ഓമനാമക്കൊപ്പം ക്രിസ്തുമസ് ആഘോഷം.!! ഉലകിനെയും ഉയിരിനെയും ഉണ്ണീശോയാക്കി ലേഡി സൂപ്പർസ്റ്റാർ; സമ്മാനങ്ങളുമായി വിക്കി സാന്റാ.!! | Nayanthara Vignesh Shivan Christmas Celebration Viral

Nayanthara Vignesh Shivan Christmas Celebration Viral : ടെലിവിഷൻ അവതാരകയായി കരിയർ തുടക്കം കുറിച്ച വ്യക്തിയാണ് നയൻതാര. എന്നാൽ ഇന്ന് ഏറ്റവും താരമൂല്യമുള്ള നടിയായി തിളങ്ങി നിൽക്കുകയാണ് താരം. മനസിനക്കരെ എന്ന സിനിമയിലൂടെ മലയാളികളുടെ മനം കവർന്ന താരം പിന്നീട്, തമിഴിലും, തെലുങ്കിലും, ഹിന്ദിയിലും അഭിനയിക്കുകയുണ്ടായി. തമിഴിൽ കൂടുതൽ കഥാപാത്രങ്ങൾ ചെയ്ത് തമിഴകത്തെ ലേഡി

സൂപ്പർ സ്റ്റാറായി മാറി. കരിയറിലെ മികച്ച ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴായിരുന്നു സംവിധായകൻ വിഘ്നേശ് ശിവനുമായി പ്രണയത്തിലാവുന്നത്. ഏഴു വർഷത്തോളം പ്രണയിച്ച് 2022-ൽ ഇരുവരും വിവാഹിതരാവുകയും ചെയ്തു. 2022 ഒക്ടോബറിൽ ഇവർക്ക് ഇരട്ടക്കുഞ്ഞുങ്ങൾ പിറക്കുകയും ചെയ്തു. കുഞ്ഞുങ്ങളായ ഉലകും ഉയിരും വന്നതോടെ നയൻസിൻ്റെയും, വിഘ്നേഷിൻ്റെയും ജീവിതത്തിൽ

ആഘോഷങ്ങൾക്കുള്ള പൊലിമ കൂടി തുടങ്ങി. എല്ലാ ആഘോഷങ്ങളും ഗംഭീരമായി ആഘോഷിക്കുന്നവരാണ് നയൻതാരയും വിക്കിയും. കുഞ്ഞുങ്ങൾ വന്നപ്പോഴുള്ള ഓണവും, വിഷുവുമൊക്കെ ഗംഭീരമായി ആഘോഷിച്ചിരുന്നു.എന്നാൽ കുഞ്ഞുങ്ങളുടെ ആദ്യ ക്രിസ്തുമസ് മൂന്നു മാസമായതിനാൽ ഗംഭീരമായി ആഘോഷിക്കാൻ ഇവർക്ക് സാധിച്ചില്ല. ഈ വർഷം ഗംഭീരമാക്കാൻ

നയൻതാരയുടെ കൊച്ചിയിലെ വീട്ടിൽ മാതാപിതാക്കളോടൊപ്പം ആഘോഷിക്കാൻ എത്തിയിരിക്കുകയാണ് നയൻതാരയും കുടുംബവും. നയൻതാരയുടെ അച്ഛൻ വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കിടപ്പിലായതിനാൽ, അമ്മയുമൊത്തുള്ള ക്രിസ്തുമസ് ആഘോഷത്തിൻ്റെ ചിത്രങ്ങളാണ് നയൻതാരയും വിഘ്നേഷ് ശിവനുംസോഷ്യൽ മീഡിയയിൽ പങ്കിട്ടിരിക്കുന്നത്. ഷൂട്ടിംഗ് തിരക്കുകൾ ഇല്ലെങ്കിൽ എല്ലാ ആഘോഷങ്ങളും അമ്മയുടെ കൂടെ ആഘോഷിക്കാൻ കൊച്ചിയിൽ നയൻതാര കുടുംബസമേതം എത്താറുണ്ട്. എന്നാൽ ഈ വർഷത്തെ ആഘോഷത്തിന് മാറ്റുകൂട്ടാൻ ഉയിരും ഉലകും ഉള്ളതിനാൽ ഗംഭീര ആഘോഷമാണ് നയൻതാര ഒരുക്കിയത്. ക്രിസ്തുമസ് ട്രീ ഡെക്കറേറ്റ് ചെയ്തും, വീടു മുഴുവൻ അലങ്കരിച്ചും ക്രിസ്തുമസിനെ വരവേൽക്കുകയായിരുന്നു താരങ്ങൾ. താരങ്ങൾ പങ്കിട്ട പോസ്റ്റിന് താഴെ നിരവധി ആരാധകരും, സെലിബ്രെറ്റികളും ആശംസകളുമായി എത്തുകയുണ്ടായി.