫഹദ്, വിഘ്‌നേഷ് നയൻ‌താര ദമ്പതികൾ . ഇരു കൂട്ടരുടെയും വിശേഷങ്ങൾ അറിയാൻ എല്ലാ ആരാധകരും ഏറെ ആകാംഷയോടെയാണ് കാത്തിരിക്കാറുള്ളത്. ആവേശം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ വിജയാഹ്ലാദത്തിലാണ് ഫഹദ് ഇപ്പോഴും.

തന്റെ എല്ലാ സിനിമകളിലും വ്യത്യാസ്ഥമായ അഭിനയം കാഴ്ച വെയ്ക്കുന്ന താരത്തിന്റെ ആവേശത്തിലെ രംഗണ്ണനെ മലയാളികൾ മാത്രമല്ല ഇന്ത്യ ഒട്ടാകെയുള്ള സിനിമ പ്രേമികൾ ഏറ്റെടുത്തു കഴിഞ്ഞു. നസ്രിയയും മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താരമാണ്. ഇരുവരെയും ഒരുമിച്ചു കാണാൻ എല്ലാവർക്കും ഇഷ്ടമാണ്. അത് പോലെ തന്നെയാണ് നയൻതാരയും വിഘ്‌നേഷ് ശിവനും. മലയാളിയായ നയൻ‌താര ഓരോ മലയാളികൾക്കും അഭിമാന താരമാണ്.

സൗത്ത് ഇന്ത്യയുടെ തന്നെ ലേഡി സൂപ്പർ സ്റ്റാർ ആയ താരം വിവാഹം കഴിച്ചത് സൂപ്പർ ഹിറ്റ് ചിത്രങ്ങൾ കൊണ്ട് സിനിമ പ്രേമികളുടെ ഹൃദയത്തിൽ ഇടം പിടിച്ച വിഘ്‌നേഷ് ശിവനെയാണ്. ഇരുവരുടെയും പ്രണയവും വിവാഹവും എല്ലാം വലിയ ജനശ്രദ്ധയാണ് നേടിയത്. ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ എല്ലാവർക്കും ഇഷ്ടമാണ്. കുഞ്ഞുങ്ങളെ നോക്കുന്ന തിരക്കുകൾ ഉണ്ടെങ്കിലും സിനിമയിലും സജീവമാണ് ഇരുവരും. ഇപോഴിതാ ഈ രണ്ട് താരജോടികളും ഒരുമിച്ചു ഒരു ഗെറ്റ് ടുഗെതർ നടത്തിയിരിക്കുകയാണ്.

നാല് പേരും ഒരുമിച്ചുള്ള ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറൽ ആയി കഴിഞ്ഞു. എന്തിനാണ് ഇങ്ങനൊരു ദിവസത്തിനായി നാം ഇത്രയും താമസിച്ചതെന്ന് ചോദിച്ചു കൊണ്ടാണ് നസ്രിയ ചിത്രങ്ങൾ പങ്ക് വെച്ചത്. രാജാ റാണി എന്ന സൂപ്പർ ഹിറ്റ് തമിഴ് ചിത്രത്തിൽ ഇരുവരും ഒരുമിച്ചു അഭിനയിച്ചിട്ടുണ്ട്. രാജാ റാണിയിൽ ഇരുവർക്കും കോമ്പിനേഷൻ സീനുകൾ ഒന്നും ഉണ്ടായിരുന്നില്ല എങ്കിലും എല്ലാവരും ഓർമ്മയിൽ വെയ്ക്കുന്ന രണ്ട് കഥാപാത്രങ്ങളെയാണ് ഇരുവരും രാജാ റാണിയിൽ ചെയ്തത്. ഒറ്റ ഫ്രയ്മിൽ പ്രിയ താരങ്ങളെ ഒരുമിച്ചു കണ്ട സന്തോഷത്തിൽ ആണ് ആരാധകർ.