Mohanlal In Mata Amritanandamayi 70 Th Birthday : മാതാ അമൃതാനന്ദമയിക്ക് ലോക ഭക്തജനങ്ങളുടെ ഇടയിൽ വളരെ സവിശേഷമായ ഒരു സ്ഥാനമാണുള്ളത്. സപ്തതി ദിവസം താര രാജാവ് മോഹൻലാൽ നേരിട്ട് എത്തി അനുഗ്രഹം വാങ്ങുകയും ആശംസ അറിയിക്കുന്നതും ആയ വീഡിയോകളും ഫോട്ടോകളും വൈറലായി കൊണ്ടിരിക്കുന്നു. അമൃതാനന്ദമയിക്ക് ജന്മദിനാശംസകൾ നേർന്ന മോഹൻലാൽ ഹാരമർപ്പിച്ചതിനു ശേഷം അനുഗ്രഹം വാങ്ങുന്ന ഫോട്ടോകളും വീഡിയോകളും ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.
അമൃത വിശ്വവിദ്യപീഠം ക്യാമ്പസിൽ വെച്ച് നടന്ന ചടങ്ങിൽ ആണ് മോഹൻലാൽ എത്തിയത്. തുടർന്നുള്ള പാദപൂജ ചടങ്ങിലും മോഹൻലാൽ സജീവമായിരുന്നു. കൈരളി ടിവിയിലെ ജെബി ജംഗ്ഷനിൽ മുൻപ് അമൃതാനന്ദമയി മോഹൻലാലിനെ കുറിച്ച് പറഞ്ഞ ഹൃദ്യമായ വാക്കുകളും മോഹൻലാലിന്റെ മറുപടിയും ആരാധകർക്കിടയിൽ വലിയ ചലനങ്ങളാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. പന്ത്രണ്ടു വയസുമുതലുള്ള അടുപ്പം അമൃതാനന്ദമയിയോട് തനിക്ക് ഉണ്ട് എന്നാണ് മോഹൻലാൽ സാക്ഷ്യപ്പെടുത്തുന്നത്.
“കോളേജിൽ പഠിക്കുന്ന കാലം തൊട്ട് ലാലു മോൻ അമ്മയെ കാണാൻ വരാറുണ്ട്. അന്നേ ധ്യാനത്തിലും ആത്മീയതയിലും ലാൽ മോന് നല്ല തലപര്യം ഉണ്ടായിരുന്നു. മനുഷ്യ മനസ്സിൽ അന്തർലീനമായിരിക്കുന്ന അനന്ത ശക്തിയിലുള്ള വിശ്വാസവും ധ്യാനാത്മികമായി ചിന്തിക്കാനുള്ള കഴിവും ഉള്ളതുകൊണ്ട് ആയിരിക്കും കഥാപാത്രങ്ങളെ ഇത്രയും ഭാവത്തോടെ അവതരിപ്പിക്കാൻ ലാൽ മോന് കഴിയുന്നത്. എന്നാൽ ഏത് വേഷം കെട്ടിയാലും ആള്മാറാത്ത പോലെ കണ്ണാടിയിൽ കാണുന്ന ഛായ സ്വരൂപം മാത്രമല്ല, അതിനെ പ്രകാശിപ്പിക്കുന്ന ചൈതന്യത്തിന്റെ കൂടെ ഉടമയാണ് എന്ന ബോധവും ഉള്ള ആളാണ്. അതോടൊപ്പം ഇനിയും നല്ല നല്ല കഥാപാത്രങ്ങൾ ഇനിയും നല്ലതുപോലെ അവതരിപ്പിക്കുവാനും കൂടുതൽ ശക്തി ലാലു മോന് ഉണ്ടാകട്ടെ” എന്നാണ് അമൃതാനന്ദമയി ലാലിനെ കുറിച്ചു പറഞ്ഞത്.
