ഇരുപത്തിന്റെ നിറവിൽ ദിവ്യ ഉണ്ണി.!! ഗുരുവായൂർ ഉണ്ണി കണ്ണന്റെ നടയിൽ നൃത്താർച്ചനയുമായി താരം; ആ നിൽപ് ഭയങ്കര തന്നെ, ഭഗവാനെ നോക്കുന്ന ഫീൽ എന്ന് ആരധകർ.!! | Actress Divya Unni Nritharchana At Guruvayur Due To 20 Years Of Dance Teaching Career

Actress Divya Unni Nritharchana At Guruvayur Due To 20 Years Of Dance Teaching Career : മലയാള സിനിമ പ്രേക്ഷകർ നെഞ്ചോട് ചേർത്ത് വെച്ച നായിക നടിയാണ് ദിവ്യ ഉണ്ണി. മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായ ദിവ്യ ഉണ്ണി ഏറെ നാളായി സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ്. മലയാള സിനിമ നടിമാരിൽ ഒരുപാട് ഡാൻസേഴ്സ് ഉണ്ട് എങ്കിലും ക്ലാസിക്കൽ ഡാൻസിൽ പുലിയാണ് ദിവ്യ ഉണ്ണി. ബാല്യ കാലം മുതൽ ക്ലാസിക്കൽ

ഡാൻസ് അഭ്യസിക്കുന്ന ദിവ്യ ഉണ്ണി ഇന്ന് മോഹിനിയാട്ടം, കുച്ചിപ്പുടി, ഭാരതനാട്യം തുടങ്ങിയ നൃത്ത കലകൾ അഭ്യസിപ്പിക്കുന്ന ഡാൻസ് ടീച്ചർ ആണ്. ബാലതാരമായി സിനിമയിലേക്ക് എത്തുകയും പിന്നീട് മലയാളത്തിലെ മുൻനിര നായികയായി മാറുകയും ചെയ്ത താരമാണ്, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അൻപതോളം ചിത്രങ്ങളിൽ ദിവ്യ അഭിനയിച്ചിട്ടുണ്ട്. ദിലീപ് നായകനായ കല്യാണ

സൗഗന്ധികം ആയിരുന്നു ദിവ്യ ഉണ്ണി നായികയായി എത്തിയ ആദ്യത്തെ മലയാള ചിത്രം. പിന്നീട് മോഹൻലാൽ, മമ്മൂട്ടി, സുരേഷ്‌ഗോപി തുടങ്ങി എല്ലാ സൂപ്പർ താരങ്ങൾക്കൊപ്പം താരം അഭിനയിച്ചു. മലയാളത്തിലെ ഏറ്റവും മികച്ച ഒരു ഹോറർ ചിത്രം എന്ന് വിശേഷിക്കപ്പെടുന്ന ആകാശ ഗംഗയിൽ യക്ഷിയായി അഭിനയിച്ചത് ദിവ്യ ഉണ്ണി ആയിരുന്നു. താരത്തിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു

റോൾ തന്നെ ആയിരുന്നു അത്. വിവാഹ ശേഷം അമേരിക്കയിൽ സ്ഥിരതാമസം ആക്കിയ ദിവ്യ ഉണ്ണി സിനിമയിൽ നിന്ന് വിട്ട് നിന്നു എങ്കിലും തന്റെ ഏറ്റവും പ്രിയപ്പെട്ട നൃത്ത കലയെ ഉപേക്ഷിച്ചില്ല. ഇന്ന് അമേരിക്കയിൽ അനേകായിരം കുട്ടികൾ നൃത്തം അഭ്യസിക്കുന്ന ഒരു ഡാൻസ് സ്കൂളിന്റെ ഉടമയാണ് താരം. 20 വർഷമായ തന്റെ നൃത്ത അധ്യാപന ജീവിതത്തിന്റെ വാർഷികം ആഘോഷിക്കാൻ ഗുരുവായൂർ അമ്പലത്തിൽ എത്തിയതാണു ദിവ്യ ഉണ്ണി. തന്റെ വിദ്യാർത്ഥികൾക്കൊപ്പമാണ് ഗുരുവായൂർ കണ്ണന് നൃത്താർച്ചന നൽകാൻ താരം എത്തിയത്. കുചേല ദിനത്തിൽ ആണ് താരം നൃത്താർചനയുമായി ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയത്.ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു പെർഫോമൻസ്.