ഉണ്ണി വാവ വന്നു.!! ഉപ്പും മുളകും കുടുംബത്തിൽ അഞ്ചാമൻ ആണോ പെണ്ണോ.!? കടിഞ്ഞൂൽ കണ്മണിയുടെ ജെൻഡർ റിവീൽ ചെയ്ത് പൊന്നു വ്ലോഗ്സ്.!! | Uppum Mulakum Lite Ponnu Baby Girl Or Boy Gender Reveal

Uppum Mulakum Lite Ponnu Baby Girl Or Boy Gender Reveal : കപ്പിൾ വ്ലോഗ്സിന് ഏറെ ആരാധകരുള്ള ഈ കാലത്ത്, യൂട്യൂബിലെ ഹിറ്റ് കപ്പിളാണ് തങ്ങളുടെ കുഞ്ഞിന്റെ ജെൻഡർ റിവീൽ ചെയ്തത്. പൊന്നൂസ് വ്ലോഗിന്റെ സ്ഥാപകരായ അഞ്ജനയും സെബിനും അമ്മയും അച്ഛനുമായിരിക്കുകയാണ്. യൂട്യൂബിൽ ഫൺ വീഡിയോകളും ദാമ്പത്തിക ജീവിതത്തിന്റെ പ്രേക്ഷകർക്ക് ഉപകാരപ്പെടുന്ന വിവരങ്ങളും അടങ്ങിയതാണ് ഇവരുടെ വീഡിയോസ്. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ഒക്കെ വലിയ ഫാൻ ബേസ് ഉള്ള കപ്പിളാണ് ഇരുവരും.

ഇന്നിപ്പോൾ ജീവിതത്തിലെ ഒരു പ്രധാന ഘട്ടത്തെ തന്റെ ആരാധകരുമായി പങ്കുവയ്ക്കാൻ എത്തിയിരിക്കുകയാണ് ഇവർ. ഉണ്ണി ആണോ പെണ്ണോ, ഉണ്ണിയുടെ പേര് എന്താ പറയാത്തത്, ആദ്യം പറയാം എന്നു പറഞ്ഞിരുന്നല്ലോ. തുടങ്ങി ഒടുങ്ങാത്ത കമന്റുകൾക്ക് അവസാനം ഇരുവരും ഉണ്ണിയുടെ ജെൻഡർ റിവീൽ ചെയ്തു. പെൺകുഞ്ഞ്, കാർത്തു എന്ന് മാതാപിതാക്കൾ സ്നേഹത്തോടെ വിളിക്കുന്ന ദിവസങ്ങൾ മാത്രം പ്രായമായ ആരോഗ്യമുള്ള ഒരു തങ്കകുടം.

ഇത്ര ദിവസം ഉണ്ണിയുടെ പേരോ മറ്റു വിവരങ്ങളോ പങ്കുവെക്കാത്തതിന് കാരണം മറ്റൊന്നുമല്ലെന്നും യൂട്യൂബിലെ ജൻഡർ റിവീൽ എന്ന ട്രെൻഡ് ഫോളോ ചെയ്തതാണെന്നും പൊന്നു പ്രേക്ഷകരുമായി പങ്കുവെച്ചു. ഉണ്ണിയുടെ വിശേഷങ്ങളും തമാശകളും ഡെലിവറി സമയത്ത് ഭർത്താവ് അനുഭവിച്ച മാനസിക സംഘർഷവും ഭർത്താവ് സെബിനും പങ്കുവെച്ചു. ചെറിയ സമയം കൊണ്ട് തന്നെ നിരവധി ലൈക്കും കമന്റ്സുകളും വീഡിയോ സ്വന്തമാക്കി. വളർന്നുവരുന്ന ഒരു യൂട്യൂബ് ചാനൽ ആണ് പൊന്നൂസ് വ്ലോഗ്.

മേക്കപ്പും ജീവിത വിശേഷങ്ങളും പങ്കുവെക്കുന്ന ഈ ചാനലിന് ഒരു ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സും ഇരുവരെയും അകമഴിഞ്ഞ് സ്നേഹിക്കുന്ന ആരാധകരും ഉണ്ട്. പെൺകുഞ്ഞ് ആണെന്ന് പറഞ്ഞെങ്കിലും മുഖം ഇതുവരെ കാണിച്ചിട്ടില്ല. ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് തിരിച്ചെത്തിയതിന് ശേഷം മറ്റു ഫോട്ടോസും വീഡിയോസും അപ്‌ലോഡ് ചെയ്യുമെന്നാണ് വീഡിയോയിൽ ഇരുവരും പറഞ്ഞത്. എന്ത് തന്നെയായാലും ഒരമ്മയുടെ പക്വതയോടെ അച്ഛന്റെ ഉത്തരവാദിത്വത്തോടെ ഇരുവരും കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് കൗതുകത്തോടെയാണ് പ്രേക്ഷകർ നോക്കി കാണുന്നത്. ജീവിതത്തിലെ സുപ്രധാനമായ ഒരു നിമിഷം തങ്ങളുടെ ആരാധകരുമായി പങ്കിട്ട് സന്തോഷം അറിയിച്ചിരിക്കയാണ് പ്രിയ ദമ്പതികൾ.