വിക്കിക്ക് നയൻതാര നൽകിയ പിറന്നാൾ സർപ്രൈസ് കണ്ടോ..!? സന്തോഷം പങ്കുവച്ച് വിക്കി; ആഘോഷങ്ങളിൽ കണ്ണുതള്ളി ആരാധകർ… | Nayanthara Surprise Vignesh Shivan In His Birthday In Dubai

Nayanthara Surprise Vignesh Shivan In His Birthday In Dubai : സൗത്ത് ഇന്ത്യൻ സിനിമാ ലോകത്തെ പ്രിയ താര ദമ്പതികളാണല്ലോ വിഘ്നേഷും നയൻതാരയും. തെന്നിന്ത്യൻ സിനിമാ ലോകത്തെ ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണമുള്ള നയൻതാരയും വിക്കിയുമായുള്ള വിവാഹ ചടങ്ങുകൾ സിനിമാലോകം ഒന്നാകെ ഉറ്റുനോക്കിയ ഒന്നായിരുന്നു. ഇന്ത്യൻ സിനിമ ലോകത്തെ പ്രമുഖർ ഉൾപ്പെടെ പങ്കെടുത്തുള്ള ഈ ഒരു വിവാഹം ജൂൺ 9 ന് മഹാബലിപുരത്തെ ഒരു ആഡംബര റിസോർട്ടിൽ വച്ചായിരുന്നു നടന്നിരുന്നത്.

ഈയൊരു താര വിവാഹത്തിന്റെ ചിത്രങ്ങൾ നിമിഷനേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ തരംഗമാവുകയും വിവാഹ വീഡിയോ സംപ്രേഷണം ചെയ്യുന്നതിന്റെ അവകാശം നെറ്റ്ഫ്ലിക്സ് ഏറ്റെടുക്കുകയും ചെയ്തത് ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളിൽ നയൻതാര അത്രതന്നെ സജീവമല്ലാത്തതിനാൽ വിവാഹ ശേഷമുള്ള താരങ്ങളുടെ ഹണിമൂൺ യാത്ര വിശേഷങ്ങളും മറ്റും വിക്കി പങ്കുവെക്കുന്ന ചിത്രങ്ങളിലൂടെയായിരുന്നു ആരാധകർ അറിഞ്ഞിരുന്നത്. മാത്രമല്ല സ്പെയിനിലെ വലൻസിയയിൽ ഇരുവരും അവധി ആഘോഷിക്കാനെത്തിയ ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.

എന്നാൽ ഇപ്പോഴിതാ വിക്കി പങ്കുവെച്ച ഒരു ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. തന്റെ ജന്മദിനത്തിന് നയൻസ് ഒരുക്കിയ സർപ്രൈസ് സമ്മാനത്തെ കുറിച്ച് വിക്കി പറയുന്നുണ്ട്. ദുബായിലെ ബുർജ് ഖലീഫക്ക് താഴെ തന്റെ പ്രിയതമക്കൊപ്പം പ്രണയാർദമായ നിമിഷത്തിൽ പകർത്തിയ ചിത്രത്തോടൊപ്പം നയൻസ് തനിക്ക് നൽകിയ സർപ്രൈസിനെ കുറിച്ച് താരത്തിന്റെ വാക്കുകൾ ഇങ്ങനെ. “സ്നേഹമുള്ളവരിൽ നിന്നുള്ള സ്നേഹം നിറഞ്ഞ ഒരു ജന്മദിനം. എന്റെ ഭാര്യ എനിക്കൊരുക്കിയ സർപ്രൈസ്. എന്റെ തങ്കം.

ബുർജ് ഖലീഫയ്ക്ക് താഴെ പ്രിയപ്പെട്ടവരോടൊപ്പം ഒരു സ്വപ്നതുല്യമായ ജന്മദിനം. നല്ല ആളുകൾ എന്നെ മനസ്സിലാക്കുന്നു! ഈ അനുഗ്രഹീത ജീവിതത്തിൽ ദൈവം എനിക്ക് നൽകിയ എല്ലാ മനോഹരമായ നിമിഷങ്ങൾക്കും എപ്പോഴും നന്ദി പറയുന്നു” എന്ന അടിക്കുറിപ്പിനൊപ്പം തന്റെ കുടുംബത്തോടൊപ്പം നിൽക്കുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. വിക്കിയുടെ ഈയൊരു ചിത്രങ്ങൾ ക്ഷണ നേരം കൊണ്ട് തന്നെ ആരാധകർക്കിടയിൽ വൈറലായി മാറിയതോടെ നിരവധി പേരാണ് ഇരുവർക്കും ആശംസകളും അഭിനന്ദനങ്ങളുമായി എത്തുന്നത്.