ഇങ്ങേർക്ക് ആണോ ദൈവമേ 71 വയസ്സ്.!? ഓസ്ട്രേലിയയിൽ ചുള്ളൻ ലുക്കിൽ മമ്മൂക്കയെ കണ്ടു ഞെട്ടി; ഭാര്യക്കൊപ്പം ഓസ്ട്രേലിയയിൽ ചുള്ളൻ ലുക്കിൽ മമ്മൂക്ക.!! | Mammootty Trip Mode In Australia

Mammootty Trip Mode In Australia : ഇന്ത്യൻ അഭിനേതാവ് ചലച്ചിത്ര നിർമ്മാതാവ് എന്നി മേഖലകളിൽ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ വ്യക്തിയാണ് മമ്മൂട്ടി എന്ന മുഹമ്മദ് കുട്ടി. ഒരു അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും 80കളുടെ തുടക്കത്തിൽ മലയാള സിനിമയിലേക്ക് കടന്നു വന്നു. മൂന്ന് പതിറ്റാണ്ടുകളായി സിനിമാലോകത്ത് താരം സജീവമാണ്. മികച്ച നടനുള്ള ദേശീയ പുരസ്കാരം മൂന്ന് തവണയാണ് ഇതിനോടകം തന്നെ താരം നേടിയിട്ടുള്ളത്.

വ്യത്യസ്തതയാണ് അഭിനയ മികവ് തന്നെയാണ് പ്രേക്ഷകർക്കിടയിൽ ഇത്രയധികം ശ്രദ്ധേയനാകാൻ ഇദ്ദേഹത്തെ പ്രാപ്തനാക്കിയത്. ഭാരത സർക്കാർ പത്മശ്രീ വരെ നൽകി ഇദ്ദേഹത്തെ ആദരിച്ചു. മലയാളത്തിന് പുറമേ കന്നട തമിഴ് ഹിന്ദി തെലുങ്ക് ഇംഗ്ലീഷ് എന്നീ ഭാഷകളിലുള്ള ചിത്രങ്ങളിൽ എല്ലാം താരം വേഷം ഇട്ടിട്ടുണ്ട്. താരത്തിന്റെ വാർത്തകൾക്ക് സോഷ്യൽ മീഡിയയിൽ വലിയ സ്ഥാനമാണ് ഉള്ളത്. പുത്തൻ വിശേഷങ്ങൾ എല്ലാം നിമിഷങ്ങൾക്കകം ആണ് വൈറലായി കൊണ്ടിരിക്കുന്നത്.

തന്റെ വിശേഷങ്ങൾ എല്ലാം തന്നെ മമ്മൂട്ടിയും ആരാധകരോട് പങ്കുവയ്ക്കാൻ മടിക്കാറില്ല. ഒരു കലാകാരൻ എന്ന നിലയിൽ ഒരിക്കലും മമ്മൂട്ടിയെ വാക്കുകളിൽ ഒതുക്കാൻ നമ്മൾക്ക് സാധിക്കില്ല എന്നതും ഒരു വസ്തുതയാണ്. താരത്തിന്റേതായ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടുന്നത് ഒരു പുതു ചിത്രമാണ്. താരത്തിന്റെ ടൂർ ചിത്രങ്ങൾ ആണ് ഇവ. “Tour clicks”എന്ന ക്യാപ്ഷനോടെ ആണ് ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്. ഒരു ട്രൗസറും ഷർട്ടും അതിന്റെ മുകളിൽ ഒരു ജാക്കെറ്റും അണിഞ്ഞാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

താരത്തിനൊപ്പം നിരവധി ആളുകളും ഉണ്ട്. ചിത്രങ്ങൾ പുറത്തു വരുമ്പോൾ എല്ലാവർക്കും എടുത്തു പറയാനുള്ളത് മമ്മുട്ടിയുടെ ലൂക്കിനെ കുറിച്ചു തന്നെ ആണ്. ഓരോ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കപ്പെടുമ്പോഴും ദിനംപ്രതി താരം ചെറുപ്പമായി വരുന്നു എന്നാണ് കമന്റുകൾ ഏറെയും. ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്താണെന്ന് അറിയാൻ പലരും കമ്മന്റുകളും പോസ്റ്റ്‌ ചെയ്യാറുണ്ട്.70 ആം വയസിലും ഇത്രയധികം ചുറു ചുറുക്കൊടെയും ഗ്ലാമറോയും ഉള്ള മറ്റൊരു നടൻ ഉണ്ടാവില്ല എന്ന് ഉറപ്പ്.