ഇനി നോ പറയില്ല; മേതിൽ ദേവിക പുതിയ ജീവിതത്തിലേക്ക്, ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ വർഷങ്ങൾ വേണ്ടി വന്നു.!! | Methil Devika Latest Happy News
Methil Devika Latest Happy News : അറിയപ്പെടുന്ന മോഹിനിയാട്ടം കലാകാരിയാണ് മേദിൽ ദേവിക. നൃത്തത്തെ ജീവിതചര്യയായി കാണുന്ന മേദിൽ ദേവിക കലാരംഗത്തു നിരവധി അവാർഡുകളാണ് വാരിക്കൂട്ടിയത്. സംസ്ഥാന സംഗീത നാടക അക്കാദമി പുരസ്‌കാരം. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ഉസ്താദ് ബിസ്മില്ല ഖാൻ യുവ പുരസ്‌കാരം,ദേവദാസി ദേശീയ പുരസ്‌കാരം,പശ്ചിമ ബംഗാളിൽ നിന്നുള്ള നിരോധ് ബാരൻ അവാർഡ് എന്നിങ്ങനെ ദേശീയ സംസ്ഥാന തലത്തിൽ ആദരിക്കപ്പെപ്പെട്ടിട്ടുണ്ട്.
കൂടാതെ ഐ എസ് ആർ ഒ യുടെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്നും പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് ലഭിക്കുന്ന ആദ്യ നർത്തകി കൂടെയാണ് അവർ. കലയെ ശാസ്ത്രവുമായി കോർത്തിനക്കിക്കൊണ്ടുള്ള തന്റെ വ്യത്യസ്തമായ ആശയത്തിനാണ് താരത്തിനു ഡോക്ടറേറ്റ് ലഭിച്ചത്. സിനിമയിലേക്കുള്ള അവസരങ്ങൾ ഒരുപാട് തവണ ലഭിച്ചു എങ്കിലും നൃത്തം മാത്രമാണ് തന്റെ ജീവിതം എന്ന ഉറച്ച തീരുമാനത്തിൽ ആയിരുന്നു അവർ എന്നാലിപ്പോൾ ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്ന സിനിമ പ്രവേശന വാർത്തയുമായി എത്തിയിരിക്കുകയാണ് താരം.
Methil Devika Latest Happy News
കഥ ഇന്നലെ വരെ എന്ന ചിത്രത്തിൽ നായികയായാണ് താരത്തിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ബിജു മേനോന്നാണ് ചിത്രത്തിൽ നായകൻ.മേപ്പടിയാൻ എന്ന ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു മോഹൻ ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് കൂടിയാണ് വിഷ്ണു.ആദ്യം അഭിനയിക്കാൻ വിമുഖത കാണിച്ചു എങ്കിലും ഒരു വർഷം നീണ്ട ചർച്ചയ്ക്ക് ശേഷമാണു മേദിൽ ദേവിക ഈ തീരുമാനമെടുത്തത്.
ഇത്ര മനോഹരമായ ഒരു പ്രോജെക്ടിലേക്ക് തന്നെ ക്ഷണിച്ചതിനു വിഷ്ണുവിന് നന്ദി പറഞ്ഞു കൊണ്ടാണ് താരം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടത്. നിലവിൽ കേരള കലാമണ്ഡലത്തിലെ നൃത്ത അധ്യാപികയായും ശ്രീ പാദ നാട്യ കളരിയുടെ ഡയറക്ടർ ആയും താരം പ്രവർത്തിക്കുകയാണ്. തിരക്കുള്ള ഒരു നടി കൂടെയാവാൻ ഭാഗ്യമുണ്ടാകട്ടെ എന്നാശംസിക്കുന്ന ആരാധകരുടെ കമന്റുകൾ കൊണ്ട് നിറയുകയാണ്. താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്.