നീല പൊൻമാനെ എന്റെ നീല പൊൻമാനേ.!! നീലയിൽ അഴകോടെ സുജാതയും കുടുംബവും; ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ വൈറൽ.!! | Sujatha Mohan And Shweta Mohan Latest Photoshoot Goes Viral Malayalam

Sujatha Mohan And Shweta Mohan Latest Photoshoot Goes Viral Malayalam : മലയാളി പ്രേക്ഷകരുടെ കാതുകളിൽ ഗൃഹാതുര ഓർമ്മകൾ പതിപ്പിച്ച ശബ്ദമാണ് ഗായിക സുജാതയുടേത്. ആസ്വാദകരെ സംബന്ധിസിച്ചിടത്തോളം മകളായ ശ്വേതയും മാതാവിന്റെ പാത പിന്തുടർന്നത് വളരെ സന്തോഷമേറിയ വാർത്ത ആയിരുന്നു. ഇന്ന് ഈ രണ്ടാളും സംഗീത ലോകത്തിന് വളരെ പ്രിയപ്പെട്ട ഗായികമാരാണ്. ഒരു വർഷം കൂടികടന്ന് പോകുമ്പോൾ തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങൾ പങ്കുവെക്കുകയാണ് സുജാത.

സുജാതക്കൊപ്പം താരത്തിന്റെ മകൾ ശ്വേതയും ഈ ചിത്രങ്ങൾ തന്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിന് ക്യാപ്ഷൻ നൽകിയത് “വാട്ട്‌സ് കുക്കിംഗ്‌ ഫോർ ക്രിസ്മസ് ലഞ്ച് ഹിയർ എന്നാണ്. ഒരേ നിറത്തിലുള്ള കോസ്റ്റുമിൽ ആണ് ഇരുവരും എത്തിയത്. മലയാള ആസ്വാദകർക്ക് എന്നും ഓർത്തിരിക്കാനായി ഒരുപിടി മനോഹര ഗാനങ്ങൾ സമ്മാനിച്ചവരാണ് സുജാതയായും ശ്വേതയും.

തന്നിലെ ഗായികയ്ക്ക് വലിയ പിന്തുണ നൽകുന്ന പ്രിയപെട്ടവനെ കുറിച്ചു സുജാത ഇടക്കിടെ പറയാറുണ്ട്. ശ്വേതക്കും തന്റെ അച്ഛനെക്കുറിച്ച് ഇതേ അഭിപ്രായമാണ് പറയാനുള്ളത്. ഈ കുടുംബത്തിലെ ഓരോരുത്തരും ഇവരുടെ വാക്കുകളാൽ തന്നെ ഏറെ പ്രിയപെട്ടവരായി മാറുകയാണ്. രണ്ട് തലമുറയിലെ ഗാന അസ്വാദകരെ സ്വാധീനിച്ച ഗായികമാർ കൂടിയാണ് ഇവർ. ഭാഷയുടെ അതിർത്തികൾ കടന്ന് ഏവർക്കും പ്രിയപ്പെട്ടവരായി മാറാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്. തന്റെ ചിത്രങ്ങളിൽ എല്ലാം കുസൃതി നിറഞ്ഞ ക്യാപ്ഷനുകൾ നൽകിയാണ് താരം പങ്കുവെക്കാറുള്ളത്.

സദാ ചിരി പൊഴിക്കുന്ന മുഖവും, ഭാവം തുളുമ്പുന്ന മനോഹരമായ ആലാപനവുമായി സുജാത സംഗീത ആസ്വാദകരുടെ മനസിലേക്ക് ഒഴുകി എത്തിയിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടുവെങ്കിലും ആ മധുര നാദത്തിന് പകരം വെക്കാനായി മറ്റൊരു സ്വരം കണ്ടെത്താൻ മലയാളികൾക്ക് ഇതുവരെ സാധിച്ചിട്ടില്ല. 1975 ൽ തിയറ്ററിൽ എത്തിയ ടൂറിസ്റ്റ് ബംഗ്ലാവ് എന്ന സിനിമയ്ക്ക് വേണ്ടി പാടിയാണ് സുജാത പിന്നണി ഗാനരംഗത്ത് ആദ്യം എത്തുന്നത്. അതേ വർഷം തന്നെ കാമം ക്രോധം മോഹം എന്ന ചിത്രത്തിൽ യേശുദാസിനൊപ്പം പാടിയ സ്വപ്നം കാണും പെണ്ണേ… എന്ന ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു.