വയസ്സായല്ലോ ചാക്കോ.!! താടിയെല്ലാം നരച്ചു തുടങ്ങി; അപ്പോ ഇനി എങ്ങനാ കാര്യങ്ങൾ.!? വീഡിയോ വൈറൽ.!! | Mammootty And Kunchacko Boban Cute Moments Viral Malayalam

Mammootty And Kunchacko Boban Cute Moments Viral Malayalam : മനസ്സ് കീഴടക്കി കുഞ്ചാക്കോ ബോബനും മമ്മൂട്ടിയും. മമ്മൂട്ടിക്ക് കുഞ്ചാക്കോ ബോബനോടുള്ള വാത്സല്യം ഇതാണ്. 2018 ൽ കേരളം നേരിട്ട മഹാപ്രളയം പശ്ചാത്തലമാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് ‘2018 Every One is A Hero’. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ ലോഞ്ചിങ്ങിൽ മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും തമ്മിലുള്ള രസകരമായ സംഭാഷണമാണ് ആരാധകർ ഏറ്റെടുത്തിട്ടുള്ളത്.

മനോജ് കെ ജയൻ, കുഞ്ചാക്കോ ബോബൻ, ടോവിനോ, വിനീത് ശ്രീനിവാസൻ, ഉണ്ണി മുകുന്ദൻ തുടങ്ങി വൻ താര നിരയാണ് 2018 ന്റെ ടീസർ ലോഞ്ചിന് എത്തിയത്. ഔദ്യോഗിക പരിപാടി എന്നതിനപ്പുറത്തേക്ക് നിരവധി രസകരമായ അനുഭവങ്ങൾ പങ്കുവെച്ച വേദി കൂടിയായിരുന്നു 2018 ടീസർ ലോഞ്ചിംഗ്. അതിൽ ഏറ്റവും കൂടുതൽ ആരാധകരുടെ മനസ്സു കവർന്ന ദൃശ്യങ്ങൾ ആയിരുന്നു മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും തമ്മിലുള്ള സ്നേഹ സംഭാഷണം.

ലോഞ്ചിംഗ് ഏരിയയിലേക്ക് എത്തിയ കുഞ്ചാക്കോ ബോബൻ മുൻ നിരയിലിരുന്ന മമ്മൂട്ടിയുടെ അടുത്തെത്തി കൈകളിൽ പിടിച്ച് സ്നേഹത്തോടെ സംസാരിക്കുന്നതും തുടർന്ന് മമ്മൂട്ടി കുഞ്ചാക്കോ ബോബന്റെ താടിയിൽ പിടിച്ച് വാത്സല്യത്തോടെ സംസാരിക്കുന്നതും വീഡിയോ ദൃശ്യമാണ്. ഏറെ സ്നേഹത്തോടെ നിലത്തിരിക്കുന്ന കുഞ്ചാക്കോ ബോബനെയും മമ്മൂട്ടിയെയും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

വൻ താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണ് ‘2018’. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, സുനിൽ നരേൻ, സുധീഷ്, ജൂഡ് ആന്റണി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, അപർണ്ണ ബാലമുരളി, ശിവദ, വിനിതാ കോശി, തൻവി റാം, ഗൗതമി നായർ എന്നിവരെല്ലാം പ്രധാന കഥാപാത്രത്തിൽ എത്തുന്നുണ്ട്. കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻ എന്നിവയുടെ ബാനറിൽ വേണു കുന്നപ്പള്ളിയും ആന്റോ ജോസഫും സി.കെ. പത്മകുമാറും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.