ഹണിമൂൺ ഒന്നും ഇല്ല; വിവാഹ ശേഷം ഞാൻ ദുബായിയിലേക്കും ശ്രീജു ലണ്ടനിലേക്കുമാണ്, ലാലേട്ടനും താരങ്ങൾക്കും ഒപ്പം വിവാഹം അടിച്ച് പൊളിച്ച് മീര നന്ദൻ.!! | Mohanlal In Meera Nandan Marriage Reception

Mohanlal In Meera Nandan Marriage Reception : മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന സിനിമ താരമാണ് മീര നന്ദൻ . ദിലീപ് നായകനായ മുല്ല എന്ന ചിത്രത്തിലൂടെയാണ് മീര മലയാള സിനിമയിലേക്ക് എത്തിയത്. പിന്നീട് മലയാളം തമിഴ്, തെലുങ്ക് ഭാഷകളിലായി അനേകം ചിത്രങ്ങളിലാണ് താരം തിളങ്ങിയത്. ദിലീപ്, ജയറാം, പൃഥ്വിരാജ് അടക്കം സൂപ്പർ താരങ്ങളോടൊപ്പമെല്ലാം മീര അഭിനയിച്ചു.

ഏഷ്യാനെറ്റിലെ സംഗീത റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാർ സിങ്ങർ എന്ന സൂപ്പർ ഹിറ്റ് ഷോയിൽ അവതാരക ആയിരുന്നു മീര. അങ്ങനെയാണ് താരത്തിന് സിനിമയിൽ പ്രവേശനം ലഭിച്ചത്. റെഡ് എഫ് എമ്മിൽ റേഡിയോ ജോക്കി ആയും മീര ഏറെ നാൾ പ്രവർത്തിച്ചിട്ടുണ്ട്. സിനിമയിൽ തിളങ്ങി നിന്ന സമയത്ത് തന്നെയാണ് താരം അഭിനയം നിർത്തി ദുബായിലേക്ക് ജോലി ചെയ്യാൻ പോയത്. ആർ ജെ ആകുക എന്നത് താരത്തിന്റെ ഒരു സ്വപ്നം ആയിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ സജ്ജീവമാണ് മീര. ഈയടുത്താണ് താൻ വിവാഹിതയാകാൻ പോകുകയാണ് എന്ന വാർത്ത മീര ആരാധകാരുമായി പങ്ക് വെച്ചത്.

ലണ്ടനിൽ ജോലി ചെയ്യുന്ന ശ്രീജുവാണ് മീരയുടെ വരൻ. ഇവരുടേത് അറേഞ്ച്ഡ് മാര്യേജ് ആണെന്നാണ് വിവരം. ഒരു മാട്രിമോണിയൽ സൈറ്റിൽ ആണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് വീട്ടുകാർ തമ്മിൽ സംസാരിക്കുകയും ലണ്ടനിൽ ജോലി ചെയ്യുന്ന ശ്രീജു മീരയെ കാണാൻ ദുബായിൽ എത്തുകയും ആയിരുന്നു എന്നാണ് മീര തന്റെ വിവാഹത്തേക്കുറിച്ച് ആരാധകാരോട് പറഞ്ഞത്.

ഇപോഴിതാ ഗുരുവായൂർ അമ്പലത്തിൽ വെച്ച് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ശ്രീജുവും മീരയും ഒരുമിച്ചിരിക്കുകയാണ്. വിവാഹത്തിലും തുടർന്ന് നടന്ന റിസപഷനിലും ആയി മലയാളത്തിലെ എല്ലാ താരങ്ങളും പങ്കെടുത്തു. യൂറോപ്യൻ സ്റ്റൈലിൽ ആയിരുന്നു ഇരുവരുടെയും ഡ്രസിങ്ങും റിസപ്‌ഷനും. മോഹൻലാൽ , ജയസൂര്യ, മനോജ് കെ ജയൻ ഉൾപ്പടെ വലിയൊരു താരനിര തന്നെ മീരയെയും ശ്രീജുവിനെയും ആശംസിക്കാനായി റിസപ്ഷനിൽ എത്തിച്ചേർന്നിരുന്നു.