ഇത് കഷ്ടപ്പാടിന്റെ വിജയം.!! മാതംഗിയെ ചേർത്ത് പിടിച്ച് നവ്യാ നായർ; സന്തോഷത്തിന്റെ തിരി കൊളുത്തി വിശേഷം പങ്കുവെച്ച് നവ്യ.!! | Navya Nair Latest Happy News

Navya Nair Latest Happy News : മലയാളികളുടെ പ്രിയതാരമാണ് നവ്യാനായർ. 2001-ൽ ഇഷ്ടം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരം’ നന്ദന ‘ത്തിലെ ബാലാമണി എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറുകയായിരുന്നു. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ളതാരം 2010-ൽ സന്തോഷ് മേനോനെ വിവാഹം കഴിച്ച ശേഷം സിനിമയിൽ നിന്ന് വിട്ടു നിന്ന് മുബൈയിൽ താമസിക്കുകയായിരുന്നു.

പിന്നീട് 2022-ൽ ഒരുത്തി’ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവാണ് താരം നടത്തിയത്. അതിനു ശേഷമാണ് താരം കൊച്ചിയിൽ ഒരു നൃത്ത വിദ്യാലയം ആരംഭിച്ചത്. നല്ലൊരു നർത്തകിയായ നവ്യ ശാസ്ത്രീയ നൃത്തരൂപങ്ങളുടെ പ്രചാരവും പഠനവും ലക്ഷ്യമിടുന്ന മാതംഗി സ്കൂൾ ഓഫ് ഡാൻസ് സ്കൂൾ ആരംഭിച്ചത്. 2022 ഡിസംബറിലാണ് ഈ നൃത്ത വിദ്യാലയത്തിൻ്റെ ഉദ്ഘാടനം നടന്നത്.

2023 ജനുവരി 26- ന് പുതിയ ബാച്ച് തുടങ്ങി പ്രവർത്തനം ആരംഭിച്ചു. നവ്യയുടെ കൂട്ടായി രചന നാരായണൻകുട്ടിയും, അനുമോളും ഉണ്ടായിരുന്നു. നവ്യയുടെ നൃത്ത വിദ്യാലയത്തിൻ്റെ ഒന്നാം വാർഷികാഘോഷത്തിൻ്റെ പോസ്റ്റ് താരം മുൻപേ പങ്കുവച്ചിരുന്നു. ഇപ്പോൾ ഒന്നാം വാർഷികാഘോഷത്തിൻ്റെ വിഡിയോകളും ചിത്രങ്ങളുമാണ് താരം പങ്കുവച്ചിരിക്കുന്നത്. ‘മാതംഗി സ്കൂളിൻ്റെ ഒന്നാം വാർഷികം ആഘോഷിക്കാൻ സാധിച്ചതിൽ എല്ലാവർക്കും നന്ദി.

ഈ അവിസ്മരണീയ മുഹൂർത്തം സമ്മാനിച്ചതിന് സർവ്വശക്തന് നന്ദി. കലയുടെ മേഖലയിലേക്ക് വിദ്യാർത്ഥികളെ കണ്ണു തുറപ്പിക്കുന്ന ഒരു സ്ഥാപനമെന്ന നിലയിൽ ഈ സ്ഥാപനം യാത്ര തുടരുന്നു.’ കലാധരൻ സാറിനും, എല്ലാ സന്തോഷത്തിനും കൂടെ നിന്ന സുഹൃത്തുക്കളായ രചനയ്ക്കും അനുവിനും താരം നന്ദി രേഖപ്പെടുത്തി. ഇതൊക്കെയാണ് താരം പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് നവ്യയ്ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.