രാജാവിന്റെ റോയൽ ആഘോഷം.!! സുചിത്രക്ക് ജപ്പാനിൽ സർപ്രൈസ് ഒരുക്കി ലാലേട്ടൻ; 35-ാം വിവാഹ വാർഷികം കളറാക്കി താരങ്ങൾ.!! | Mohanlal Suchitra 35 Th Wedding Anniversary In Japan

Mohanlal and his wife Suchitra Mohanlal completed 35 years of marital bliss on April 28:മലയാള സിനിമ പ്രേക്ഷകരുടെ പ്രിയതാരമാണ് മോഹൻലാൽ. അഭിനയ ലോകത്ത് ഈ താര രാജാവിനോട് ഏറ്റുമുട്ടാൻ മറ്റൊരു താരം പിറന്നിട്ടില്ല എന്ന് വേണം പറയാൻ. കേരളത്തിൽ മാത്രമല്ല ലോകമെമ്പാടുമുള്ള ആരാധകരാണ് പ്രിയ ലാലേട്ടനുള്ളത്.

സിനിമകളിലൂടെ മാത്രമല്ല ഇപ്പോൾ ടെലിവിഷൻ റിയാലിറ്റി ഷോകളിൽ അവതാരകനായും താരം പ്രേക്ഷകർക്കു മുമ്പിൽ എത്താറുണ്ട്. ബിഗ് ബോസ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയുടെ അവതാരകൻ കൂടിയാണ് ഇന്ന് മോഹൻലാൽ. മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ഓരോ ചിത്രങ്ങളും വളരെ പെട്ടെന്നാണ് ജനപ്രിയമായി മാറാറുള്ളത്. കഴിഞ്ഞദിവസം ലാലേട്ടനും ഭാര്യ സുചിത്രയും ഒന്നു ചേർന്നുള്ള ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വളരെയധികം വൈറലായിരുന്നു. ഒഴിവുസമയങ്ങൾ ജപ്പാൻ ചിലവഴിക്കുകയാണ് താരം ഇപ്പോൾ. ഇവിടെ നിന്നും ഉള്ള ചിത്രങ്ങളാണ് പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിയത്. ചെറി ബ്ലോസത്തിനിടയിൽ ഭാര്യ സുചിത്രയെ ചേർത്തുപിടിച്ചുകൊണ്ടുള്ള ലാലേട്ടന്റെ ചിത്രത്തിന് താഴെ നിരവധി ആരാധകരാണ് കമന്റ് ചെയ്തത്.

ഇപ്പോൾ ഇതാ തന്റെ ഔദ്യോഗിക പേജിലൂടെ ലാലേട്ടൻ മറ്റൊരു ചിത്രം ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നു.തന്റെ വിവാഹ വാർഷിക വിശേഷങ്ങൾ ആണിത്. ജപ്പാനിൽ വെച്ച് തന്റെ മുപ്പത്തിയഞ്ചാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് ഇദ്ദേഹം.ഫ്രം ടോക്കിയോ വിത്ത് ലവ് എന്ന ക്യാപ്ഷനോടെയാണ് മോഹൻലാൽ ,ഭാര്യ സുചിത്ര കേക്ക് നൽകുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. 35 വർഷത്തെ സ്നേഹവും ആത്മബന്ധവും ആഘോഷിക്കുന്നു എന്നും താരം ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നു.

നിരവധി താരങ്ങളും ആരാധകരുമാണ് ഇരുവർക്കും ആശംസകൾ അറിയിച്ചുകൊണ്ട് എത്തുന്നത്. മോഹൻലാലിന്റെ സുഹൃത്തും നിർമ്മാതാവുമായ ആന്റണി പെരുമ്പാവൂരും ആശംസകൾ അറിയിച്ചിട്ടുണ്ട് .പ്രിയപ്പെട്ട ലാൽ സാറിനും സുചി ചേച്ചിക്കും വിവാഹ വാർഷികത്തിൽ എന്റെയും കുടുംബത്തിന്റെയും ആശംസകൾ. ആയുരാരോഗ്യവും പ്രാർത്ഥനയും നേരുന്നു’, എന്നാണ് അദ്ദേഹം കുറിച്ചത്.1988 ഏപ്രിൽ 28-നാണ് മോഹൻലാലും സുചിത്രയും വിവാഹിതരായത്.