മഞ്‌ജുവും കാവ്യയും മാറി നിൽക്കേണ്ടി വരും.!! ദിലീപേട്ടന്റെ മോൾ തന്നെ; മീനുട്ടിടെ ഡാൻസ് കണ്ട് കണ്ണുതള്ളി ആരാധനകർ.!! | Meenakshi Dileep Latest dance Video Viral With Alphonse Puthren Wife Aleena

Meenakshi Dileep Latest dance Video Viral With Alphonse Puthren Wife Aleena : മലയാളികൾ എന്നും ആകാംഷയോടെ നോക്കി കാണുന്ന താരപുത്രിയാണ് മീനാക്ഷി ദിലീപ്.ദിലീപിന്റെയും മ‍‍ഞ്ജുവാര്യരുടെയും മകളായ മീനാക്ഷിയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്.സോഷ്യൽ മീഡിയയിൽ മീനാക്ഷി സജീവമല്ലെങ്കിൽപ്പോലും താരത്തിന്റെ വിശേഷങ്ങളൊക്കെ വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്.

സിനിമയിൽ ഇതുവരെ അഭിനയിച്ചിട്ടില്ലെങ്കിലും അഭിനയത്തിൽ തിളങ്ങി നിൽക്കുന്ന നമിത പ്രമോദ് ഉൾപ്പെടെയുള്ള താരങ്ങളുമായി നല്ലൊരു സൗഹൃദം മീനാക്ഷി കാത്തുസൂക്ഷിക്കുന്നുണ്ട്. നിലവിൽ ചെന്നെയിൽ നിന്ന് എംബിബിഎസ് പൂർത്തീകരിച്ച താരം ഇപ്പോൾ ഹോസർജൻസി ചെയ്യുകയാണ്. മകൾക്ക് അഭിനേത്രി എന്ന പേരിൽ അറിയപ്പെടാൻ അല്ല ഡോക്ടർ എന്ന് അറിയപ്പെടാനാണ് ഇഷ്ടമെന്ന് മുമ്പ് ദിലീപ് തുറന്നു പറഞ്ഞിട്ടുണ്ട്. അഭിനയത്തിൽ സജീവമല്ലെങ്കിലും പലപ്പോഴും ആളുകളെ അമ്പരപ്പിക്കുന്ന നൃത്തച്ചുവടുകളുമായെത്തി മീനാക്ഷി എല്ലാവരെയും അത്ഭുതപ്പെടുത്താറുണ്ട്. പലപ്പോഴും മീനാക്ഷിയുടെ നൃത്തം കാണുന്ന പ്രേക്ഷകർ പറയുന്നത് മീനാക്ഷിയ്ക്ക് അമ്മയായ മഞ്ജുവിന് നൃത്തത്തിൽ ഉള്ള കഴിവ് അതുപോലെ മകൾക്ക് പകർന്നു കൊടുത്തിട്ടുണ്ടെന്നാണ്. അതിപ്പോൾ അക്ഷാരാർത്ഥത്തിൽ ശരിയാണെന്ന് തെളിയിച്ചിരിക്കുകയാണ് മീനാക്ഷിയുടെ ഏറ്റവും പുതിയ പോസ്റ്റ്.

ട്രെന്റിനനുസരിച്ചുള്ള നൃത്തവുമായി താരങ്ങൾ എല്ലാവരും സോഷ്യൽ മീഡിയയിൽ സജീവമാകുമ്പോൾ തന്റെ സുഹൃത്തിനൊപ്പമുള്ള ഒരു നൃത്ത വീഡിയോയുമായാണ് മീനാക്ഷിയും രം​ഗത്തെത്തിയിരിക്കുന്നത്. ദി പോപ്പ് എന്ന സ്റ്റുഡിയോയിൽ നിന്നാണ് മീനാക്ഷിയും സുഹൃത്തും വീഡിയോ പകർത്തിയിരിക്കുന്നത്. ഇളയദളപതി വിജയ് നായകനായ ചിത്രത്തിലെ വളയപ്പത്തി എന്ന​ഗാനത്തോടൊപ്പം ഒരു ഹിന്ദി ഗാനത്തിനും നൃത്തം വെച്ചുകൊണ്ടാണ് ഇരുവരും എത്തിയിരിക്കുന്നത്.

മീനാക്ഷിയെപ്പോലെ തന്നെ അടിപൊളിയായാണ് സുഹൃത്തും നൃത്തം ചെയ്യുന്നത്. ഇരുവരുടെയും കോസ്റ്റും ചേഞ്ച് അടക്കം ആളുകൾ വളരെ പെട്ടെന്ന് തന്നെ ഏറ്റെടുത്തിട്ടുണ്ട്. ഒപ്പം മീനാക്ഷിയുടെ നൃത്തത്തിലുള്ള പ്രാവിണ്യത്തെ വാനോളം പുകഴ്ത്തുകയും ചെയ്യുന്നുണ്ട് പ്രേക്ഷകർ. സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും തന്റെ റിൽസും നൃത്തങ്ങളും ഒക്കെ മീനാക്ഷി അടിക്കടി ആളുകളിലേക്ക് എത്തിക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ താരത്തിന്റെ ഏറ്റവും പുതിയ ഈ വീഡിയോയും പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.

View this post on Instagram

A post shared by Aleena (@aleenaalphonse)