ദിലീപേട്ടൻ ബിഗ്ഗ്‌ബോസിൽ.!! ജനപ്രിയ ഷോയിൽ ജനപ്രിയ നായകൻ; ലാലേട്ടനോട് കിടപിടിക്കാൻ ദിലീപേട്ടൻ എത്തി.!! | Dileep In Biggboss

Dileep In Biggboss : മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു ടീവി ഷോയാണ് ബിഗ്‌ബോസ്. വ്യത്യസ്തമായ ഈ ഗെയിം ഷോ പ്രേക്ഷകർ ഇത്രയധികം ഇഷ്ടപ്പെടാൻ കാരണം ഇതൊരു മൈൻഡ് ഗെയിം ആയത് കൊണ്ട് തന്നെയാണ്.

100 ദിവസം ഒരു വീട്ടിൽ താമസിക്കുന്ന പല സ്വഭാവമുള്ള മനുഷ്യരും അവർ തമ്മിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും സ്നേഹബന്ധങ്ങളും പ്രണയവുമെല്ലാം കണ്ടിരിക്കാൻ തന്നെ രസമാണ്. ഒരുപാട് കഠിനമായ സെലെക്ഷൻ പ്രോസസ്സുകൾ വിജയിച്ചു കടന്നു വരുന്നവർക്കാണ് ഷോയിലേക്ക് പ്രവേശനം ലഭിക്കുന്നത്. മലയാളം ബിഗ്‌ബോസിന്റെ ആറാമത്തെ സീസൺ ആണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. നൂറ് ദിവസം ആ വീടിന്റെ എല്ലാ സമ്മർദ്ദവും സഹിക്കുകയും ഏറ്റവും കൂടുതൽ ജനങ്ങളുടെ മനസ്സിൽ കയറിപ്പറ്റുകയും ചെയ്യുന്ന മത്സരാർത്ഥിയാണ് വിജയി.

ഇപോഴിതാ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ബിഗ്‌ബോസിലേക്ക് ഒരു വൈൽഡ് കാർഡ് എൻട്രി വന്നിരിക്കുകയാണ്. അത് മാറ്റാരുമല്ല മലയാളികളുടെ ജനപ്രിയ നടൻ ദിലീപ് ആണ് ബിഗ്‌ബോസ് വീട്ടിലേക്ക് അതിഥി ആയി എത്തിയിരിക്കുന്നത്. തന്റെ ഏറ്റവും പുതിയ സിനിമയായ പവി കെയർ ടേക്കറിന്റെ പ്രൊമോഷന് വേണ്ടിയാണു ദിലീപ് ഹൌസിൽ എത്തിയത്.

ആദ്യമായാണ് മലയാളം ബിഗ്‌ബോസിൽ ഹൌസിനകത്തേക്ക് ഒരു പ്രമുഖ നടനെ പ്രമോഷന് വേണ്ടി കടത്തി വിടുന്നത്. വിനീത് കുമാർ ആണ് ചിത്രത്തിന്റെ സംവിധായകൻ. തിയേറ്ററിൽ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള (FEUOK) യാണ് ചിത്രം നിർമ്മിക്കുന്നത്. ജോണി ആന്റണി, രാധിക ശരത് കുമാർ, ധർമജൻ ബോൾഗാട്ടി, സ്ഫടികം ജോർജ്, ജൂഹി, റോസ്മിൻ, ശ്രേയ, സ്വാതി ദിലീന തുടങ്ങിയ വലിയൊരു താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഏറെ നാളുകൾക്ക് ശേഷം ആണ് ദിലീപിന്റെ കോമഡി ജോണറിൽ ഉള്ള ഒരു ചിത്രം ഇറങ്ങുന്നത്. ഏറെ ആവേശത്തോടെയാണ് ബിഗ്‌ബോസ് കുടുംബാംഗങ്ങൾ ദിലീപിന്റെ സ്വീകരിച്ചത്.