ഫഹദിന്റെ കൈയും പിടിച്ച് ക്യൂട്ട് ലുക്കിൽ നസ്രിയ.!! വിവാഹ ചടങ്ങിൽ പങ്കെടുത്ത് താര ജോഡികൾ; നസ്രിയയുടെ കൈ വിടാതെ ഫഹദ്.!! | Nazriya Nazim Fahadh Faasil Shines In Marriage Function

Nazriya Nazim Fahadh Shines In Marriage Function : മലയാളി മനസ്സിൽ ഇടം നേടിയ താര ദമ്പതിമാരാണ് നസ്രിയ ഫഹദ്. വ്യത്യസ്തത നിറഞ്ഞ അഭിനയം കൊണ്ടും തനതായ വ്യക്തിത്വം കൊണ്ടുമാണ് ഇരുവരും ജനമനസ്സുകൾ കീഴടക്കി ഇരിക്കുന്നത്. നസ്രിയ ഫഹദ് ദമ്പതിമാരുടെ വിവാഹം ജനങ്ങൾക്കിടയിൽ സംസാരവിഷയമായിരുന്നു. എല്ലാവരും ഒരുപോലെ ഈ കല്യാണത്തെ സ്വീകരിക്കുകയും ചെയ്തിരുന്നു. യുവത്വത്തിന്റെ മനസ്സിൽ മിന്നലായി തിളങ്ങുന്നവരാണ് ഇരുവരും.

2014 ലായിരുന്നു ഇരുവരുടെയും വിവാഹം. കേവലം നടി മാത്രമായി ഒതുങ്ങാതെ നല്ലൊരു നിർമ്മാതാവും, ടെലിവിഷൻ അവതാരകയും, മോഡലും കൂടിയായി വിലസുകയാണ് നസ്രിയ. മലയാളം, തമിഴ് ചലച്ചിത്രരംഗത്ത് മിന്നുന്ന പ്രകടനം കാഴ്ചവെച്ചാണ് ജനഹൃദയങ്ങളിലേക്ക് കടന്നുവന്നത്. പളുങ്ക് എന്ന സിനിമയിലൂടെ ബാലതാരമായാണ് സിനിമാരംഗത്തേക്ക് താരം ചുവടുച്ചു. തുടർന്ന് മാഡ് ഡാഡ്, ഓം ശാന്തി ഓശാന, നേരം, രാജാറാണി, ബാംഗ്ലൂർ ഡേയ്സ്, കൂട എന്നിങ്ങനെ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരി ആയിമാറി. ഒരു നടനായും, നിർമ്മാതാവായും തന്റെ മേഖലയിൽ കഴിവ് തെളിയിക്കുകയാണ് ഫഹദ്. ചുരുങ്ങിയ കാലം കൊണ്ട് നിരവധി ചിത്രങ്ങൾ.

നാഷണൽ ഫിലിം അവാർഡ്, കേരള ഫിലിം അവാർഡ് തുടങ്ങി ഒട്ടനേകം അവാർഡുകൾ. 2002 ൽ പുറത്തിറങ്ങിയ കയ്യെത്തും ദൂരത്ത് എന്ന സിനിമയിലൂടെയായിരുന്നു ഫഹദിന്റെ സിനിമാ രംഗത്തേക്കുള്ള ചുവടുവെപ്പ്. പിന്നീട്കേരളകഫേ, ചാപ്പാകുരിശ്, അകം, 22 ഫീമെയിൽ കോട്ടയം, ഡയമണ്ട് നെക്ലൈസ്, അന്നയും റസൂലും, ബാംഗ്ലൂർ ഡേയ്സ്, ഇയ്യോബിനെ പുസ്തകം എന്നു തുടങ്ങി അമ്പതോളം നിരവധി ഹിറ്റ് ചിത്രങ്ങൾ. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയിരിക്കുന്നത് ഫഹദിന്റെ മലയൻ കുഞ്ഞ് എന്ന ചിത്രമാണ്.

നസ്രിയയും ഫഹദും ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങളാണ് ബാംഗ്ലൂർ ഡേയ്സ്, ട്രാൻസ് എന്നിവ. ഇപ്പോഴിതാ താരദമ്പതികളുടെ പുതിയ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ബന്ധുവിന്റെ വിവാഹത്തിന് എത്തുന്ന നസ്രിയ – ഫഹദ് ദമ്പതിമാരുടെ ചിത്രമാണിത്. നബീൽ– നൗറിൻ എന്നിവരുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി ആണ് ഇരുവരും എത്തിയിരിക്കുന്നത്. വിവാഹചടങ്ങിൽ എത്തുകയും ദമ്പതിമാരോടൊത്ത് സന്തോഷം പങ്കിടുകയും ഫോട്ടോ എടുക്കുകയും ചെയ്താണ് ഇരുവരും മടങ്ങിയത്. ഇതിനായി ഫഹദിന്റെ കൈപിടിച്ച് തന്റെ ക്യൂട്ട് ലുക്കിൽ ചിരിച്ചു നടന്നുവരുന്ന നസ്രിയയയുടെ ചിത്രവും വീഡിയോയും ആണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. റെയർ അഫയേഴ്സ് ഫിലിമർ, ഫ്രണ്ട്‌സ് ഫ്രെയിം, തുടങ്ങിയ പേജുകളിലൂടെ ആണ് ദൃശ്യങ്ങൾ പുറത്തു വന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഇതേ വേഷത്തിൽ നസ്രിയയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റഗ്രാം പേജിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവച്ചിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്, വളരെ സിമ്പിൾ ആയി ഓറഞ്ച് നിറത്തിലുള്ള ഡ്രസ്സിൽ കുറച്ചു മാത്രം വർക്ക് ചെയ്ത രീതിയിലുള്ള വസ്ത്രമണിഞ്ഞ നസ്രിയയുടെയും വളരെ പ്രൊഫഷണൽ ലുക്കിൽ പാന്റ്സും, ആഷ് നിറത്തിലുള്ള ചെക്ക് ഷർട്ടും അണിഞ്ഞ് കണ്ണടയും വെച്ച് നസ്രിയയുടെ കൈയും പിടിച്ച് ഇറങ്ങിവരുന്ന ഫഹദിന്റെയും ചിത്രങ്ങളും വീഡിയോയും ആണ്. ഇൻസ്റ്റഗ്രാമിലൂടെയും മറ്റു സമൂഹ മാധ്യമങ്ങളിലൂടെയും ആണ് ഇവ ആരാധകരെ തേടിയെത്തുന്നത്. മനോഹരമായ ഈ ചിത്രങ്ങളും വീഡിയോയും ആരാധകരിൽ വളരെയധികം സന്തോഷം നൽകുന്നു എന്ന് മാത്രമല്ല ഇതിനെക്കുറിച്ച് വൻ പ്രതികരണമാണ് ആരാധകർ രേഖപ്പെടുത്തിയിരിക്കുന്നത്.