അമ്മയോളം വളർന്ന് കുഞ്ഞാറ്റ.!! മകളെ മടിയിൽ ഇരുത്തി കൊഞ്ചിച്ച് ലേഡി സൂപ്പർ സ്റ്റാർ; ഏറെ കാണാൻ കൊതിച്ച മുഹൂർത്തമെന്ന് ആരാധകർ.!! | Actress Urvashi Family With Tejalakshmi Jayan

Actress Urvashi Family With Tejalakshmi Jayan : മലയാളികളുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ് നടി ഉർവശി. മലയാള സിനിമയിലെ തന്നെ മികച്ച നടികളുടെ ലിസ്റ്റ് എടുത്താൽ അതിൽ ഒന്നാം സ്ഥാനത്ത് കാണും ഉർവശി. വെള്ളിത്തിരയിലേക്ക് ബാലത്തരമായി എത്തിയ ഉർവശി തുടർന്ന് ദക്ഷിണഇന്ത്യയിലെ മികച്ച നടിമാരിൽ ഒരാളായി മാറി. താരം തന്റെ 54 വയസ്സിലും മികച്ച കഥാപാത്രങ്ങൾ ചെയ്ത് മുന്നോട്ട് പോകുകയാണ്.

സമൂഹ മാധ്യമങ്ങളിൽ അടുത്തിടെയാണ് താരം സജീവമായത്. ഇപ്പോൾ താരം തന്റെ യാത്രകളും വിശേഷങ്ങളും എല്ലാം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകാരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ താരംഗമാവുന്നത് താരം പങ്കുവെച്ച പുതിയ പോസ്റ്റ്‌ ആണ്. കൊച്ചിയിലെ വളരെ പ്രമുഖ ഹോട്ടലിൽ വെച്ചാണ് ഉർവശിയും കുടുംബവും ഒത്തുചേർന്നത്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ആരാധകർ പറയുന്നത് ‘ഉർവശിയെ കാണാതെ ഇരിക്കാൻ ഇപ്പൊ പറ്റുന്നില്ല എന്നാണ് പറയുന്നത്’.

ഉർവശി ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തന്റെ കുഞ്ഞുങ്ങളെ ഏറെ സ്നേഹിക്കുന്ന ഒരു അമ്മയായിട്ടാണ്, കൂടാതെ കുടുംബത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്ന ഒരു വീട്ടമ്മഒക്കെയായിട്ടാണ്. ഉർവശി ഏറെ നാളുകൾക്ക് ശേഷം തന്റെ മകളെ കണ്ട സന്തോഷത്തിൽ ആണിപ്പോൾ. തന്റെ മകളെ മടിയിൽ ഇരുത്തികൊണ്ട് കുശലം പറയുകയാണ്. നിറ ചിരിയോടെയാണ് താരം ചിത്രങ്ങളിൽ ഉള്ളത്.

ഇപ്പോൾ താരത്തിന്റെ ഏറ്റവും വലിയ സന്തോഷം തന്റെ ഭർത്താവ് സംവിധാനത്തിലേക്ക് എത്തുന്നു എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. കഴിഞ്ഞ ദിവസമാണ് ഈ വാർത്ത താരംഗമയത്. ഇതിന് പിന്നാലെയാണ് കുഞ്ഞാറ്റ തന്റെ കുടുംബത്തിന് ഒപ്പം നിൽക്കുന്ന ചിത്രങ്ങളുമാണ് വയറൽ ആയിരിക്കുന്നത്. നിരവധി ആരാധകർ ആണ് ഇവർ പങ്കുവെച്ച പുതിയ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. നടി ബീന ആന്റണിയും ഈ ചിത്രങ്ങൾക്ക് കമന്റുമായി എത്തി. നിങ്ങളെ ഇത്തരത്തിൽ കാണുമ്പോൾ വളരെ സന്തോഷമാണ് എന്നാണ് കമന്റ് ചെയ്തത്.