മകന് വേണ്ടി എല്ലാം ഒരുക്കി വെക്കുകയാണ് നവ്യ.!! തിരക്കിനിടയിലും ഒരമ്മയുടെ കടമ മറക്കാതെ താരം; മകനു വേണ്ടി ചെയ്തത് കണ്ടോ.!! | Navya Nair Notes For Son Malayalam

Navya Nair Notes For Son Malayalam : മലയാള സിനിമയിലെ നാടൻ സുന്ദരിയാണ് നവ്യനായർ. ഒട്ടനവധി കുടുംബ ചിത്രങ്ങിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം പിടിച്ച നവ്യ ഒരു ചെറിയ ഇടവേളക്ക് ശേഷം പൂർവ്വാധികം കരുത്തോടെ സിനിമാ ലോകത്തേക്ക് തിരിച്ചു വന്നിരിക്കുകയാണ് ഇപ്പോൾ. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് മാറി നിന്നെങ്കിലും കരുത്തുറ്റ കഥാപാത്രങ്ങൾ തന്നെയാണ് നവ്യക്ക് രണ്ടാം വരവിൽ ലഭിക്കുന്നത്.

അഭിനയത്തേക്കാളുപപരി നൃത്തത്തെ സ്നേഹിക്കുന്ന നവ്യക്ക് ഇപ്പോൾ സ്വന്തമായി ഒരു ഡാൻസ് സ്കൂൾ ഉണ്ട്. മാദംഗി സ്കൂൾ ഓഫ് ഡാൻസ് എന്നാണ് നവ്യയുടെ ഡാൻസ് സ്കൂളിന്റെ പേര്. തന്റെ സ്വപ്‌നങ്ങൾ നേടിയെടുക്കാൻ പ്രായമോ,അമ്മ എന്ന ഉത്തരവാദിത്വമോ തടസ്സമല്ല എന്ന് തെളിയിക്കുന്നതാണ് നവ്യയുടെ ഓരോ പ്രവൃത്തികളും. കുറച്ചു ദിവസത്തേക്ക് നീളുന്ന ഷൂട്ടിങ്ങിനായി വീട്ടിൽ നിന്ന് മാറി നിൽക്കുന്ന നവ്യ സ്വന്തം കൈപ്പടയിൽ മകന് എഴുതികൊടുത്ത ടൈം ടേബിൾ നവ്യ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്ക് വെച്ചിരുന്നു.

പഠിക്കാനും ട്യൂഷന് പോകാനും പുറത്ത് പോകാനും തുടങ്ങി എല്ലാ കാര്യങ്ങൾക്കും സമയം നിശ്ചയിച്ചു വളരെ കൃത്യമായി എഴുതി തയ്യാറാക്കിയ ടൈം ടേബിൾ കണ്ട് അഭിനന്ദിക്കുകയാണ് ആരാധകർ. തന്റെ കരിയറിൽ സക്സസ്ഫുൾ ആകുമ്പോൾ തന്നെ ഏറ്റവും ഉത്തരവാദിത്വത്തോടെ തന്റെ മകനെയും പരിപാലിക്കുന്ന നവ്യ സ്ത്രീ സമൂഹത്തിനു തന്നെ മാതൃകയാണെന്നാണ് ആരാധകർ പറയുന്നത്. സ്കൂൾ കലോത്സവങ്ങളിലൂടെ കലാരംഗത്ത് സജീവമായിരുന്ന നവ്യ നായർ 2001 ൽ പുറത്തിറങ്ങിയ ‘ഇഷ്ടം’ എന്ന ചിത്രത്തിലൂടെയാണ് തന്റെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചത്.

പിന്നീട് മഴത്തുള്ളിക്കിലുക്കം, നന്ദനം തുടങ്ങി 47 ചിത്രങ്ങളിൽ നായികയായി.അഭിനേത്രി, നർത്തകി എന്നതിലുപരി മികച്ച എഴുത്തുകാരി കൂടിയായ അവർ ‘നവരസങ്ങൾ’ എന്ന പേരിൽ തന്റെ ആത്മകഥ പുറത്തിറക്കിയിട്ടുണ്ട്.2002ൽ ‘നന്ദനം’ എന്ന ചിത്രത്തിനും 2005 ൽ ‘കണ്ണേ മടങ്ങുക, സൈറ’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ സ്വന്തമാക്കിയ നവ്യ രണ്ടാം വരവിൽ ‘ഒരുത്തി’ എന്ന ചിത്രത്തിലെ അഭിനയത്തിന് 2020 ജെ സി ഡാനിയേൽ ഫൌണ്ടേഷൻ ഫിലിം അവാർഡിനും അർഹയായി. മുംബയിൽ ബിസിനസ് ചെയുന്ന സഞ്ജയ് മേനോനെ 2011 ലാണ് നവ്യ വിവാഹം ചെയ്തത്.സായികൃഷ്ണ എന്നാണ് നവ്യയുടെ ഏക മകന്റെ പേര്.നവ്യയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റുകളിളെല്ലാം നിറഞ്ഞു നിൽക്കുന്ന സായി കൃഷ്ണ ആരാധകർക്കെല്ലാം പ്രിയങ്കരനാണ്.