വിശ്വാസവും ഭക്തിയും എല്ലാം വ്യക്തിപരമാണെന്നും അമ്മയിൽ താൻ പൂർണ്ണമായും വിശ്വസിക്കുന്നുണ്ടെന്നും മോഹൻലാൽ പറഞ്ഞു. തനിക്ക് മറുപടി കിട്ടേണ്ട പലതിനും അമ്മയിൽ നിന്ന് മറുപടി കിട്ടി. “എന്നോട് ഒരിക്കൽ ഒരു മാധ്യമം അമ്പതു വർഷത്തിനുള്ളിൽ ഞാൻ കണ്ട ഒരു മഹത് വ്യക്തിയെക്കുറിച്ച് പറയാൻ പറഞ്ഞപ്പോൾ ഞാൻ പറഞ്ഞത് അമ്മയുടെ പേരാണ്. അമ്മ റിഫൈൻഡ് ആയിട്ടുള്ള ഒരു സോൾ ആണ്. ഒരു ജന്മം കൊണ്ട് കിട്ടുന്നത് അല്ല അത്, ഒരുപാട് ജന്മം കൊണ്ട് ഒഴുകി വന്നു ശുദ്ധീകരിച്ച ഒന്നാണ് റിഫൈൻഡ് സോൾ. എന്റെ അമ്മയ്ക്ക് സുഖമില്ലാതെ ആയാൽ ഞാൻ ആദ്യം വിളിക്കുന്നത് ഈ അമ്മയെ ആണ്, അമ്മയുടെ ഹോസ്പിറ്റലിലേക്ക് ആണ് പോകുന്നത്. അമ്മ ആ ഹോസ്പിറ്റൽ ഉള്ളതുകൊണ്ട് മാത്രമാണ് എനിക്ക് എന്റെ അമ്മയെ ഇപ്പോഴും ഇവിടെയിരുന്ന് ഫോൺ ചെയ്യാൻ സാധിക്കുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു.
ആ ഹോസ്പിറ്റൽ ഉണ്ടാവാൻ കാരണം ഈ അമ്മയാണ്. എനിക്ക് വളരെ വിചിത്രമായ സംശയങ്ങൾ ഉള്ളപ്പോൾ ഞാൻ നേരെ വണ്ടിയെടുത്ത് അമ്മയുടെ അടുത്തേക്ക് പോകും. കഥ പറയുമ്പോലെ അമ്മ എനിക്ക് അത് പറഞ്ഞു തരും. ഓരോ സിനിമ തുടങ്ങും മുൻപ് ഞാൻ ഒന്ന് പ്രാർത്ഥിക്കും “പ്ളീസ് ഹെല്പ് മി” എന്ന് ഞാൻ മാറിനിന്നു പ്രാർത്ഥിക്കും. ഏതോ ഒരു ശക്തി എന്നെ ഹെൽപ്പ് ചെയ്യും. ഞാൻ സംസ്‌കൃത നാടകം ചെയ്യുന്നതിന് മുൻപ് അമ്മയെ വിളിച്ചു പറഞ്ഞു ‘അമ്മ എനിക്ക് സംസ്‌കൃതം അറിയില്ല എന്ന്’. ‘അമ്മ പറഞ്ഞു എനിക്ക് വരാൻ പറ്റില്ല മോനെ നീ ധൈര്യമായി ചെയ്തോളു എന്ന്. ഞാൻ ആ നാടകം ചെയ്തു കഴിഞ്ഞപ്പോൾ എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിച്ചു, ഒന്നുകൂടി ചെയ്യാമോ എന്നും ചോദിച്ചു’ – മോഹൻലാൽ അമൃതാനന്ദമയിയെ കുറിച്ച് പറഞ്ഞ വാക്കുകൾ. ഇങ്ങനെ മറകൾ ഇല്ലാതെ തനിക്ക് അമൃതാനന്ദമയിയോടുള്ള ഭക്തിയും ആദരവും തുറന്നു പറഞ്ഞിരിക്കുകയാണ് മോഹൻലാൽ.