ഞാൻ ഇന്ന് ഇവിടെ നിൽക്കാൻ കാരണം നിങ്ങൾ മാത്രമാണ്.!! നിങ്ങളില്ലാതെ ഈ യാത്ര അപൂർണമാണ്; ആരാധകർക്ക് കത്തെഴുതി ലേഡി സൂപ്പർസ്റ്റാർ.!! | Nayanthara Thanks Note To Fans

Nayanthara Thanks Note To Fans : സിനിമയിൽ തന്റെ കരിയർ ആരംഭിച്ചിട്ട് 20 വർഷം പിന്നിട്ട മലയാളത്തിന്റെയും തമിഴിന്റെയും തെന്നിന്ത്യൻ സൂപ്പർ താരം നയൻതാര, ആരാധകർക്കായി ഒരു കത്ത് എഴുതുകയുണ്ടായി. രണ്ട് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും തുടക്കം മുതൽ ഒടുക്കം വരെ തന്റെ കൂടെ നിന്ന് സപ്പോർട്ട് ചെയ്ത എല്ലാ ആരാധകർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞിട്ടുണ്ടായിരുന്നു

നയൻതാരയുടെ ഹൃദ്യമായ ഇൻസ്റ്റഗ്രാം പോസ്റ്റ്. അവതാരികയിൽ നിന്ന് തുടങ്ങി പിന്നീട് മലയാളത്തിലും അതിനുശേഷം തമിഴിലും പടർന്ന് പന്തലിച്ച ഇന്ന് ബോളിവുഡിൽ വരെ എത്തിനിൽക്കുന്ന അതുല്യ പ്രതിഭയാണ് നയൻതാര. രാപ്പകൽ,മനസ്സിനക്കരെ, ഭാസ്കർ ദി റാസ്കൽ തുടങ്ങി ഒട്ടനവധി മലയാള ചിത്രങ്ങളിൽ മുൻനിര താരങ്ങളുമായി അഭിനയിച്ചതിനു ശേഷം തന്റെ സിനിമ കരിയർ തമിഴിലേക്കും മറ്റ്

സൗത്ത് ഇന്ത്യൻ ഭാഷകളിലേക്കും വളർത്തുകയായിരുന്നു താരം. സൗത്ത് ഇന്ത്യ മുഴുവൻ ആയിട്ടുള്ള മുഴുവൻ നയൻതാര ആരാധകർക്കും അകമഴിഞ്ഞ് നന്ദി പ്രസ്താവിക്കുന്ന കത്താണ് നയൻതാര തന്റെ ഇൻസ്റ്റാഗ്രാം വഴി പോസ്റ്റ് ചെയ്തിട്ടുള്ളത്. ഈയിടെ തുടങ്ങിയ തന്റെ ഇൻസ്റ്റാഗ്രാമിൽ വളരെ ചെറിയ സമയം കൊണ്ട് തന്നെ മില്യൺ ഫോളോവേഴ്സ് വാരിക്കുട്ടി നയൻതാരയുടെ ഇൻസ്റ്റഗ്രാം ഹാൻഡിൽ വളരെ

പ്രസിദ്ധമായിരുന്നു. “ഇത് നിങ്ങൾക്കുള്ളതാണ് എന്റെ ആരാധകർക്ക്. ഞാനിവിടെ ഈ കഴിഞ്ഞ ഇരുപത് വർഷങ്ങൾക്ക് ശേഷവും നിലനിൽക്കുന്നുണ്ടെങ്കിൽ അതിന് കാരണക്കാർ നിങ്ങളാണ്. എന്റെ കരീയറിന്റെ മിടിപ്പും എന്റെ മുന്നോട്ടുള്ള ഊർജവും ഓരോ തവണ വീണപ്പോഴും എഴുനേൽക്കാൻ പ്രേരിപ്പിച്ചതും നിങ്ങൾ തന്നെ. നിങ്ങൾ ഇല്ലായിരുന്നെങ്കിൽ ഇത്ര ദൂരം ഞാൻ സഞ്ചരിക്കുകയില്ലായിരുന്നു. എന്റെ അടുത്തും അകലയുമുള്ള എല്ലാ ആരാധകരും വളെരെ സ്പെഷ്യൽ ആണ്. ഓരോ സിനിമകളിലും നിങ്ങളുടെ മാജിക് പ്രവർത്തിച്ചു. ഈ നിമിഷം ഞാൻ ആഘോഷിക്കുന്നു ഉണ്ടെങ്കിൽ, യഥാർത്ഥത്തിൽ ഞാൻ ആഘോഷിക്കുന്നത് നിങ്ങളെ തന്നെയാണ് അത് എനിക്ക് സമ്മാനിച്ച ഇൻക്രെഡിബിൾ, ഇൻസ്പെയറിങ് ആയ രണ്ട് പതിറ്റാണ്ട് സിനിമ കാലത്തിനു വേണ്ടി.” ഇങ്ങനെ അവസാനിക്കുന്ന കത്ത് നയൻതാരയുടെ 20 വർഷക്കാലത്തെ ഉജ്ജ്വലമായ സിനിമ രംഗത്തിലെ വിജയത്തെ തന്റെ ആരാധകരുമായി ആഘോഷിക്കുന്ന രീതിയിലാണ് എഴുതപ്പെട്ടിട്ടുള്ളത്.