പാർവതി സീരിയൽ താരങ്ങൾ ഒന്നിച്ചു.!? റിനിയുടെയും വിഷ്ണുവിന്റെയും പുതിയ വിശേഷം; രഹസ്യ ചിത്രങ്ങൾ വൈറലാകുന്നു.!! | Rini Raj Happily Together With Vishnu Vijayan

Rini Raj Happily Together With Vishnu Vijayan : കറുത്തമുത്ത് എന്ന സീരിയലിലൂടെ എത്തി മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് റിനി രാജ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആരാധകരെ നേടിയെടുക്കുവാൻ കഴിഞ്ഞ താരം സോഷ്യൽ മീഡിയയിലും സജീവമാണ്.താരം പങ്കിടുന്ന ഓരോ വിശേഷവും വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുക്കാറുണ്ട്. കറുത്തമുത്ത് എന്ന പരമ്പരയിൽ ബാല മോൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് താരം പ്രശസ്ത ആയി മാറിയത്.

കറുത്തമുത്തിൽ അല്പം സീരിയസ് ആയ കഥാപാത്രത്തെയാണ് അവതരിപ്പിച്ചതെങ്കിലും പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗെയിം ഷോ ആയ ഫ്ലവേഴ്സ് ചാനലിലെ സ്റ്റാർ മാജിക്കൽ എത്തിയതോടെ കുട്ടിത്തം നിറഞ്ഞ താരമാണ് റിനിയെന്ന് പ്രേക്ഷകർക്ക് മനസ്സിലായി. സ്റ്റാർ മാജിക്കിലെത്തിയതോടെ താരത്തിനുള്ള ആരാധകരുടെ എണ്ണത്തിലും ക്രമാതീതമായ വർദ്ധനവാണ് ഉണ്ടായത് ഗെയിം ഷോയിൽ സജീവമായി പങ്കെടുത്ത താരം ഡാൻസ്, പാട്ട്, കോമഡി എന്നിങ്ങനെ എല്ലാ വിഭാഗങ്ങളിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കറുത്തമുത്ത് എന്ന പരമ്പരയിലെ കഥാപാത്രത്തെ തനിക്ക് ഗംഭീരമായി ചെയ്യുവാൻ കഴിഞ്ഞുവെന്നും അതുപോലെ ഒരു ക്ഷണം ലഭിച്ചപ്പോൾ ആദ്യം സർപ്രൈസ് ആയി എന്നും മുമ്പ് താരം പറഞ്ഞിരുന്നു.

പുറത്തു പോകുമ്പോൾ പലരും ബാലമോളല്ലേ ബാലയല്ലേ എന്നൊക്കെയായിരുന്നു ചോദിക്കാറ്. വീട്ടിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കുന്നതുകൊണ്ട് തന്നെ തനിക്ക് ഓരോ കാര്യങ്ങളും ചെയ്യുവാൻ വളരെയധികം സന്തോഷമാണെന്നും റിനി പറഞ്ഞിരുന്നു.താരത്തിന്റെ ഏറ്റവും പുതിയ പോസ്റ്റ് ആണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത് റിനി രാജും മിനിസ്ക്രീൻ പരമ്പരകളിലൂടെ സുപരിചിതനായി മാറിയ വിഷ്ണുവുമായുള്ള ചിത്രമാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു എന്ന തരത്തിലാണ് ഈ പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്. എന്നാൽ ഇത് വെറും ഒരു ഫോട്ടോഷൂട്ട് മാത്രമാണ്. വിഷ്ണുവും റിനിയും തങ്ങളുടെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ചിത്രം ആളുകളിലേക്ക് എത്തിച്ചിരിക്കുന്നത്. ഇവരുടെ വിവാഹനിശ്ചയമാണെന്ന് കരുതി നിരവധി പേരാണ് ഇരുവർക്കും ആശംസയുമായി എത്തിയിരിക്കുന്നത്.സീ കേരളയിൽ സംപ്രേക്ഷണം ചെയ്യുന്ന പാർവതിയിൽ അടക്കം വിഷ്ണുവും റിനിയും ഒന്നിച്ച് എത്തിയിരുന്നു.