യങ്സ്റ്റേഴ്സ് ഇനി ആരൊക്കെ വന്നാലും മാരാർടെ തട്ട് എന്നും താണു തന്നെ ഇരിക്കും; ആ നടുക്ക് നിക്കുന്നു നമ്മടെ ചുള്ളൻ എന്ന് ആരാധകർ.!! | Youngsters Post With Mammootty By Unni Mukundan Malayalam

Youngsters Post With Mammootty By Unni Mukundan Malayalam : വളരെ കുറച്ച് സിനിമകളിലൂടെ തന്നെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ നടനാണ് ഉണ്ണി മുകുന്ദൻ. യുവാക്കൾക്കിടയിൽ നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുള്ള ഉണ്ണിക്ക് മസിലളിയൻ, സൂപ്പർ മാൻ എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയാണ്. മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് തുടങ്ങിയ അന്യഭാഷകളിലും താരം അറിയിച്ചിരുന്നു.

അഭിനയത്തിനൊപ്പം തന്നെ സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ഉണ്ണി മുകുന്ദനൊപ്പം മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, സുനിൽ നരേൻ, ടോവിനോ, മനോജ് കെ ജയൻ, വിനീത് ശ്രീനിവാസൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. യങ്സ്റ്റേഴ്സ് എന്ന അടിക്കുറിപ്പിനൊപ്പം പങ്കുവെച്ച ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

നിരവധി താരങ്ങളും ആരാധകരുമാണ് ഉണ്ണിമുകുന്ദന്റെ ചിത്രത്തിന് കമന്റുമായി രംഗത്തെത്തിരിക്കുന്നത്. ‘അതെ അതിൽ ഏറ്റവും ഇളയത് മമ്മൂക്ക, ഇതിൽ ഒരാൾ ടീനേജ് ആണല്ലോ’ തുടങ്ങി നിരവധി രസകരമായ കമന്റ്കളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മാളികപ്പുറം, 2018, ചാവേർ തുടങ്ങിയ മൂന്ന് ഹിറ്റ് സിനിമകളുടെ ടീസർ റിലീസുമായി ബന്ധപ്പെട്ട ചടങ്ങിനിടയാണ് രസകരമായ ചിത്രം പകർത്തിയിരിക്കുന്നത്. ഗ്രാൻഡ് ലുക്കിൽ നടന്ന ചടങ്ങ് നിരവധി താരങ്ങളാണ് പങ്കെടുത്തിട്ടുള്ളത്.

വിഷ്ണു ശശി ശങ്കർ ഒരുക്കി ഉണ്ണി മുകുന്ദൻ പ്രധാന കഥാപാത്രത്തിൽ എത്തുന്ന ചിത്രമാണ് മാളികപ്പുറം. 2018 ലെ മഹാപ്രളയത്തിന്റെ കഥ പറഞ്ഞ ജൂഡ് ആന്റണി ജോസഫ് ഒരുക്കുന്ന ചിത്രമാണ് ‘2018 EVERYONE IS A HERO’. ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ടോവിനോ തോമസ്, സുനിൽ നരേൻ, അപർണ ബാലമുരളി, ലാൽ തുടങ്ങിയവരും പ്രധാന കഥാപാത്രത്തിൽ എത്തുന്നുണ്ട്. കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ചാവേര്‍’…