എന്റെ മകന് ഈ സ്ഥലം അറിഞ്ഞിരിക്കണം.!! മകനൊപ്പം വൃദ്ധ സദനത്തിലെത്തി നവ്യ നായർ; അമ്മമാർക്ക് മകളായും കുട്ടികൾക്ക് അമ്മയായും പ്രേക്ഷകരുടെ ബാലാമണി.!! | Navya Nair At Gandhibhavan

Navya Nair At Gandhibhavan : ഇഷ്ടമെന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന് മലയാളികളുടെ ഇഷ്ട നടിയായി മാറിയ താരമാണ് നവ്യ നായർ. മുൻനിര നായകന്മാർക്കൊപ്പം എല്ലാം അഭിനയിക്കാൻ അവസരം ലഭിച്ച നവ്യ അഭിനയത്തിന്റെ ലോകത്തും നൃത്തത്തിന്റെ ലോകത്തും സജീവസാന്നിധ്യം തന്നെയാണ്.

തൻറെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ ആളുകളിലേക്ക് എത്തിക്കുന്ന നവ്യ അടുത്ത കുറച്ചു കാലങ്ങളായി വിവാദങ്ങളിലും ഇടം നേടാറുണ്ട്. അപ്പോഴും നവ്യ എന്ന നടിയോടോ താരത്തോടോ മലയാളികൾക്കുള്ള സ്നേഹത്തിന് യാതൊരു കുറവും സംഭവിച്ചിട്ടില്ല എന്ന് താരം പങ്കു വയ്ക്കുന്ന ഓരോ വീഡിയോകളിൽ നിന്നും വ്യക്തമാകുന്ന കാര്യമാണ്.

നൃത്ത വിദ്യാലയവും മകൻറെ വിദ്യാഭ്യാസവും അഭിനയവും മറ്റു തിരക്കുകളുമായി ഓരോ ദിവസം മുന്നോട്ടു പോകുമ്പോഴും ജീവിത മൂല്യങ്ങളെയും മനുഷ്യത്വത്തെയും എന്നും തന്നോട് ചേർത്ത് നിർത്താൻ നവ്യ ശ്രമിക്കാറുണ്ട്. ഇന്നത്തെ കാലത്ത് കുട്ടികളെ മനുഷ്യത്വമുള്ളവരും സ്നേഹമുള്ളവരും ആക്കി വളർത്തുക എന്നതാണ് ഏതൊരു അച്ഛനമ്മമാരുടെയും കടമ എന്ന് വിശ്വസിക്കുന്ന വ്യക്തി കൂടിയാണ് നവ്യ. അതുകൊണ്ടുതന്നെ മകനെ സുഖങ്ങൾ അറിയിക്കുന്നതോടൊപ്പം ദുഃഖങ്ങളുടെ പാഠവും പകർന്നു കൊടുത്താണ് താരം വളർത്തി വരുന്നത്. താരത്തിന്റെ മകൻ ഇപ്പോൾ ഏഴാംക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുകയാണ്.

താരവും അമ്മയും മകനും ഒന്നിച്ച് വൃദ്ധസദനത്തിൽ എത്തിയതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. മകന് ഇത്തരത്തിലുള്ള സ്ഥലങ്ങളിലൊക്കെ വരാൻ ഇഷ്ടമാണെന്നും അവൻ ഇങ്ങനെയുള്ള സ്ഥലങ്ങൾ സന്ദർശിക്കണം എന്ന് തോന്നിയതുകൊണ്ടാണ് ഇത്തവണ ഒപ്പം അവനെയും കൂട്ടിയതെന്ന് നവ്യ മാധ്യമങ്ങളോട് പറയുന്നു. ഒരു വർഷം മുൻപ് താൻ എത്തിയ അതേ വൃദ്ധസദനത്തിലാണ് ഇത്തവണയും നവ്യ എത്തിയത്. ഒരുപാട് അപ്പൂപ്പന്മാരും അമ്മൂമ്മമാരും കുഞ്ഞു സഹോദരങ്ങളും ഒക്കെ അവിടെ നവ്യയെയും മകനെയും കാത്തു നിൽക്കുന്നുണ്ടായിരുന്നു. നവ്യയെ കണ്ട ഉടൻ തന്നെ അമ്മമാർ താരത്തിന്റെ കൈപിടിച്ച് സ്നേഹങ്ങൾ പ്രകടിപ്പിക്കുകയും മകൻറെ വിശേഷങ്ങൾ തിരക്കുകയും ചെയ്യുന്നുണ്ട്.