360 മത് ചിത്രത്തിന് മുന്നേ ഒരു അമ്പല ദര്ശനം.!! തിരുപ്പതി ഭഗവാനെ വണങ്ങി താരരാജാവ്; ചുവന്ന പട്ട് പുതച്ച് അമ്പല നടയിൽ മോഹൻലാൽ.!! | Mohanlal At Tirupati Temple

Mohanlal At Tirupati Temple : സിനിമ താരങ്ങളുടെ ക്ഷേത്രദർശനങ്ങളുടെയും മറ്റ് യാത്രകളുടെയും വീഡിയോസും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നിരന്തരം വൈറൽ ആവാറുണ്ട്. ഇപ്പോൾ പുതുതായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ തിരുപ്പതി തിരുമാല ക്ഷേത്രദർശനം നടത്തിയതിന്റെ വീഡിയോ ദൃശ്യങ്ങളാണ്.

ലാലേട്ടൻ തന്റെ കരിയറിലെ മുന്നൂറ്റി അറുപതാമത്തെ ചിത്രം പ്രഖ്യാപിച്ചതിനെ തുടർന്നാണ് ക്ഷേത്രദർശനത്തിന് എത്തിയത്. പോൾസൺ ജയ്സൺ എന്ന ഫിറ്റ്നസ് ട്രെയിനർ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച് വീഡിയോയ്ക്ക് നിരവധി ആരാധകരാണ് ലൈക്കുകളും കമന്റുകളുമായി എത്തിയത്. വിത്ത് ബിഗ് ബ്രദർ മോഹൻലാൽ എന്നാണ് പോൾസൺ തന്റെ വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയത്. അതിനിടെ ക്ഷേത്രദർശനം നടത്തി എത്തിയ ലാലേട്ടനോട് തന്റെ അടുത്ത് തെലുങ്ക് പടത്തെക്കുറിച്ചും മാധ്യമപ്രവർത്തകർ ചോദിക്കുന്നതും ശ്രദ്ധ നേടി.

തെലുങ്ക് ഫിലിം ഉണ്ട് അധികം വൈകാതെ തന്നെ അതിനെക്കുറിച്ചുള്ള കാര്യങ്ങൾ സംസാരിക്കാം എന്നാണ് മോഹൻലാൽ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. ലാലേട്ടന്റെ പുതിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഇപ്പോൾ പ്രചരിക്കുകയാണ്. തെലുങ്കിൽ ലാലേട്ടന്റെ പുതിയ ചിത്രം കണ്ണപ്പ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. മോഹൻലാലിനൊപ്പം പ്രഭാസ് ശിവരാജ് കുമാർ എന്നിവരും ചിത്രത്തിൽ വേഷമിടും. ചിത്രത്തിൽ ഇരുവരും അതിഥി താരങ്ങളായി എത്തും എന്നാണ് റിപ്പോർട്ടുകൾ.

കണ്ണപ്പയിലെ നായകൻ വിഷ്ണു മഞ്ജുവാണ്. ചിത്രത്തിൽ നയൻതാര പാർവതി ദേവിയായും പ്രഭാസ് ശിവഭഗവാനായും എത്തുമെന്ന് റിപ്പോർട്ടുകളും വന്നിരുന്നു. ലാലേട്ടന്റെ കഥാപാത്രം ഏതാണ് എന്നതിൽ വ്യക്തത വന്നിട്ടില്ല. നിലവിൽ ലാലേട്ടൻ എമ്പുരാൻ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന നിലയിൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാളം ചിത്രമാണ്. റാം, L 360, വൃഷഭ എന്നിവയാണ് മോഹൻലാലിന്റെതായി നിലവിൽ അണിയറയിൽ ഒരുങ്ങുന്നത്. കൂടാതെ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബാറോസ് റിലീസിന് ഒരുങ്ങുകയാണ്.