ഒരുമിച്ച് കാണുമ്പോൾ ഒരുപാട് സന്തോഷം; സാന്ത്വനം കുടുംബത്തിൽ അംഗമായി ജിപി ചേട്ടനും, ബാലേട്ടന്റെ തണലിൽ അനിയന്മാരും ഭാര്യമാരും ചിത്രങ്ങൾ വൈറൽ.!! | Gopika And Gp Again Joined With Santhwanam Family

Gopika And Gp Again Joined With Santhwanam Family : പ്രേക്ഷകരുടെ പ്രിയപ്പെട്ട പറമ്പരകളുടെ പട്ടികയിൽ ഒന്നാമതായിരുന്നു ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്യുന്ന സ്വാന്തനം എന്ന പരമ്പര. സീരിയലുകളെ എപ്പോഴും കണ്ണീർ പരമ്പരകളെകളെന്ന് വിശേഷിപ്പിക്കാറുണ്ട് എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായ ഒരു അനുഭവമാണ് സ്വാന്തനം പ്രേക്ഷകർക്ക് നൽകിയത്.

ചിരിയും തമാശയും ആഘോഷങ്ങളുമൊക്കെയായി കുടുംബ ബന്ധങ്ങളുടെ ആഴവും പവിത്രതയും പ്രേക്ഷകരിലേക്കെത്തിക്കാൻ പരമ്പര്ക്ക് കഴിയുന്നുണ്ട്. സീരിയലിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷക ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ട്. സീരീയലിന്റെ ഏറ്റവും വലിയ ആകർഷണം ശിവനും അഞ്‌ജലിയും അവരുടെ റൊമാൻസും ഒക്കെയാണ്. ശിവാഞ്ജലി എന്ന് വിളിക്കപ്പെടുന്ന ഈ റൊമാന്റിക് കോമ്പോക്ക് പ്രത്യേകമായി ഒരു ഫാൻ ബേസ് വരെയുണ്ട്.

ഒരു അമ്മയും നാല് ആൺമക്കളും അവരുടെ ഭാര്യമാരും ഒരുമിച്ചു ജീവിക്കുന്ന ഒരു കൂട്ടുകുടുംബത്തിന്റെ കഥയാണ് സീരിയൽ പറയുന്നത്. അണുകുടുംബങ്ങൾ കൊണ്ട് നിറയുന്ന ഈ ആധുനിക സമൂഹത്തിനു വലിയ കൗതുകമാണ് ഇത്തരം സാഹചര്യങ്ങൾ. അത് കൊണ്ടാവണം സ്വാന്തനം ഇത്ര വേഗം ജനപ്രിയമായതും. പ്രേക്ഷകരുടെ പ്രിയപ്പെട്ട ശിവജ്ഞലി കോമ്പോ സ്‌ക്രീനിൽ അനശ്വരമാക്കിയ ഗോപികയും സജിനും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങൾ തന്നെയാണ്. സ്വാന്തനം സീരിയൽ അവസാനിച്ചതിനു തൊട്ടടുത്ത ദിവസം ആയിരുന്നുഗോപികയുടെ വിവാഹം.

ഷൂട്ടിങ് അവസാനിച്ച ദുഃഖത്തിൽ ആയിരുന്ന താരങ്ങൾക്ക് പരസ്പരം കാണാൻ ഒരു അവസരം കൂടി ആയിരുന്നു ഗോപികയുടെ വിവാഹം. പ്രേക്ഷകരും ഏറെ സന്തോഷത്തോടെയാണ് ഇവരുടെ കൂടിക്കാഴ്ചയെ സോഷ്യൽ മീഡിയയിൽ കണ്ടത്. ഇപോഴിതാ ഗോപികയും സജിനും വീണ്ടും ഒന്നിച്ചുള്ള ഒരു ഫോട്ടോ ആണ് വൈറൽ ആകുന്നത്. സുജിനും ഭാര്യ ഷഫ്‌നയും ഗോപികയും ഭർത്താവ് ജി പി യും പിന്നെ ശിവജ്ഞലിയുടെ പ്രിയപ്പെട്ട ബാലേട്ടനും ഒരുമിച്ചുള്ള ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്. എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ ഉള്ള സന്തോഷം കമന്റ് ബോക്സിൽ പങ്ക് വെയ്ക്കുകയാണ് ആരാധകർ.