മമ്മുക്കയുടെ മെഗാ വികൃതികളെ.!! അച്ചായൻ ലുക്കിൽ മമ്മുട്ടി; പുതിയ ഗെറ്റപ്പ് പൊളിച്ചെന്ന് ആരാധകർ.!! | Mammootty New Look Viral In Social Media

Mammootty New Look Viral In Social Media : മലയാള സിനിമയിൽ മികച്ച കഥാപാത്രങ്ങൾ ചെയ്ത് മലയാളികളുടെ അഹങ്കാരമായി മാറിയ നടനാണ് സൂപ്പർ സ്റ്റാർ മമ്മൂട്ടി. നിരവധി കഥാപാത്രങ്ങളിലൂടെ പ്രായഭേദമില്ലാതെ അമ്പരപ്പിച്ച കൊണ്ടിരിക്കുകയാണ് താരം. എഴുപത് കടന്നിട്ടും യുവത്വം തുളുമ്പുന്ന സൗന്ദര്യവുമായാണ് താരം സ്ക്രീനുകളിൽ പ്രത്യക്ഷപ്പെടുന്നത്.

മലയാള സിനിമയിലെ യുവതാരങ്ങളെയെല്ലാം പിന്തള്ളി ഗ്ലാമർ താരമായി ഇന്നും തിളങ്ങി നിൽക്കാൻ താരത്തിന് കഴിയുന്നത് താരത്തിൻ്റെ ഗ്ലാമറും ഫിറ്റ്നസും തന്നെയാണ്. സോഷ്യൽ മീഡിയയിൽ മമ്മൂട്ടി പങ്കു വയ്ക്കുന്ന ഫോട്ടോകൾ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. താരത്തിൻ്റെ ‘കണ്ണൂർ സ്ക്വാഡ് ‘ തിയേറ്ററിൽ നിറഞ്ഞു നിൽക്കുകയാണ്. അതിനിടയിലാണ് താരത്തിൻ്റെ വ്യത്യസ്ത ലുക്കിലുള്ള വീഡിയോയും ഫോട്ടോയും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ദുബൈയിലേക്ക് പോകാൻ എയർ പോർട്ടിൽ ഭാര്യ സുൽഫത്തിൻ്റെ കൂടെ പുത്തൻ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. അപ്പോഴാണ് ക്യാമറ കണ്ണുകൾ താരത്തിൻ്റെ വീഡിയോകളും ചിത്രങ്ങളും പകർത്തിയത്. താരത്തിൻ്റെ കൂടെ പിഷാരടിയെയും കാണാം. കണ്ണൂർ സ്ക്വാഡിലെ രൂപത്തിൽ നിന്നും തികച്ചും വ്യത്യസ്തമായി താടിയൊക്കെ എടുത്ത്, മുടി പറ്റെ വെട്ടി, ഒരു സൺഗ്ലാസും വച്ചിട്ടുണ്ട്.

ലൂസ് ജീൻസും, പ്രിൻറ് ഷർട്ടും ധരിച്ച് നിൽക്കുന്ന താരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മുഹ്സിൻ തരുവര ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിൽ താരത്തിൻ്റെ പുത്തൻ ലുക്ക് വൈശാഖ് സിനിമയ്ക്ക് വേണ്ടിയാണെന്നാണ് പറയുന്നത്. കണ്ണൂർ സ്ക്വാഡിന് ശേഷം മമ്മൂട്ടി ആരാധകർക്ക് ആവേശം നൽകുന്ന ഒരു പുത്തൻ കഥാപാത്രവുമായാണ് താരം വീണ്ടും എത്താൻ പോകുന്നത്. അച്ചായൻ ലുക്കിൽ മമ്മൂട്ടിയുടെ പുതിയ ചിത്രം അരങ്ങേറുന്നത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ആ ചിത്രം തന്നെയായിരിക്കും ഇതെന്ന് ആരാധകർ ഇപ്പോൾ സംശയിക്കുകയാണ്. കണ്ണൂർ സ്ക്വാഡിന് ശേഷം ഭ്രമ യുഗവും, തമിഴ് ചിത്രമായ ‘യാത്ര 2’വും താരത്തിൻ്റേതായി പുറത്തിറങ്ങേണ്ട ചിത്രങ്ങളാണ്.