ദി മെഗാ ഷൂട്ടര്‍.!! കുഞ്ചാക്കോ ബോബനെ ക്യാമറയിലാക്കി മമ്മൂട്ടി; മെഗാസ്റ്റാർ ക്ലിക്ക് പിന്നാമ്പുറം വീഡിയോ വൈറൽ.!! | Mammootty Capturing kunchacko Boban Photo Behind The Scene Video Viral

Mammootty Capturing kunchacko Boban Photo Behind The Scene Video Viral : താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ. അത് നമ്മുടെ ഇഷ്ട താരങ്ങൾ ആണെങ്കിലോ? ഇഷ്ടം കൂടുകയേയുള്ളൂ. അത്തരത്തിൽ ഒരു വിശേഷമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് കുഞ്ചാക്കോ ബോബൻ. അദ്ദേഹം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇപ്പോൾ തരംഗമാകുന്നത്.

1,26,712 ലൈക്കാണ് കുറഞ്ഞ സമയം കൊണ്ട് ചാക്കോച്ചന്റെ പുതിയ പോസ്റ്റ് സ്വന്തമാക്കിയത്. കുഞ്ചാക്ക്സ് എന്ന അക്കൗണ്ടിലൂടെയാണ് വീഡിയോ പ്രേക്ഷകരിലേക്ക് എത്തിയത്. താരത്തിന്റെ പുതിയ പോസ്റ്റ് 15 മണിക്കൂർ കൊണ്ടാണ് ഒരു ലക്ഷത്തിലധികം ലൈക്ക് സ്വന്തമാക്കിയത്. താരം പുറത്ത് വിട്ടിരിക്കുന്ന പുതിയ വീഡിയോ അത്രമാത്രം സ്പെഷ്യൽ ആണ്. ഒരു വ്യക്തി തന്റെ ഫോട്ടോ എടുക്കുന്ന വീഡിയോയാണ് താരം പങ്കുവെച്ചിട്ടുള്ളത്. ആ വ്യക്തി ആരാണെന്ന് അറിയണ്ടേ? അവിടെയാണ് ട്വിസ്റ്റ്‌.

അത് നമ്മുടെ മെഗാസ്റ്റാർ മമ്മൂട്ടിയാണ്. ഫോട്ടോ ക്ലിക്ക് ചെയ്യുമ്പോൾ ഉണ്ടാകുന്ന ശബ്ദത്തിന് പകരം വെടിയുതിർക്കുന്ന ഒച്ചയാണ് വീഡിയോയിൽ കൊടുത്തിരിക്കുന്നത്. വെള്ള ഷർട്ടിട്ട് സുന്ദരനായാണ് കുഞ്ചാക്കോ ബോബൻ ഫോട്ടോഷൂട്ടിന് ഒരുങ്ങിയത്.വീഡിയോയോടൊപ്പം മമ്മൂക്ക എടുത്ത ചിത്രവും ചാക്കോച്ചൻ ഷെയർ ചെയ്തിട്ടുണ്ട്. മെഗാ ഷൂട്ടർ എന്ന രസകരമായ ക്യാപ്ഷനോടെ ആണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടി എടുത്ത ഫോട്ടോസ് പലതും ആരാധക ശ്രദ്ധ നേടിയതാണ്.

പ്രീസ്റ്റ് ഷൂട്ടിംഗ് സമയത്ത് മഞ്ജു വാര്യർക്ക് എടുത്തുകൊടുത്ത ചിത്രവും വൈറലായിരുന്നു. ആ ചിത്രമാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് ഒരു ഇന്റർവ്യൂയിലൂടെ താരം വ്യക്തമാക്കിയിരുന്നു. മമ്മൂട്ടി എടുക്കുന്ന ചിത്രങ്ങളാകട്ടെ മികച്ച നിലവാരം പുലർത്തുന്നവയുമാണ്. ചാക്കോച്ചന്റെ ഫോട്ടോയും ഇപ്പോൾ വൈറലാവുകയാണ്.മമ്മൂട്ടിയോടുള്ള സ്നേഹവും ബഹുമാനവും ചാക്കോച്ചന്റെ ക്യാപ്ഷനിൽ നിറയുന്നുണ്ട്.പ്രിയപ്പെട്ട രണ്ട് താരങ്ങളെ ഒരുമിച്ച് കണ്ടതിന്റെ സന്തോഷത്തിലാണ് ഇന്ന് ആരാധകർ. താരത്തിന്റെ പുതിയ പോസ്റ്റിന് സിനിമ താരങ്ങളടക്കം നിരവധിപേരാണ് കമന്റ്‌ ചെയ്തത്.