നടി മീര നന്ദൻ വിവാഹിതയായി; ലെച്ചിയുടെ കല്യാണത്തിന് മുല്ലപ്പൂ ചൂടി കാവ്യയും ദിലീപേട്ടനും, ആഘോഷങ്ങൾ കളറാക്കാൻ കേന്ദ്രത്തിൽ നിന്നും സുരേഷ് ഗോപിയും ഉണ്ട് ട്ടാ.!! | Meera Nandhan Marriage Highlights

Meera Nandhan Marriage Highlights: ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിൽ അവതാരികയായ എത്തി മലയാളികൾക്ക് പരിചിതയായി മാറിയ താരമാണ് മീരാനന്ദൻ. പിന്നീട് ദിലീപ് നായകനായ മുല്ല എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെ മീര മലയാള സിനിമയുടെ നിറസാന്നിധ്യമായി മാറുകയും ചെയ്തു.

പിന്നീട് ഇങ്ങോട്ട് നിരവധി ചിത്രങ്ങളിൽ മലയാളത്തിലെ പ്രമുഖരായ പലതാരങ്ങൾക്കും ഒപ്പം ക്യാമറ പങ്കിടുവാൻ മീരയ്ക്ക് അവസരവും ലഭിച്ചു. എന്നാൽ ഇടക്കാലത്ത് അഭിനയത്തിൽ നിന്നും ഇടവേള എടുത്ത മീര ദുബായിൽ ഒരു എഫ് എം ചാനലിൽ റേഡിയോ ജോക്കിയായി പ്രവർത്തിക്കുകയായിരുന്നു. ഇതിനിടയിൽ ഇടയ്ക്കൊക്കെ നാട്ടിലെത്തി തന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ കാണാനും ലൈഫ് അടിച്ചുപൊളിക്കുവാനും താരം ശ്രമിക്കാറും ഉണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്തുവരുന്നത് വിവാഹിതയാകാൻ പോകുന്ന മീരയുടെ വിശേഷങ്ങൾ തന്നെയാണ്. താരം തന്നെയാണ് ഇത് സോഷ്യൽ മീഡിയയിലൂടെ ആളുകളിലേക്ക് എത്തിച്ചതും.

ഇതിനോടകം മീരയുടെ നിരവധി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറയുകയും ആരാധകർ അവയൊക്കെ ലൈക്ക് ചെയ്യുകയും ചെയ്തിരുന്നു. സാരീയിലെത്തിയ മീരയുടെ ഓരോ ചിത്രങ്ങൾക്കും മികച്ച സ്വീകാര്യത തന്നെയാണ് ലഭിച്ചത്. ഗുരുവായൂർ അമ്പലനടയിൽ കണ്ണന്റെ തിരുമുൻപിൽ വച്ച് ശ്രീജുവിന്റെ സ്വന്തമായിരിക്കുകയാണ് മീര. ഇതിന്റെ സന്തോഷം മീര തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ആളുകളിലേക്ക് എത്തിച്ചത്. വിവാഹം കഴിഞ്ഞ് മണിക്കൂറുകൾ മാത്രമേ ആയിട്ടുള്ളൂ എങ്കിൽ പോലും ഇതിനോടകം 2 ചിത്രങ്ങൾ മീര തന്റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റും ചെയ്തു കഴിഞ്ഞു.

ഇപ്പോൾ വിവാഹത്തിന് പങ്കെടുക്കുവാൻ മകൾ മഹാലക്ഷ്മിയുടെ കൈപിടിച്ച് ദിലീപും കാവ്യയും എത്തിയതിന്റെ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. പിസ്താ ഗ്രീൻ കളറിലുള്ള സാരിയിൽ തലനിറയെ മുല്ലപ്പൂ ഒക്കെ ചൂടി കേരളീയ തനിമയിലാണ് കാവ്യ എത്തിയത്. മകളെ ചേർത്തുപിടിച്ച് ദിലീപും ഒപ്പമുണ്ടായിരുന്നു. നിരവധി പേരാണ് ഇതിനോടകം താരത്തിന് ആശംസകൾ അറിയിച് രംഗത്തെത്തിയിരിക്കുന്നത്. ഒപ്പം പ്രിയപ്പെട്ട താരങ്ങളുടെ സാന്നിധ്യത്തിലും ആരാധകർ സന്തോഷം പ്രകടിപ്പിക്കുന്നു.