നേരറിയാൻ ഏട്ടനൊപ്പം സേതുരാമയ്യർ സിബിഐ; ഒറ്റയ്ക്കൊറ്റയ്ക്ക്‌ ഒരു അപ്ഡേറ്റ്‌ വന്നാൽ പോലും സോഷ്യൽ മീഡിയ കിടുങ്ങും അപ്പൊ പിന്നെ ഒന്നിച്ച് വന്നാൽ പറയേണ്ടതില്ലല്ലോ.!! | Mammootty Share A Photo With Mohanlal Goes Viral

Mammootty Share A Photo With Mohanlal Goes Viral : മലയാള സിനിമ കണ്ട രണ്ട് മികച്ച ഐതിഹാസിക താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. വളരെ ചെറുപ്പത്തിൽ സിനിമയിലെത്തിയ രണ്ടുപേരും മലയാള സിനിമയെ തങ്ങളുടെ അഭിനയ മികവുകൊണ്ട് വാനോളം ഉയർത്തി. മലയാള സിനിമയുടെ തലപതികളുടെ ഒരുമിച്ചുള്ള ഈ സൗഹൃദമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. 2023 ജിയോ

ബേബി സംവിധാനം ചെയ്ത കാതൽ ഗംഭീര ഹിറ്റായിരുന്നു. മമ്മൂട്ടി എന്ന ഒരു ഐതിഹാസിക നടൻ ഹോമോസെക്ഷ്വൽ ക്യാരക്ടറിലേക്ക് കടന്നുവരുന്നു എന്ന വലിയൊരു പൊളിറ്റിക്കൽ സിറ്റുവേഷൻ കൂടിയായിരുന്നു ഇത്. ഇതിനു പിന്നാലെയാണ് മോഹൻലാൽ നായകനായി അടുത്തിടെ റിലീസിനിറങ്ങിയ നേര്. ജിത്തു ജോസഫ് സംവിധാനം ചെയ്ത നേരിന് മികച്ച അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.

മോഹൻലാലിന്റെ ഉജ്ജ്വലമായ തിരിച്ചുവരവ് ആയിട്ടാണ് സിനിമാലോകം നേരിനെ വിലയിരുത്തുന്നത്. പ്രായവും കാലവും ഇത്രയും ആയിട്ടും മങ്ങാത്ത ശോഭയുമായി ഇവർ ഒരുമിച്ച്. പ്രതിഭ കൊണ്ടും ശേഷി കൊണ്ടും മാനസിക ഔന്നിത്യം കൊണ്ടും സത്യമുള്ളതും രാഷ്ട്രീയപരവുമായ ഒരുപാട് ക്യാരക്ടറുകൾ ഇരുവരും ചെയ്തു വിജയിപ്പിച്ചു. മമ്മൂട്ടിയുടെ കാതലിന്റെ ഗംഭീര വിജയത്തിന് ശേഷമാണ് മോഹൻലാലിന്റെ

നേര് റിലീസിന് എത്തിയത്. ഇതിനോടനുബന്ധിച്ചുള്ള മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ആണ് വൈറലായി കൊണ്ടിരിക്കുന്നത്. ഇരുവരും തോളിൽ കയ്യിട്ട് ചങ്ങാത്തം പങ്കു വയ്ക്കുന്ന ചിത്രത്തിന് ഡിയർ ലാൽ എന്നാണ് മമ്മൂട്ടി ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്. ഇതിനോടകം തലപതികളുടെ ആരാധകർ ഒന്നടങ്കം പോസ്റ്റ് ഏറ്റുപിടിച്ചിരിക്കുകയാണ്. ഇരുവരുടെയും സൗഹൃദത്തിനെക്കുറിച്ചും എളിമയെക്കുറിച്ചും ആരാധകർ പോസ്റ്റിനടിയിൽ സംസാരിച്ചുകൊണ്ടിരിക്കുന്നു. മോഹൻലാലിന്റെതായി റിലീസിന് ഒരുങ്ങുന്ന തകർപ്പൻ ചിത്രങ്ങളും വിശേഷങ്ങളും സാമൂഹിക മാധ്യമങ്ങളിൽ ചർച്ച വിഷയം ആണ്. മോഹൻലാൽ തന്നെ സംവിധാനം ചെയ്ത് പുറത്തിറങ്ങാൻ പോകുന്ന ബറോസ് ഫാന്റസി ത്രില്ലർ ചിത്രം മലയാളികൾക്ക് പുതിയൊരു അനുഭവമായിരിക്കും. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത് പുറത്തിറങ്ങാൻ പോകുന്ന മലകോട്ടൈ വാലിബനും മോഹൻലാലിന്റെതായി മലയാളം കാത്തിരിക്കുന്ന തകർപ്പൻ ചിത്രത്തിൽ ഒന്നാണ്.