കുഞ്ഞു റയാനൊപ്പം കിടിലൻ ഡാൻസുമായി നസ്രിയ നസിം.!! രണ്ടു പേരുടെയും ഡാൻസ് കാരണം വീടിൻ്റെ മേൽക്കൂര താഴേയ്ക്ക് വീഴുമെന്ന അവസ്ഥയാണ്; കുട്ടിപ്പെണ്ണിന് പിറന്നാൾ ആശംസയുമായി മേഘ്‌ന രാജ്.!! | Meghana Raj Sarja Share Nazriya Nazim Video On Her Birthday

Meghana Raj Sarja Share Nazriya Nazim Video On Her Birthday : അവതാരികയായി വന്ന് മലയാളി പ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ച നടിയാണ് നസ്രിയ നസീം. പളുങ്ക് എന്ന മമ്മൂട്ടിയുടെ ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയും ചെയ്തു. പിന്നീട് നിരവധി സിനിമകളിൽ ബാലതാരമായി തിളങ്ങിയ താരം ‘മാഡ് ഡാഡ്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെ നായികയായി

തിളങ്ങി നിന്നു. തമിഴിലും, മലയാളത്തിലും, നായികയായി തിളങ്ങി നിൽക്കുമ്പോഴാണ് 2014-ൽ ഫഹദ് ഫാസിലുമായുള്ള വിവാഹം നടക്കുന്നത്. വിവാഹ ശേഷം സിനിമയിൽ നിന്ന് മാറി നിന്ന താരം 2018 – ൽ ‘കൂടെ’ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തുകയും ചെയ്തു. ഇപ്പോൾ നിർമ്മാണമേഖലയിലും തൻ്റെ കഴിവ് തെളിയിച്ചിരിക്കുകയാണ് നസ്രിയ. സോഷ്യൽ മീഡിയയിൽ സജീവമായ താരം താരത്തിൻ്റെ

വിശേഷങ്ങളൊക്കെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. നസ്രിയയും അൻവർ റഷീദും ചേർന്നൊരുക്കുന്ന പുതിയ നിർമ്മാണ ചിത്രമായ ‘ആവേശം’ എന്ന ചിത്രത്തിൻ്റെ വിശേഷങ്ങളൊക്കെ താരം പങ്കുവയ്ക്കുകയുണ്ടായി. ഇന്നലെയായിരുന്നു താരത്തിൻ്റെയും, അനുജനായ നവീനിൻ്റെയും പിറന്നാൾ. ഇരട്ടകളല്ലാത്ത ഇവർ ഒരു വർഷത്തിൻ്റെ വ്യത്യാസത്തിൽ ഡിസംബർ 20 നാണ് ജനിച്ചത്. പിറന്നാൾ

വിശേഷങ്ങളും, സഹോദരനുമൊത്ത് കേക്ക് കട്ട് ചെയ്യുന്ന ഫോട്ടോകളൊക്കെ താരം ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചിരുന്നു. നിരവധി താരങ്ങളും സുഹൃത്തുക്കളുമാണ് നസ്രിയയ്ക്കും നവീനിനും പിറന്നാൾ ആശംസകളുമായി എത്തിയത്. നസ്രിയയുടെ രസകരമായ ഒരു വീഡിയോ പങ്കുവെച്ചു കൊണ്ടാണ് മേഘ്നരാജ് ആശംസകളുമായി എത്തിയത്. കുഞ്ഞ് റയാനുമൊത്ത് നൃത്തം വയ്ക്കുന്ന നസ്രിയയുടെ വീഡിയോയാണ് വൈറലായി മാറുന്നത്. ‘എൻ്റെ കുട്ടി പെണ്ണിന് പിറന്നാൾ ആശംസകൾ. നിങ്ങൾ രണ്ടു പേരുടെയും ഡാൻസ് കാരണം വീടിൻ്റെ മേൽക്കൂര താഴേയ്ക്ക് വീഴുമെന്ന അവസ്ഥയാണ്’ ഇതായിരുന്നു മേഘ്ന വീഡിയോയ്ക്ക് താഴെ കൊടുത്ത ക്യാപ്ഷൻ. നസ്രിയ ആദ്യമായി നായികയായി അഭിനയിച്ച ചിത്രത്തിൽ നസ്രിയയുടെ അമ്മയെയാണ് മേഘ്ന അവതരിപ്പിച്ചത്. മേഘ്നയും നസ്രിയയും തമ്മിലുള്ള സ്നേഹബന്ധം എല്ലാ പ്രേക്ഷകർക്കും അറിയാവുന്നതാണ്.