എന്റെ രാജകുമാരിക്ക് പിറന്നാൾ ഉമ്മകൾ.!! ആദ്യമായി മകൾക്ക് പിറന്നാൾ ആശംസയേകി താരരാജാവ്; ലാലേട്ടൻ വീട്ടിൽ ആഘോഷരാവ്.!! | Mohanlal Wish On Daughter Vismaya Mohanlal Birthday
Mohanlal Wish On Daughter Vismaya Mohanlal Birthday : മലയാളികളുടെ അഹങ്കാരമാണ് സൂപ്പർസ്റ്റാർ മോഹൻലാൽ. ചലചിത്ര രംഗത്തേക്ക് കാലെടുത്ത് വച്ചിട്ട് നാൽപ്പത് വർഷം പിന്നിടുമ്പോൾ, താരത്തിന് മലയാള സിനിമയിലുള്ള മൂല്യം ഒട്ടും കുറവല്ല.
കഴിഞ്ഞ ദിവസമായിരുന്നു ഫെഫ്കയുടെ ഡയറക്ടേഴ്സ് യൂണിയനിൽ അംഗത്വം സ്വീകരിച്ച വാർത്ത പ്രേക്ഷകരുമായി താരം താരത്തിൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചത്. നിരവധിപേർ താരത്തിന് ആശംസകളുമായി എത്തുകയും ചെയ്തു. അതിനു പിന്നാലെയാണ് മകൾക്ക് ആശംസകളുമായി താരം എത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാത്ത മോഹൻലാൽ ചില വിശേഷങ്ങൾ മാത്രമാണ് പ്രേക്ഷകരുമായി പങ്കുവയ്ക്കാറുള്ളത്. താരപുത്രന്മാരുടെ മക്കളുടെ വിശേഷങ്ങളറിയാൻ പ്രേക്ഷകർക്ക് ഏറെ താൽപര്യമാണ് താനും. മോഹൻലാലിൻ്റെ മക്കളായ പ്രണവും, വിസ്മയയും പ്രേക്ഷകർക്ക് സുപരിചിതമാണ്.
പ്രണവ് ബാലതാരമായി സിനിമയിലെത്തുകയും, ഇപ്പോൾ യുവനായകന്മാരിൽ മുൻ പന്തിയിൽ നിൽക്കുന്ന നായകനായി മാറിയെങ്കിലും, വിസ്മയ അച്ഛൻ്റെ പാത പിന്തുടരാതെ എഴുത്തിൻ്റെ വഴിയേയാണ് സഞ്ചരിച്ചത്. ‘ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ വിസ്മയയുടെ ആദ്യ പുസ്തകമാണ്. വിസ്മയയുടെ പുസ്തകത്തിന് ആശംസകളുമായി ബിഗ്ബി അമിതാഭച്ചനടക്കം എത്തുകയും ചെയതിരുന്നു.
ഇപ്പോഴിതാ വിസ്മയയുടെ ജന്മദിനത്തിൽ മകൾക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് ഇൻസ്റ്റാഗ്രാമിൽ എത്തിയിരിക്കുകയാണ് മോഹൻലാൽ. മകളുടെ മനോഹരമായ ചിത്രം പങ്കുവെച്ച് കൊണ്ട് ഇങ്ങനെ കുറിച്ചു, ‘എൻ്റെ രാജകുമാരിക്ക് പിറന്നാൾ ആശംസകൾ, നീ സ്നേഹത്താലും സന്തോഷത്താലും അനുഗ്രഹിക്കപ്പെട്ടടട്ടെ’. താരത്തിൻ്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് വിസ്മയയ്ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. മായ എന്ന് വിളിക്കുന്ന വിസ്മയ ഇംഗ്ലീഷിൽ രചിച്ച കവിതാ സമാഹാരം, മലയാളത്തിലേക്ക് ‘നക്ഷത്ര ധൂളികൾ’ എന്ന പേരിൽ തർജ്ജമ ചെയ്തത് എഴുത്തുകാരി റോസ് മേരി ആണ്.