ലാലുവിന്റെ കല്യാണ ആലോചനകൾ.!! തൂവാനത്തുമ്പികൾ കഴിഞ്ഞഉടൻ ലാലേട്ടന്റെ വിവാഹം ഉറപ്പിച്ചു; ഷൂട്ടിംഗ് സെറ്റിൽ രാജാവിന്റെ അമ്മ അത്യപൂർവ നിമിഷം.!! | Mohanlal Mother In Shooting Location Malayalam

Mohanlal Mother In Shooting Location Malayalam : മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടനാണ് മോഹൻലാൽ. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ 63-ാം ജന്മദിനം. ജന്മദിനത്തിനു ആശംസകളുമായി നിരവധി താരങ്ങളും ആരാധകരും രംഗത്ത് എത്തിയിരുന്നു.

ഇത്തവണ മലൈക്കോട്ടൈ വാലിബന്റെ അണിയറ പ്രവർത്തകർക്കൊപ്പം ചെന്നൈയിലായിരുന്നു മോഹൻലാൽ പിറന്നാൾ ആഘോഷിച്ചത്. ഭാര്യ സുചിത്രയ്ക്കും സിനിമയുടെ പിന്നണി പ്രവർത്തകർക്കുമൊപ്പമുള്ള ആഘോഷങ്ങളുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലലായി മാറിയിരുന്നു. ഇപ്പോഴിതാ മോഹൻലാലിന്റെ പിറന്നാൾ മധുരം ഇരട്ടിയാക്കി സംവിധായകൻ പത്മരാജന്റെ മകൻ അനന്തപത്മനാഭൻ മോഹൻലാലിനെ കുറിച്ച്  ഫേസ്ബുക്കിൽ എഴുതിയ ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. അമ്മ മകന്റെ സെറ്റിൽ വന്ന അപൂർവ്വ നിമിഷം എന്ന തലക്കെട്ടോടു കൂടിയാണ് തൂവാനത്തുമ്പികളുടെ ഷൂട്ടിങ് സമയത്തുണ്ടായ മനോഹരമായ ഓർമ്മകൾ അനന്തപത്മനാഭൻ പങ്കുവെച്ചത്. 1977 ലാണ് വിശ്വനാഥൻ നായർ അങ്കിളിനെയും ശാന്ത ആന്റിയെയും തന്റെ അച്ഛനും അമ്മയും പരിചയപ്പെടുന്നത്. ഞങ്ങളുടെ ബന്ധു, എം. ശേഖരൻ എന്ന ഉണ്ണി വല്യച്ഛന്റെ ജഗതിയിലുളള വീട്ടിൽ വെച്ചാരുന്നു.

അദ്ദേഹം സെക്രട്ടേറിയറ്റ് ലോ സെക്രട്ടറി ആയിരുന്നു അന്ന്. വിശ്വനാഥൻ അങ്കിളിന്റെ സഹപ്രവർത്തകൻ. അന്ന് ലാലേട്ടൻ അഭിനയം തുടങ്ങിയിട്ടില്ല. പിന്നെയുളള  വർഷങ്ങളിൽ തന്റെ അമ്മയും ശാന്ത ആന്റിയും നല്ല പരിചയക്കാരും നല്ല കൂട്ടുകാരികളുമായി മാറി.

അന്ന് തൃശ്ശൂരിലെ സെറ്റിൽ അമ്മയും വന്നത് കൊണ്ട് പൂജപ്പുര കഥകൾ പറഞ്ഞിരിക്കാനായി അവർക്ക്. ഷോട്ടിനിടക്ക്  ലാലേട്ടൻ വന്നു അവരോടു കുസൃതി പറഞ്ഞ് പോവും. ഒപ്പം അദ്ദേഹത്തിന്റെ അമ്മാവൻ രാധാകൃഷ്ണനും ഉണ്ടാരുന്നു. “തൂവാനത്തുമ്പി” കളിലെ “മൂലക്കുരുവിന്റെ അസ്ക്യത” എടുക്കുന്ന സമയത്ത് അമ്മ വന്നതിന്റെ പ്രസന്നത മുഴുവനും അദ്ദേഹത്തിന്റെ പ്രകടനത്തിൽ തോന്നിയിട്ടുണ്ട്. ശാന്ത ആന്റിയും അമ്മയും ഷോട്ട് കാണാനൊന്നും നിന്നില്ല കോളേജിന്റെ ഇടനാഴിയിൽ ഇരുന്ന് കഥ പറച്ചിലാരുന്നു. ലാലുവിന്റെ കല്യാണ ആലോചനയായിരുന്നു വിഷയം. ഓർമ്മ ശരിയെങ്കിൽ ഏതോ ആലോചന സംബന്ധമായി വടക്കോട്ട് പോകുന്ന വഴി മദ്ധ്യേയാണ് അമ്മയും അമ്മാവനും അവിടെ ഇറങ്ങിയത്. “തൂവാനത്തുമ്പികൾ” കഴിഞ്ഞ് അധികം താമസ്സിയാതെ അദ്ദേഹത്തിന്റെ വിവാഹവുമുറപ്പിച്ചു. ചിത്രത്തിൽ ലാലേട്ടനും, ശാന്ത ആന്റിക്കും രാധാകൃഷ്ണൻ സാറിനും ഒപ്പം അമ്മയും മാതുവും എന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത് പ്രായം തൊടാത്ത ഉന്മേഷത്തിന്, ഊർജ്ജം ചോരാത്ത മനസ്സിന്, ദീർഘായുസ്സ്.